ഡ്യൂവൽ ക്യാമറയിൽ കുറഞ്ഞ ചിലവിൽ ഹോണറിന്റെ 7C എത്തി ,വില 9200രൂപ മുതൽ

ഡ്യൂവൽ ക്യാമറയിൽ കുറഞ്ഞ ചിലവിൽ ഹോണറിന്റെ 7C എത്തി ,വില 9200രൂപ  മുതൽ
HIGHLIGHTS

5.99 HD+ ഡിസ്‌പ്ലേയിൽ ഹുവാവെ ഹോണർ 7C

 

ഹോണറിന്റെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് ഹോണർ 7C .ലോകവിപണിയിൽ ഈ മോഡലുകൾ പുറത്തിറങ്ങിക്കഴിഞ്ഞു .ഹോണറിന്റെ തന്നെ 9 ലൈറ്റിന്റെ ഒരു പിൻഗാമിയായി ഇതിന്റെ വിശേഷിപ്പിക്കാം .ഡ്യൂവൽ ക്യാമറയിൽ പുറത്തിറങ്ങിയ മോഡലുകളാണിത് .ഇതിന്റെ പ്രധാന സവിശേഷതകൾ മനസിലാക്കാം .

5.99ഇഞ്ചിന്റെ  HD+ ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .18.9 ഡിസ്പ്ലേ റെഷിയോയും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .രണ്ടു വേരിയന്റുകളാണ് പുറത്തിറങ്ങുന്നത് .3 ജിബിയുടെ റാംമ്മിൽ കൂടാതെ 32 ജിബിയുടെ സ്റ്റോറേജിൽ & 4 ജിബിയുടെ റാംമ്മിൽ കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ്  എന്നി മോഡലുകളാണ് ഇപ്പോൾ എത്തിയിരിക്കുന്നത് .

13 +2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറയും അതുപോലെതന്നെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളുമാണ് ഈ ഹുവാവെയുടെ ഹോണർ 7Cയ്ക്കുള്ളത് . Snapdragon 450 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .എന്നാൽ ഹുവാവെയുടെ തന്നെ 9 ലൈറ്റ്  Kirin 659 പ്രോസസറിലായിരുന്നു .

ഇതിന്റെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 3GB RAM + 32GB ROM മോഡലിന്റെ ഇന്ത്യൻ വിപണിയിലെ ഏകദേശ വില 9200 രൂപയും കൂടാതെ 4 GB RAM + 64 GB ROM മോഡലിന്റെ ഏകദേശ വില 13,300 രൂപയുമാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo