ബഡ്ജറ്റ് ഫോണുകളുമായി ഹുവാവെയുടെ പുതിയ ഹോണർ 7A കൂടാതെ ഹോണർ 7C ,വില ?

Updated on 16-May-2018
HIGHLIGHTS

ഈ മാസം മുതൽ ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കാം

ഹുവാവെയുടെ ഏറ്റവും പുതിയ രണ്ടു മോഡലുകളാണ് ഹുവാവെ ഹോണർ 7A & ഹോണർ 7C .ഈ മാസം മുതൽ ഇത് ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുമെന്നാണ് സൂചനകൾ .എന്നാൽ ഇത് രണ്ടും ബഡ്ജറ്റ് സ്മാർട്ട് ഫോണുകളുംകൂടിയാണ് .ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന സവിശേഷതകളും മറ്റു വിവരങ്ങളും ഇവിടെ നിന്നും മനസ്സിലാക്കാം .

ഹുവാവെയുടെ ഹോണർ 7C 

5.99ഇഞ്ചിന്റെ  HD+ ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .18.9 ഡിസ്പ്ലേ റെഷിയോയും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .രണ്ടു വേരിയന്റുകളാണ് പുറത്തിറങ്ങുന്നത് .3 ജിബിയുടെ റാംമ്മിൽ കൂടാതെ 32 ജിബിയുടെ സ്റ്റോറേജിൽ & 4 ജിബിയുടെ റാംമ്മിൽ കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ്  എന്നി മോഡലുകളാണ് ഇപ്പോൾ എത്തിയിരിക്കുന്നത് .

13 +2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറയും അതുപോലെതന്നെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളുമാണ് ഈ ഹുവാവെയുടെ ഹോണർ 7Cയ്ക്കുള്ളത് . Snapdragon 450 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .എന്നാൽ ഹുവാവെയുടെ തന്നെ 9 ലൈറ്റ്  Kirin 659 പ്രോസസറിലായിരുന്നു .

ഇതിന്റെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 3GB RAM + 32GB ROM മോഡലിന്റെ ഇന്ത്യൻ വിപണിയിലെ ഏകദേശ വില 9200 രൂപയും കൂടാതെ 4 GB RAM + 64 GB ROM മോഡലിന്റെ ഏകദേശ വില 13,300 രൂപയുമാണ് .മെയ് 22  മുതൽ ഇത് ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് കരുതുന്നത് .

 

ഹുവാവെയുടെ ഹോണർ 7 എ 

 5.7 ഇഞ്ചിന്റെ Hd പ്ലസ് ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ ഹുവാവെയുടെ ഈ മോഡലുകൾക്ക് 18:9 ഡിസ്പ്ലേ റെഷിയോ ആണുള്ളത് .720 x 1440 പിക്സൽ റെസലൂഷൻ ഇതിനുണ്ട് .രണ്ടു മോഡലുകളാണ് ഉടനെ വിപണിയിൽ എത്തുന്നത് .

2 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ കൂടാതെ 3 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുള്ള മോഡലുകളാണ് എത്തുന്നത് .Qualcomm Snapdragon 430  പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് . Android 8.0 Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ഡ്യൂവൽ പിൻ ക്യാമറകളിലാണ് ഈ മോഡലുകൾ പുറത്തിറങ്ങുന്നത് .13MP + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളുമാണ്  ഹുവാവെയുടെ ഹോണർ 7എ കാഴ്ചവെക്കുന്നത് .3000 mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ നൽകുന്നുണ്ട് .(799 Yuan) Rs 8,300 രൂപമുതൽ ആണ് ഇതിന്റെ വില തുടങ്ങുന്നതാണ് എന്നാണ് സൂചനകൾ .

 

 

ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :