13 എംപി ക്യാമറ ,ഫേസ്അൺലോക്കിങ് സഹിതം ഹോണർ 7S നാളെ വാങ്ങിക്കാം ,6999 രൂപ

Updated on 18-Sep-2018
HIGHLIGHTS

ഓൺലൈൻ ഷോപ്പിങ്‌ വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ

 

ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ ഹുവാവെയുടെ ഏറ്റവും പുതിയ ഹോണർ 7S എന്ന സ്മാർട്ട് ഫോൺ .13 മെഗാപിക്സലിന്റെ ക്യാമറയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് . ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും നാളെ ഉച്ചയ്ക്ക് 12 മണി മുതൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .6999 രൂപയാണ് ഈ മോഡലുകളുടെ വില വരുന്നത് .

ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 5.45 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .ആവറേജ് സവിശേഷതകൾ മാത്രമാണ് ഹുവാവെയുടെ ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നത് .ഇതിന്റെ ആന്തരിക സവിശേഷതകൾ ;2 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്റെർണൽ മെമ്മറി എന്നിവയാണ് .

പ്രോസസറിനെക്കുറിച്ചു പറയുകയാണെങ്കിൽ quad-core MediaTek MT6739 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വേർഷനായ ആൻഡ്രോയിഡ് ഓറിയോ 8.0 ലാണ് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .720×1440 സ്ക്രീൻ റെസലൂഷൻ ഇത് കാഴ്ചവെക്കുന്നുണ്ട് .

ഇതിന്റെ ക്യാമറകളും ആവറേജ് മാത്രമാണ് .13 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .3020mAhന്റെ ബാറ്ററി ലൈഫു ഇത് കാഴ്ചവെക്കുന്നുണ്ട്.ഷവോമിയുടെ ബഡ്ജറ്റ് ഫോണുകളെ നേരിടാൻ ഹുവാവെയുടെ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ എത്തിക്കഴിഞ്ഞു .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :