108MP Triple ക്യാമറ, 50MP സെൽഫി ക്യാമറ! Honor 200 Lite 5G ഇന്ത്യയിലെത്തി, വില വളരെ തുച്ഛം

108MP Triple ക്യാമറ, 50MP സെൽഫി ക്യാമറ! Honor 200 Lite 5G ഇന്ത്യയിലെത്തി, വില വളരെ തുച്ഛം
HIGHLIGHTS

108MP ട്രിപ്പിൾ ക്യാമറയുള്ള Honor 200 Lite 5G അവതരിപ്പിച്ചു

മിഡ് റേഞ്ച് ഫോണാണെങ്കിലും ഹോണർ 200 ലൈറ്റിന്റെ ക്യാമറ മനോഹരമാണ്

AI സപ്പോർട്ട് സോഫ്റ്റ് വെയറിൽ ഹോണർ 200 ലൈറ്റ് പ്രവർത്തിക്കുന്നു

108MP ട്രിപ്പിൾ ക്യാമറയുള്ള Honor 200 Lite 5G അവതരിപ്പിച്ചു. 50MP ഫ്രണ്ട് ക്യാമറയും New Honor 5G ഫോണിന്റെ സവിശേഷതയാണ്. 20,000 രൂപയ്ക്കും താഴെ വില വരുന്ന മിഡ് റേഞ്ച് ഫോണാണിത്. AI സപ്പോർട്ട് സോഫ്റ്റ് വെയറിൽ ഹോണർ 200 ലൈറ്റ് പ്രവർത്തിക്കുന്നു.

Honor 200 Lite 5G ലോഞ്ച്

ഹോണർ 200 ലൈറ്റ് 5G ഫോണിലുള്ളത് മീഡിയടെക് ഡൈമെൻസിറ്റി 6080 ചിപ്‌സെറ്റാണ്. ഇത് 35W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. 4,500mAh ബാറ്ററിയാണ് ഫോണിൽ നൽകിയിട്ടുള്ളത്. Android 14-അധിഷ്ഠിത MagicOS 8.0-ലാണ് ഫോൺ പ്രവർത്തിക്കുന്നത്. ഫോൺ എപ്പോൾ വിൽപ്പന ആരംഭിക്കുന്നുവെന്നും ഫീച്ചറുകളും മനസിലാക്കാം.

honor 200 lite with 108mp triple camera

Honor 200 Lite 5G സ്പെസിഫിക്കേഷൻ

2,412 x 1,080 പിക്സൽ റെസല്യൂഷനാണ് സ്മാർട് ഫോണിലുള്ളത്. ഇതിന് 6.7 ഇഞ്ച് ഫുൾ-എച്ച്‌ഡി + അമോലെഡ് ഡിസ്‌പ്ലേയുണ്ട്. 2,000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നെസ്സും ഫോണിലുണ്ട്. ഇതിൽ 3,240 ഹെർട്‌സ് പിഡബ്ല്യുഎം ഡിമ്മിംഗ് റേറ്റ് വരുന്നു.

പുതിയ ഹോണർ ഫോണിലുള്ളത് മീഡിയടെക് ഡൈമെൻസിറ്റി 6080 ചിപ്‌സെറ്റാണ്. നേരത്തെ പറഞ്ഞ പോലെ MagicOS 8.0 അടിസ്ഥാനമാക്കിയുള്ള ഒഎസ്സാണുള്ളത്. ഈ ഫോണിലെ ബാറ്ററി 4,500mAh ആണ്. ഇത് 35W സ്പീഡിലുള്ള ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്നു.

മിഡ് റേഞ്ച് ഫോണാണെങ്കിലും ഹോണർ 200 ലൈറ്റിന്റെ ക്യാമറ മനോഹരമാണ്. കാരണം ഇതിൽ ട്രിപ്പിൾ റിയർ ക്യാമറയാണുള്ളത്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) ഫീച്ചർ ഈ റിയർ ക്യാമറയിലുണ്ട്. 108MP മെയിൻ ക്യാമറയും 5MP ഡെപ്ത് സെൻസറുമുണ്ട്. ഇതുകൂടാതെ 2MP മാക്രോ ലെൻസും ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നു. സെൽഫികൾക്കായി ഫോണിൽ 50MP ഫ്രണ്ട് ക്യാമറ കൂടിയുണ്ട്.

5G കണക്റ്റിവിറ്റി, സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറുമുള്ള ഫോണാണിത്. SGS 5-സ്റ്റാർ ഡ്രോപ്പ് റെസിസ്റ്റൻസ് സർട്ടിഫിക്കേഷൻ ഇതിലുണ്ട്.

വില എത്ര? വിൽപ്പന എന്ന്?

ഹോണർ 200 Lite 5G 8GB+256GB സ്റ്റോറേജിലാണ് അവതരിപ്പിച്ചത്. ഈ ഫോണിന്റെ ഇന്ത്യയിലെ വില 17,999 രൂപയാണ്. മൂന്ന് കളർ വേരിയന്റുകളാണ് ഹോണർ 5G പുതിയ ഫോണിനുള്ളത്. സിയാൻ ലേക്ക്, മിഡ്‌നൈറ്റ് ബ്ലാക്ക്, സ്റ്റാറി ബ്ലൂ നിറങ്ങളിൽ വാങ്ങാം.

Read More: iPhone 16 Sale: പുതിയ ഐഫോൺ 5000 രൂപ ഡിസ്കൗണ്ടോടെ വാങ്ങാം, പർച്ചേസ് സൈറ്റുകളും വില വിവരങ്ങളും അറിയാം…

ഹോണർ നിങ്ങൾക്ക് ആമസോണിലും ഇന്ത്യയിലുടനീളമുള്ള റീട്ടെയിൽ സ്റ്റോറുകളിലും ലഭ്യമാകും. സെപ്റ്റംബർ 27 മുതൽ ഫോൺ വാങ്ങാൻ ലഭ്യമാകും. എസ്ബിഐ കാർഡ് ഉടമകൾക്ക് 2,000 രൂപ അധിക കിഴിവ് ലഭിക്കും. ഇങ്ങനെ 15,999 രൂപയ്ക്ക് ഹോണർ 200 ലൈറ്റ് വാങ്ങാം.

സെപ്റ്റംബർ 27 മുതൽ ആമസോണിൽ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ നടക്കുന്നു. ഇങ്ങനെ നിങ്ങൾക്ക് ആകർഷകമായ ഓഫറുകൾ ലഭിക്കുന്നതാണ്.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo