Honor 100 Series Launch: വിപണി കീഴടക്കാൻ പുത്തൻ സ്മാർട്ട്ഫോണുകളുമായി Honor രംഗത്ത്
രണ്ട് സ്മാർട്ട്ഫോണുകളാണ് കമ്പനി 100 സീരീസിൽ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്
100W വയർഡ് ഫാസ്റ്റ് ചാർജിങ് പിന്തുണയോടെ 5,000mAh ബാറ്ററിയാണ് നൽകിയിരിക്കുന്നത്
സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്‌സെറ്റ് ആണ് 100 പ്രോ മോഡലിൽ ഉള്ളത്
പ്രമുഖ ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡായ Honor പുത്തൻ സ്മാർട്ട്ഫോണുകളുമായി രംഗത്ത്. ചൈനയിൽ നടന്ന ഇവന്റിൽ Honor 100 സീരീസ് സ്മാർട്ട്ഫോണുകൾ കമ്പനി അവതരിപ്പിച്ചു. ഹോണർ 100(Honor 100), ഹോണർ 100 പ്രോ(Honor 100 Pro) എന്നിങ്ങനെ രണ്ട് സ്മാർട്ട്ഫോണുകളാണ് കമ്പനി 100 സീരീസിൽ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്.
Honor 100 സീരീസ് ഡിസ്പ്ലേ
ഹോണർ 100 ൽ 6.7 ഇഞ്ച് 1.5K റെസല്യൂഷൻ OLED ഡിസ്‌പ്ലേ ആണ് നൽകിയിരിക്കുന്നത്. 100 പ്രോ വേരിയന്റ് 6.78-ഇഞ്ച് 1.5K കർവ്ഡ് OLED ഡിസ്‌പ്ലേയുമായി എത്തുന്നു. 2600 നിറ്റ്സ് ബ്രൈറ്റ്നസും ഇതിലുണ്ട്.
Honor 100 സീരീസ് പ്രോസസ്സർ
അഡ്രിനോ 720 ജിപിയു ഉള്ള സ്‌നാപ്ഡ്രാഗൺ 7 ജെൻ 3 ചിപ്സെറ്റാണ് ഹോണർ 100 മോഡലിൽ നൽകിയിരിക്കുന്നത്. അഡ്രിനോ 740 ജിപിയുവുമായി ജോടിയാക്കിയ സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്‌സെറ്റ് ആണ് 100 പ്രോ മോഡലിൽ ഉള്ളത്.
Honor 100 സീരീസ് സ്റ്റോറേജ് വേരിയന്റുകൾ
12GB+ 256 GB, 16GB+ 256GB, 16GB+ 512GB എന്നിങ്ങനെ മൂന്ന് സ്റ്റോറേജ് ഓപ്ഷനുകളിലാണ് ഹോണർ 100 ലഭ്യമാകുക. അതേസമയം 100 പ്രോ മോഡലിൽ നാല് ഓപ്ഷനുകൾ ലഭിക്കും. 12GB+ 256GB, 16GB+ 256GB, 16GB+ 512GB, 16GB+ 1TB എന്നിവയാണ് അവ.
ക്യാമറയുടെ കാര്യത്തിലും ഹോണർ 100 സീരീസിലെ ഫോണുകൾ തമ്മിൽ വ്യത്യാസങ്ങളുണ്ട്. ഹോണർ 100 മോഡലിൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഉള്ളത്. അതേസമയം പ്രോ മോഡലിൽ കുറച്ചുകൂടി മികച്ച ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം നൽകിയിരിക്കുന്നു.
കൂടുതൽ വായിക്കൂ: Samsung Galaxy A05 Launch: പുത്തൻ ബജറ്റ് സ്മാർട്ട്‌ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു Samsung
ഹോണർ 100 ക്യാമറ
50MP സോണി IMX906 പ്രൈമറി സെൻസർ, 12MP 112° അൾട്രാ വൈഡ് ആംഗിൾ മാക്രോ ലെൻസ് എന്നിവ അടങ്ങുന്നതാണ് ഹോണർ 100 ന്റെ ഡ്യുവൽ റിയർ ക്യാമറ മൊഡ്യൂൾ. സെൽഫികൾക്കായി, 50MP ഫ്രണ്ട് ക്യാമറയും ഹോണർ ഇതിൽ നൽകിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.
ഹോണർ 100 പ്രോ ക്യാമറ
50MP Sony IMX906 പ്രൈമറി സെൻസർ, 12MP 112° അൾട്രാ-വൈഡ്-ആംഗിൾ മാക്രോ ലെൻസ്, 32MP 50x ടെലിഫോട്ടോ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ ലെൻസ് എന്നിവയാണ് ഹോണർ 100 പ്രോയുടെ ട്രിപ്പിൾ റിയർ ക്യാമറ മൊഡ്യൂളിൽ ഉള്ളത്. ഈ മോഡലിലും ഫ്രണ്ട് ക്യാമറ 50MP തന്നെയാണ്.
ഹോണർ 100 സീരീസ് ബാറ്ററി
ഹോണർ 100, 100 പ്രോ എന്നിവയിൽ 100W വയർഡ് ഫാസ്റ്റ് ചാർജിങ് പിന്തുണയോടെ 5,000mAh ബാറ്ററിയാണ് നൽകിയിരിക്കുന്നത്. എന്നാൽ, പ്രോ പതിപ്പിന് 66W വയർലെസ് ചാർജിങ്ങും ഉണ്ട്.
ഹോണർ 100 സീരീസ് മറ്റു സവിശേഷതകൾ
ഗ്രാവിറ്റി സെൻസർ, എൻഎഫ്സി, ഇൻ-സ്ക്രീൻ ഫിംഗർപ്രിന്റ് സെൻസർ, ഗൈറോസ്കോപ്പ്, കോമ്പസ്, പ്രോക്സിമിറ്റി ലൈറ്റ് സെൻസർ എന്നിവയെല്ലാം ഇവയിലുണ്ട്. മൂൺ ഷാഡോ വൈറ്റ്, മോണറ്റ് പർപ്പിൾ, ബട്ടർഫ്ലൈ ബ്ലൂ, ഗ്ലോസി ബ്ലാക്ക് എന്നീ കളറുകളിലാണ് 100 സീരീസ് ലഭ്യമാകുക.