ഡ്യൂവൽ പിൻ ക്യാമറ ,ഫേസ് അൺലോക്കിൽ ഹുവാവെ ഹോണർ 7എ ,വില 8,300 മുതൽ ?

ഡ്യൂവൽ പിൻ ക്യാമറ ,ഫേസ് അൺലോക്കിൽ ഹുവാവെ ഹോണർ 7എ ,വില 8,300 മുതൽ ?
HIGHLIGHTS

ഹുവാവെയുടെ പുതിയ മോഡലുകൾ വിപണിയിൽ എത്തുന്നു

ഹുവാവെയുടെ ഏറ്റവും പുതിയ ബഡ്‌ജെക്റ്റ് സ്മാർട്ട്  ഫോണുകൾ ഉടൻ വിപണിയിൽ എത്തുന്നു .ഹുവാവെയുടെ തന്നെ കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന ഹോണർ 7എ എന്ന മോഡലാണ് ഉടൻ വിപണിയിൽ എത്തുന്നത് .മികച്ച സവിശേഷതകൾ തന്നെയാണ് ഈ മോഡലുകൾക്കും നൽകിയിരിക്കുന്നത് .

ഇതിൽ എടുത്തുപറയേണ്ടത് ഇതിന്റെ ഡ്യൂവൽ പിൻ ക്യാമറകളും അതുപോലെതന്നെ ഫേസ് അൺ ലോക്കിങ്  സിസ്റ്റവും ആണ് .അതുപോലെതന്നെ ഇതിന്റെ ഡിസ്‌പ്ലേയും ഈ മോഡലുകളുടെ ഒരു പ്ലസ് തന്നെയാണ് .ഇതിന്റെ മറ്റു പ്രധാന സവിശേഷതകൾ മനസിലാക്കാം .

 5.7 ഇഞ്ചിന്റെ Hd പ്ലസ് ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ ഹുവാവെയുടെ ഈ മോഡലുകൾക്ക് 18:9 ഡിസ്പ്ലേ റെഷിയോ ആണുള്ളത് .720 x 1440 പിക്സൽ റെസലൂഷൻ ഇതിനുണ്ട് .രണ്ടു മോഡലുകളാണ് ഉടനെ വിപണിയിൽ എത്തുന്നത് .

2 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ കൂടാതെ 3 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുള്ള മോഡലുകളാണ് എത്തുന്നത് .Qualcomm Snapdragon 430  പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് . Android 8.0 Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ഡ്യൂവൽ പിൻ ക്യാമറകളിലാണ് ഈ മോഡലുകൾ പുറത്തിറങ്ങുന്നത് .13MP + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളുമാണ്  ഹുവാവെയുടെ ഹോണർ 7എ കാഴ്ചവെക്കുന്നത് .3000 mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ നൽകുന്നുണ്ട് .

രണ്ടു മോഡലുകൾ വിപണിയിൽ പുറത്തിറങ്ങുന്നുണ്ട് .2 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ സ്റ്റോറേജിൽ പുറത്തിറങ്ങുന്ന മോഡലിന്റെ ഏകദേശ വില Rs 8,300 രൂപയും കൂടാതെ 3 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ സ്റ്റോറേജിൽ പുറത്തിറങ്ങുന്ന മോഡലിന് ഏകദേശം Rs 10,300 രൂപയും ആണ് വില .

ഹുവാവെയുടെ തന്നെ ഡ്യൂവൽ ക്യാമറയിൽ പുറത്തിറങ്ങിയ ഹുവാവെ ഹോണർ 9 ലൈറ്റ് ,ഷവോമിയുടെ കഴിഞ്ഞ മാസം പുറത്തിറങ്ങിയ ഷവോമി റെഡ്മി നോട്ട് 5 ,റെഡ്മി 5  മോഡലുകളുമായി ഇതിനെ താരതമ്മ്യം ചെയ്യാം .എന്നാൽ ഷവോമിയുടെ റെഡ്മി നോട്ട് 5 ,റെഡ്മി 5 മോഡലുകൾക്ക് വെല്ലുവിളിതന്നെയാകും ഈ മോഡലുകൾ .

ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo