ഹോണറിന്റെ 7S വിപണിയിൽ എത്തി ,വില വെറും 6999 രൂപ
ഹുവാവെയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോൺ
ഹുവാവെയുടെ ഏറ്റവും പുതിയ ബഡ്ജറ്റ് സ്മാർട്ട് ഫോൺ ആയ ഹോണർ 7S ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ട് വഴി ഇത് നിങ്ങൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .സെപ്റ്റംബർ 14 മുതൽ ഉച്ചയ്ക്ക് 12 മണിയ്ക്ക് ഫ്ലിപ്പ്കാർട്ടിലും കൂടാതെ ഹുവാവെയുടെ ഒഫീഷ്യൽ വെബ് സൈറ്റിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇതിന്റെ വിപണിയിലെ വിലവരുന്നത് 6999 രൂപയാണ് .
ഇതിന്റെ പ്രധാന സവിശേഷതകൾ ഇവിടെ കൊടുത്തിരിക്കുന്നു .ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 5.45 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .ആവറേജ് സവിശേഷതകൾ മാത്രമാണ് ഹുവാവെയുടെ ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നത് .ഇതിന്റെ ആന്തരിക സവിശേഷതകൾ ;2 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്റെർണൽ മെമ്മറി എന്നിവയാണ് .
പ്രോസസറിനെക്കുറിച്ചു പറയുകയാണെങ്കിൽ quad-core MediaTek MT6739 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വേർഷനായ ആൻഡ്രോയിഡ് ഓറിയോ 8.0 ലാണ് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .720×1440 സ്ക്രീൻ റെസലൂഷൻ ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ ക്യാമറകളും ആവറേജ് മാത്രമാണ് .
13 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .3020mAhന്റെ ബാറ്ററി ലൈഫു ഇത് കാഴ്ചവെക്കുന്നുണ്ട് .സെപ്റ്റംബർ 14 മുതൽ ഉച്ചയ്ക്ക് 12 മണിയ്ക്ക് ഫ്ലിപ്പ്കാർട്ടിലും കൂടാതെ ഹുവാവെയുടെ ഒഫീഷ്യൽ വെബ് സൈറ്റിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇതിന്റെ വിപണിയിലെ വിലവരുന്നത് 6999 രൂപയാണ് .