Honor അടുത്തിടെ ഹോണർ ഇന്ത്യയിൽ പുറത്തിറക്കിയ ഹോണർ 90 5G ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ ഹോണർ തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ സീരീസ് പുറത്തിറക്കാൻ ഒരുങ്ങുന്നു.ഹോണർ 100, ഹോണർ 100 പ്രോ എന്നിങ്ങനെ രണ്ട് സ്മാർട്ട്ഫോണുകൾ അടങ്ങുന്ന ഹോണർ 100 സീരീസ് ഈ മാസം 23ന് ചൈനയിൽ ലോഞ്ച് ചെയ്യും. ഹോണർ 100 സീരീസ് HONOR MAA-AN00′ എന്ന രഹസ്യനാമത്തിൽ ആണ് കണ്ടെത്തിയത്.
സ്‌മാർട്ട്‌ഫോണിന്റെ ചിപ്‌സെറ്റിന് ‘ക്രോ’ SM7550 എന്ന കോഡ് നാമം നൽകിയിരിക്കുന്നു, സ്‌നാപ്ഡ്രാഗൺ 7 ജെൻ 3 ചിപ്പ് ആണ്. 2.63 GHz ഏറ്റവും ഉയർന്ന സിപിയു വേഗതയുള്ള ഒക്ടാ-കോർ ചിപ്‌സെറ്റാണിത്. ഹോണർ 100 സിംഗിൾ കോർ ടെസ്റ്റിൽ 1139 പോയിന്റും മൾട്ടി കോർ ടെസ്റ്റിൽ 3375 പോയിന്റും നേടിയതായും 16 GB റാമും ആൻഡ്രോയിഡ് 13 സഹിതമാകും ഈ ഫോൺ എത്തുക.
ഹോണർ 100 സീരീസ് പ്രീമിയം മിഡ് റേഞ്ച് വിഭാഗത്തിൽ ആയിരിക്കും വിൽപ്പനയ്ക്ക് എത്തുക. 100 പ്രോയിലെ ചിപ്‌സെറ്റ് അഡ്രിനോ 740 ജിപിയുവുമായി ജോടിയാക്കിയിരിക്കുന്നു, കൂടാതെ പരമാവധി ക്ലോക്ക് സ്പീഡ് 3.19 ജിഗാഹെർട്‌സ് ആണ്. ഗീക്ക്ബെഞ്ചിൽ, ഹോണർ 100 പ്രോയ്ക്ക് 1882 സിംഗിൾ കോർ പോയിന്റുകളും 4923 മൾട്ടി കോർ പോയിന്റുകളും ഉണ്ട്. 16 ജിബി റാമും ആൻഡ്രോയിഡ് 13 ഒഎസും ഈ സ്മാർട്ട്‌ഫോൺ പായ്ക്ക് ചെയ്യുന്നു.
ഹോണർ 100-ന് സെൽഫി ക്യാമറയ്‌ക്കായി പഞ്ച്-ഹോൾ ഡിസ്‌പ്ലേയാണുള്ളത്, അതേസമയം പ്രോ മോഡലിന് ഡ്യുവൽ സെൽഫി ക്യാമറകൾ നൽകിയിരിക്കുന്നു. ഹോണർ 100-ൽ, ’50MP OIS’ ബ്രാൻഡുള്ള ഒരു ചതുര ക്യാമറ മൊഡ്യൂളാണ് ഉള്ളത്. വെളുത്ത നിറത്തിലുള്ള ഗ്രേഡിയന്റ് ഡിസൈനിൽ ആണ് ഹോണർ 100 എത്തുകയെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.
ഹോണർ 100 പ്രോയ്ക്ക് ബായ്ക്കിൽ ഓവൽ ആകൃതിയിലുള്ള ക്യാമറ മൊഡ്യൂളാണ് ഉള്ളത്. എൽഇഡി ഫ്‌ളാഷോടുകൂടിയ മൂന്ന് ക്യാമറകളാണ് ഇതിലുള്ളത്. ടെക്‌സ്‌ചർഡ് ഫിനിഷുള്ള ഡ്യുവൽ ടോൺ ഡിസൈനിൽ ഈ മോഡൽ എത്തുന്നു. 6.78 ഇഞ്ച് ( 17.22 സെ.മീ ) ഡിസ്പ്ലേ ആണ് ഇതിലുള്ളത്. 200MP + 32MP + 32 MPട്രിപ്പിൾ റിയർ ക്യാമറയാണ് ഹോണർ 100 പ്രോയിൽ നൽകിയിരിക്കുന്നത്. 50 MP + 2 MP സെൽഫി ക്യാമറയാണ് ഹോണർ 100 പ്രോയുടെ പ്രധാന പ്രത്യേകതകളിലൊന്ന്.
കൂടുതൽ വായിക്കൂ; Oppo A2 5G Launch: ബജറ്റ് വിലയിൽ വലിയ സ്റ്റോറേജുള്ള പുത്തൻ സ്മാർട്ട്ഫോൺ Oppo അവതരിപ്പിച്ചു
5000 mAh ബാറ്ററിയാണ് 100 പ്രോയിൽ നൽകിയിരിക്കുന്നത്. ഹോണർ 100 സീരീസ് നവംബർ 23 ന് ചൈനയിൽ ലോഞ്ച് ആകുമെങ്കിലും ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നത് സംബന്ധിച്ച വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. ഹോണർ 90 5ജി ഇന്ത്യയിൽ നേടിയ വിജയം കണക്കിലെടുത്ത് പുതിയ ഹോണർ 100 സീരീസും ലോഞ്ചിന് പിന്നാലെ ഇന്ത്യയിൽ എത്തുമെന്ന് പ്രതീക്ഷിക്കാം.