11499 രൂപയുടെ ഹോണർ 7C 7500 രൂപയുടെ എക്സ്ചേഞ്ച് ഓഫറുകളിൽ

11499 രൂപയുടെ ഹോണർ 7C  7500 രൂപയുടെ എക്സ്ചേഞ്ച് ഓഫറുകളിൽ
HIGHLIGHTS

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ

 

ഹുവാവെയുടെ ഈ വർഷം പുറത്തിറങ്ങിയ ഒരു ബഡ്ജറ്റ് സ്മാർട്ട് ഫോൺ ആണ് ഹോണർ 7C .13MP + 2MP ഡ്യൂവൽ പിൻ ക്യാമറയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .എന്നാൽ ഇപ്പോൾ ഈ സ്മാർട്ട് ഫോൺ നിങ്ങൾക്ക് എക്സ്ചേഞ്ച് ഓഫറുകളിൽ വാങ്ങിക്കാം .നിങ്ങളുടെ പഴയ സ്മാർട്ട് ഫോൺ നൽകി ഹോണർ 7C വാങ്ങിക്കാവുന്നതാണ് .മാക്സിമം 7500 രൂപവരെ എക്സ്ചേഞ്ച് വില ലഭിക്കുന്നതാണ് .

5.99ഇഞ്ചിന്റെ  HD+ ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .18.9 ഡിസ്പ്ലേ റെഷിയോയും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .രണ്ടു വേരിയന്റുകളാണ് പുറത്തിറങ്ങുന്നത് .3 ജിബിയുടെ റാംമ്മിൽ കൂടാതെ 32 ജിബിയുടെ സ്റ്റോറേജിൽ & 4 ജിബിയുടെ റാംമ്മിൽ കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ്  എന്നി മോഡലുകളാണ് ഇപ്പോൾ എത്തിയിരിക്കുന്നത് .

13 +2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറയും അതുപോലെതന്നെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളുമാണ് ഈ ഹുവാവെയുടെ ഹോണർ 7Cയ്ക്കുള്ളത് . Snapdragon 450 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .എന്നാൽ ഹുവാവെയുടെ തന്നെ 9 ലൈറ്റ്  Kirin 659 പ്രോസസറിലായിരുന്നു .

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ നിങ്ങൾക്ക് ഈ സ്മാർട്ട് ഫോണുകൾ എക്സ്ചേഞ്ച് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ബഡ്ജറ്റ് റെയിഞ്ചിൽ ഒരു ഡ്യൂവൽ ക്യാമറ സ്മാർട്ട് ഫോൺ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് തീർച്ചയായും വാങ്ങിക്കാവുന്ന ഒരു മോഡലാണിത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo