ഹോണറിന്റെ ഏറ്റവും പുതിയ മോഡലായ Honor 7X വിപണിയിൽ എത്തുന്നു .മികച്ച സവിശേഷതകളോടെയാണ് ഇത് വിപണിയിൽ എത്തുന്നത് .ഇതിന്റെ ഏറ്റവും വലിയ സവിശേഷത എന്നുപറയുന്നത് ഇതിന്റെ ഡ്യൂവൽ പിൻ ക്യാമെറായാണ് .ഇതിന്റെ സവിശേഷതകൾ ഇവിടെ നിന്നും മനസിലാക്കാം .
ഇതിന്റെ ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 5.93 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണുള്ളത് .2160 x 1080 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .18:9 റെഷിയോ ഡിസ്‌പ്ലേയാണുള്ളത് .ഇനി ഇതിന്റെ പ്രോസസറിനെക്കുറിച്ചുപറയുകയാന്നെകിൽ Kirin 659 ആണ് ഇതിന്റെ പ്രവർത്തനം .
4 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജ് ഇതിനുണ്ട് .Android 7.0 Nougatലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .ഇനി ഇതിന്റെ ക്യാമറയുടെ സവിശേഷതകൾ പറയുകാണെങ്കിൽ 16 +2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമെറയാണ് ഇതിനുള്ളത് .
കൂടാതെ 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് .3340mAhന്റെ ബാറ്ററി ലൈഫും ഇതിനുണ്ട് .ഉടൻ തന്നെ ഹോണറിന്റെ ഈ പുതിയ മോഡൽ വിപണിയിൽ എത്തുന്നു .ഇതിന്റെ വില ഏകദേശം 15000 രൂപയ്ക്ക് അടുത്തുവരും എന്നാണ് സൂചനകൾ .
ഫ്ലിപ്പ്കാർട്ടിലെ ഇന്നത്തെ ഓഫറുകളിൽ ഹെഡ് ഫോണുകൾ