13000 രൂപമുതൽ ഹോണർ 7x ,16+2 എംപി ക്യാമെറയിൽ

Updated on 16-Oct-2017
HIGHLIGHTS

ഒക്ടോബർ അവസാനത്തോടെ വിപണിയിൽ

 

ഹോണറിന്റെ ഏറ്റവും പുതിയ മോഡലായ Honor 7X വിപണിയിൽ എത്തുന്നു .മികച്ച സവിശേഷതകളോടെയാണ് ഇത് വിപണിയിൽ എത്തുന്നത് .ഇതിന്റെ ഏറ്റവും വലിയ സവിശേഷത എന്നുപറയുന്നത് ഇതിന്റെ ഡ്യൂവൽ പിൻ ക്യാമെറായാണ് .ഇതിന്റെ  സവിശേഷതകൾ ഇവിടെ നിന്നും മനസിലാക്കാം .

ഇതിന്റെ ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 5.93 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണുള്ളത് .2160 x 1080 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .18:9 റെഷിയോ ഡിസ്‌പ്ലേയാണുള്ളത് .ഇനി ഇതിന്റെ പ്രോസസറിനെക്കുറിച്ചുപറയുകയാന്നെകിൽ Kirin 659 ആണ് ഇതിന്റെ പ്രവർത്തനം .

4 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജ് ഇതിനുണ്ട് .Android 7.0 Nougatലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .ഇനി ഇതിന്റെ ക്യാമറയുടെ സവിശേഷതകൾ പറയുകാണെങ്കിൽ 16 +2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമെറയാണ് ഇതിനുള്ളത് .

കൂടാതെ 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് .3340mAhന്റെ ബാറ്ററി ലൈഫും ഇതിനുണ്ട് .ഒക്ടോബർ 17 മുതൽ ഇത് ലോകവിപണിയിൽ എത്തുന്നു .ഇതിന്റെ വില വരുന്ന 13000 രൂപമുതൽ 20000 രൂപവരെയാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :