ഡ്യൂവൽ പിൻ ക്യാമറയിൽ ഹോണർ 7എ ജൂലൈ 10 നു വീണ്ടും ,വില 8999 രൂപ
ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കാം
ഹുവാവെയുടെ ഏറ്റവും പുതിയ രണ്ടു ബഡ്ജറ്റ് സ്മാർട്ട് ഫോണുകളാണ് ഹോണർ 7 എ കൂടാതെ ഹോണർ 7സി .ഹോണർ 7സി ഇപ്പോൾ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കാവുന്നതാണ് .എന്നാൽ ഹോണർ 7 എ നിങ്ങൾക്ക് ജൂലൈ 10 മുതൽ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കാവുന്നതാണ് .ഡ്യൂവൽ പിൻ ക്യാമറയിൽ പുറത്തിറങ്ങിയ ഈ സ്മാർട്ട് ഫോണിന്റെ വില തുടങ്ങുന്നത് 8999 രൂപ മുതലാണ് .
5.7 ഇഞ്ചിന്റെ Hd പ്ലസ് ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ ഹുവാവെയുടെ ഈ മോഡലുകൾക്ക് 18:9 ഡിസ്പ്ലേ റെഷിയോ ആണുള്ളത് .720 x 1440 പിക്സൽ റെസലൂഷൻ ഇതിനുണ്ട് .2 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ കൂടാതെ 3 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുള്ള മോഡലുകളാണ് എത്തുന്നത് .Qualcomm Snapdragon 430 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് . Android 8.0 Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .
ഇലട്രോണിക്സ് ഉത്പന്നങ്ങൾ വിലക്കുറവിൽ വാങ്ങിക്കാം Paytm മാളിൽ നിന്നും ,ക്ലിക്ക് ചെയ്യുക
ഡ്യൂവൽ പിൻ ക്യാമറകളിലാണ് ഈ മോഡലുകൾ പുറത്തിറങ്ങുന്നത് .13MP + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളുമാണ് ഹുവാവെയുടെ ഹോണർ 7എ കാഴ്ചവെക്കുന്നത് .3000 mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ നൽകുന്നുണ്ട് .8,999 രൂപമുതൽ ഇത് നിങ്ങൾക്ക് ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ജൂലൈ 10 മുതൽ വാങ്ങിക്കാവുന്നതാണ് .
ഹുവാവെയുടെ ഹോണർ 7 സി നോ കോസ്റ്റ് EMI ൽ വാങ്ങിക്കാം
ഹുവാവെയുടെ ഡ്യൂവൽ പിൻ ക്യാമറയിൽ പുറത്തിറങ്ങിയ ഹോണർ 7C ഇപ്പോൾ നോ കോസ്റ്റ് EMI ൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ക്രെഡിറ്റ് കാർഡ് ഉപഭോഗിക്കുന്നവർക്ക് 475 രൂപയുടെ മാസ EMI ൽ വാങ്ങിക്കുവാൻ സാധിക്കുന്നു . കൂടാതെ ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന സവിശേഷത ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ ഡ്യൂവൽ പിൻ ക്യാമറയിലാണ് പുറത്തിറങ്ങുന്നത് .ഇതിന്റെ മറ്റു പ്രധാന സവിശേഷതകൾ ഇവിടെ നിന്നും മനസ്സിലാക്കാം
5.99ഇഞ്ചിന്റെ HD+ ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .18.9 ഡിസ്പ്ലേ റെഷിയോയും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .രണ്ടു വേരിയന്റുകളാണ് പുറത്തിറങ്ങുന്നത് .3 ജിബിയുടെ റാംമ്മിൽ കൂടാതെ 32 ജിബിയുടെ സ്റ്റോറേജിൽ & 4 ജിബിയുടെ റാംമ്മിൽ കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നി മോഡലുകളാണ് ഇപ്പോൾ എത്തിയിരിക്കുന്നത് .
13 +2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറയും അതുപോലെതന്നെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളുമാണ് ഈ ഹുവാവെയുടെ ഹോണർ 7Cയ്ക്കുള്ളത് . Snapdragon 450 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .എന്നാൽ ഹുവാവെയുടെ തന്നെ 9 ലൈറ്റ് Kirin 659 പ്രോസസറിലായിരുന്നു .
ഇതിന്റെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 3GB RAM + 32GB ROM മോഡലിന്റെ ഇന്ത്യൻ വിപണിയിലെ ഏകദേശ വില 9999 രൂപയും കൂടാതെ 4 GB RAM + 64 GB ROM മോഡലിന്റെ ഏകദേശ വില 11999 രൂപയുമാണ് .ഇത് ഒരു ബഡ്ജറ്റ് സ്മാർട്ട് ഫോൺ തന്നെയാണ്
ഇലട്രോണിക്സ് ഉത്പന്നങ്ങൾ വിലക്കുറവിൽ വാങ്ങിക്കാം Paytm മാളിൽ നിന്നും ,ക്ലിക്ക് ചെയ്യുക