ഹോണറിന്റെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ പുറത്തിറങ്ങുന്നു
Honor 50 എന്ന സ്മാർട്ട് ഫോണുകളാണ് വിപണിയിൽ ഉടൻ എത്തുന്നത്
ഗൂഗിൾ ആപ്ലികേഷനുകൾ പ്രീ ഇൻസ്റ്റാളിൽ തന്നെയാണ് വിപണിയിൽ എത്തുക
ഗൂഗോളിന്റെയും ഹോണറിന്റെയും പ്രശ്നങ്ങൾ ആഗോള തലത്തിൽ വരെ ചർച്ചാവിഷയം ആയിരുന്നതാണ് .ഹുവാവെയെ അമേരിക്കയിൽ ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെട്ടതിനെ തുടർന്ന് ഗൂഗിളിന്റെ സപ്പോർട്ടുകൾ എല്ലാം തന്നെ ഹുവാവെയുടെ സ്മാർട്ട് ഫോണുകളിൽ നിന്നും പിൻവലിച്ചിരുന്നു .അതിനു ശേഷം പുറത്തിറങ്ങിയ ഹോണറിന്റെ ഫോണുകളിൽ ഗൂഗിൾ സപ്പോർട്ടുകൾ ലഭിച്ചിരുന്നില്ല .
ഹോണറിന്റെ പല സ്മാർട്ട് ഫോണുകളിലും പ്ലേ സ്റ്റോർ സംവിധാനങ്ങൾ പോലും ലഭിച്ചിരുന്നില്ല എന്നതാണ് സത്യം .എന്നാൽ അതിനു ശേഷം ഹുവാവെയോ അല്ലെങ്കിൽ ഹോണറോ കാര്യമായി സ്മാർട്ട് ഫോണുകൾ ഒന്നും തന്നെ വിപണയിൽ പുറത്തിറക്കിയിരുന്നില്ല എന്നതാണ് സത്യം .എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ വെച്ച് ഗൂഗിളിന്റെ സപ്പോർട്ട് വരുന്ന ഹോണർ ഫോണുകളിൽ ലഭിക്കുന്നുണ് എന്നാണ് .
ഹോണറിന്റെ ഏറ്റവും പുതിയ ഹോണർ 50 എന്ന സ്മാർട്ട് ഫോണുകളിലാണ് ഗൂഗിൾ ആപ്ലികേഷനുകൾ എല്ലാം തന്നെ പ്രീ ഇൻസ്റ്റാൾ ആയി ലഭിക്കുന്നത് .അതുപോലെ തന്നെ ഗൂഗിൾ പ്ലേ സ്റ്റോറുകളും മറ്റു ഗൂഗിൾ സപ്പോർട്ട് എല്ലാം തന്നെ ഹോണറിന്റെ പുതിയ ഹോണർ 50 എന്ന സ്മാർട്ട് ഫോണുകളിൽ ലഭിക്കുന്നുണ് എന്നാണ് സൂചനകൾ .
Qualcomm's Snapdragon 778G പ്രോസ്സസറുകളിലാണ് ഹോണർ 50 സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുക . Honor 50 Pro എന്ന ഫോണുകളും എത്തുന്നുണ്ട് .ഈ സ്മാർട്ട് ഫോണുകൾ Snapdragon 888 പ്രോസ്സസറുകളിലും പുറത്തിറങ്ങുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ .kirin പ്രോസ്സസറുകൾ മാറ്റി ഹോണറിന്റെ ഫോണുകളിൽ സ്നാപ്പ്ഡ്രാഗൺ പ്രോസ്സസറുകൾ ഉപയോഗിക്കുന്നു എന്നതാണ് ഏറ്റവും വലിയ സവിശേഷത .