ഹോണറിന്റെ 6X സ്മാർട്ട് ഫോൺ ജനുവരി 24 മുതൽ

Updated on 06-Jan-2017
HIGHLIGHTS

12+2 മെഗാപിക്സലിന്റെ ഡ്യൂവൽ റിയർ ക്യാമറയിൽ പുതിയ ഹോണർ

ഹോണറിന്റെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് 6x .മികച്ച സവിശേഷതകളോടെയാണ് ഇത് വിപണിയിൽ എത്തുന്നത് .അതിൽ എടുത്തുപറയേണ്ടത് ഇതിന്റെ പിൻ ക്യാമറയാണ് .

5.5 ഇഞ്ചിന്റെ FHD IPS LCD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .കിരിൻ 655 പ്രൊസസർ കൂടാതെ ആൻഡ്രോയിഡ് മാർഷ്മലോ 6 ലാണ് ഇതിന്റെ പ്രവർത്തനങ്ങൾ .

3 ജിബിയുടെ റാം ,32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് 256 ജിബിവരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവ ഇതിന്റെ ആന്തരികസവിശേഷതകളാണ് .

12+2MP ഡ്യൂവൽ പിൻ ക്യാമറയാണ് ഇതിനുള്ളത് .8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് .3340mAhന്റെ ബാറ്ററി ലൈഫ് ഇത് കാഴ്ചവെക്കുന്നുണ്ട് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :