13MP + 2MP ഡ്യൂവൽ ക്യാമറയിൽ വാങ്ങിക്കാവുന്ന ഹോണർ 7C 475രൂപയുടെ നോ കോസ്റ്റ് EMI വാങ്ങിക്കാം

Updated on 03-Jul-2018
HIGHLIGHTS

നോ കോസ്റ്റ് EMI ൽ ഇപ്പോൾ വാങ്ങിക്കാം

 

ഹുവാവെയുടെ ഡ്യൂവൽ പിൻ ക്യാമറയിൽ പുറത്തിറങ്ങിയ ഹോണർ 7C ഇപ്പോൾ നോ കോസ്റ്റ് EMI ൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ക്രെഡിറ്റ് കാർഡ് ഉപഭോഗിക്കുന്നവർക്ക് 475 രൂപയുടെ മാസ EMI ൽ വാങ്ങിക്കുവാൻ സാധിക്കുന്നു . കൂടാതെ ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന സവിശേഷത ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ ഡ്യൂവൽ പിൻ ക്യാമറയിലാണ് പുറത്തിറങ്ങുന്നത് .ഇതിന്റെ മറ്റു പ്രധാന സവിശേഷതകൾ ഇവിടെ നിന്നും മനസ്സിലാക്കാം .

5.99ഇഞ്ചിന്റെ  HD+ ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .18.9 ഡിസ്പ്ലേ റെഷിയോയും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .രണ്ടു വേരിയന്റുകളാണ് പുറത്തിറങ്ങുന്നത് .3 ജിബിയുടെ റാംമ്മിൽ കൂടാതെ 32 ജിബിയുടെ സ്റ്റോറേജിൽ & 4 ജിബിയുടെ റാംമ്മിൽ കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ്  എന്നി മോഡലുകളാണ് ഇപ്പോൾ എത്തിയിരിക്കുന്നത് .

13 +2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറയും അതുപോലെതന്നെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളുമാണ് ഈ ഹുവാവെയുടെ ഹോണർ 7Cയ്ക്കുള്ളത് . Snapdragon 450 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .എന്നാൽ ഹുവാവെയുടെ തന്നെ 9 ലൈറ്റ്  Kirin 659 പ്രോസസറിലായിരുന്നു .

ഇതിന്റെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 3GB RAM + 32GB ROM മോഡലിന്റെ ഇന്ത്യൻ വിപണിയിലെ ഏകദേശ വില 9999  രൂപയും കൂടാതെ 4 GB RAM + 64 GB ROM മോഡലിന്റെ ഏകദേശ വില 11999  രൂപയുമാണ് .ഇത് ഒരു ബഡ്ജറ്റ് സ്മാർട്ട് ഫോൺ തന്നെയാണ് .

ഹുവാവെയുടെ തന്നെ മറ്റൊരു ബഡ്ജറ്റ് സ്മാർട്ട് ഫോൺ ഹോണർ 7എ 

5.7 ഇഞ്ചിന്റെ Hd പ്ലസ് ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ ഹുവാവെയുടെ ഈ മോഡലുകൾക്ക് 18:9 ഡിസ്പ്ലേ റെഷിയോ ആണുള്ളത് .720 x 1440 പിക്സൽ റെസലൂഷൻ ഇതിനുണ്ട് .രണ്ടു മോഡലുകളാണ് ഉടനെ വിപണിയിൽ എത്തുന്നത് .

2 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ കൂടാതെ 3 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുള്ള മോഡലുകളാണ് എത്തുന്നത് .Qualcomm Snapdragon 430  പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് . Android 8.0 Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ഡ്യൂവൽ പിൻ ക്യാമറകളിലാണ് ഈ മോഡലുകൾ പുറത്തിറങ്ങുന്നത് .13MP + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളുമാണ്  ഹുവാവെയുടെ ഹോണർ 7എ കാഴ്ചവെക്കുന്നത് .3000 mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ നൽകുന്നുണ്ട് .8,999  രൂപമുതൽ ഇത് നിങ്ങൾക്ക് ഓൺലൈൻ ഷോപ്പുകളിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നു 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :