ഹോണറിന്റെ DSLR ;ഹോണർ 60 ഫോണുകൾ ഇതാ എത്തി
ഹോണറിന്റെ പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ അവതരിപ്പിച്ചു
ഹോണറിന്റെ 60 കൂടാതെ ഹോണർ 60 പ്രൊ എന്നി ഫോണുകളാണ് എത്തിയിരിക്കുന്നത്
ഹോണറിന്റെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .ഹോണറിന്റെ 60 കൂടാതെ ഹോണർ 60 പ്രൊ എന്നി സ്മാർട്ട് ഫോണുകളാണ് വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഒരുപാടു സവിശേഷതകൾ ഉൾക്കൊള്ളിച്ചുകൊണ്ടുതന്നെയാണ് ഈ ഫോണുകളും വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .അതിൽ ഏറ്റവും എടുത്തു പറയേണ്ടത് സെൽഫിയിലും 4കെ വീഡിയോകൾ ഷൂട്ട് ചെയ്യുവാൻ സാധിക്കും എന്നതാണ് .മറ്റു സവിശേഷതകൾ നോക്കാം .
ഹോണറിന്റെ 60 പ്രൊ സ്മാർട്ട് ഫോണുകൾ
ഡിസ്‌പ്ലേയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.78 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .അതുപോലെ തന്നെ 1200×2652 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Qualcomm Snapdragon 778G Plus പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .Android 11 ൽ തന്നെയാണ് ഈ ഫോണുകളുടെയും ഓ എസ് പ്രവർത്തനം നടക്കുന്നത് .
ക്യാമറകളിലേക്കു വരുകയാണെങ്കിൽ ട്രിപ്പിൾ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .108 മെഗാപിക്സൽ + 50 മെഗാപിക്സൽ + 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 50 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് .12 ജിബിയുടെ റാംമ്മിൽ വരെ ഈ ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .4500mAhന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് . CNY 3,699 രൂപയാണ് വില .ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ 43500 രൂപയ്ക്ക് അടുത്തുവരും .
ഹോണറിന്റെ 60 സ്മാർട്ട് ഫോണുകൾ
ഡിസ്‌പ്ലേയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.67 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .അതുപോലെ തന്നെ 1080×2400 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Qualcomm Snapdragon 778G Plus പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .Android 11 ൽ തന്നെയാണ് ഈ ഫോണുകളുടെയും ഓ എസ് പ്രവർത്തനം നടക്കുന്നത് .
ക്യാമറകളിലേക്കു വരുകയാണെങ്കിൽ ട്രിപ്പിൾ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .108 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളും ആണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് .12 ജിബിയുടെ റാംമ്മിൽ വരെ ഈ ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .4800mAhന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് . CNY 2,699 രൂപയാണ് ആരംഭ വില .ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ 32000 രൂപയ്ക്ക് അടുത്തുവരും .