ഹോണറിന്റെ 10 ലൈറ്റ് നവംബർ 21 നു ലോകവിപണിയിൽ എത്തുന്നു
ഡ്യൂവൽ ക്യാമറയിൽ ഹോണറിന്റെ 10 ലൈറ്റ് ഉടൻ എത്തുന്നു
ഹുവാവെയുടെ ഹോണറിന്റെ 10 എന്ന മോഡലിന് ശേഷം അടുത്ത പിൻഗാമി ഈ മാസം 21 മുതൽ ലോകവിപണിയിൽ എത്തുന്നു .ഹോണർ 10 ലൈറ്റ് എന്ന മോഡലാണ് ഈ മാസം മുതൽ പുറത്തിറങ്ങുന്നത് .കഴിഞ്ഞ മാസം ഹുവാവെ പുറത്തിറക്കിയ ഹോണർ 8X എന്ന സ്മാർട്ട് ഫോൺ ഇന്ത്യൻ വിപണിയിൽ മികച്ച വാണിജ്ജ്യമാണ് കൈവരിച്ചിരിക്കുന്നത് .ദീപാവലി ഓഫറുകളിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സ്മാർട്ട് ഫോണുകളിൽ ഒന്നാണിത് .അതിനു തൊട്ടുപിന്നാലെയാണ് ഹോണർ 10 ലൈറ്റ് എന്ന മോഡലുകളും പുറത്തിറങ്ങുന്നത് .ഇതിന്റെ കുറച്ചു പ്രധാന സവിശേഷതകൾ മനസ്സിലാക്കാം .
5.84 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .1080 x 2280 പിക്സൽ റെസലൂഷൻ ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .എന്നാൽ ഇത് മെമ്മറി കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാൻ സാധിക്കുകയില്ല .13 + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .3320 mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ ഫാസ്റ്റ് ചാർജിങ് സപ്പോർട്ടോടുകൂടിയാണ് പുറത്തിറങ്ങുന്നത് .
HiSilicon Kirin 710 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android v8.0 (Oreo)ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഇത് ഒരു ബഡ്ജറ്റ് റെയിഞ്ചിൽ പുറത്തിറങ്ങുന്ന സ്മാർട്ട് ഫോണുകളാണ് .ഇതിന്റെ വിലയെക്കുറിച്ചു കൂടുതൽ വിവരങ്ങൾ ഒന്നുംതന്നെ പുറത്തുവന്നിട്ടില്ല .നവംബർ 21 മുതൽ ഇത് ലോകവിപണിയിൽ എത്തുന്നതാണ് .അതിനു ശേഷം മാത്രമേ ഇന്ത്യൻ വിപണിയിൽ എത്തുകയുള്ളൂ .
വിപണി കീഴടക്കി ഹുവാവെയുടെ ഹോണർ 8 X
ഇതിന്റെ ഡിസ്പ്ലേ 6.5 ഇഞ്ച് ആണുള്ളത് .കൂടാതെ 1080×2340 പിക്സൽ റെസലൂഷൻ ഇതിന്റെ സ്ക്രീൻ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ ഇതിന്റെ പ്രോസസറിനെക്കുറിച്ചു പറഞ്ഞാൽ Kirin 710 ലാണ് പ്രവർത്തനം നടക്കുന്നത് .അതുപോലെതന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വേർഷനായ Android Oreo 8.1 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഡ്യൂവൽ ക്യാമറാക്കൽ തന്നെയാണ് ഹോണർ 8x എന്ന മോഡലുകൾക്കും നൽകിയിരിക്കുന്നത് .
20 + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .സെൽഫിയിൽ AI തന്നെയാണ് നൽകിയിരിക്കുന്നത് . 3,750mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിങ്ങനെയാണ് .
കൂടാതെ മെമ്മറി കാർഡ് ഉപയോഗിച്ച് ഇതിന്റെ മെമ്മറി 400 ജിബിവരെ വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ഇതിന്റെ ഓൺലൈൻ ഷോപ്പിലെ വില 14999 രൂപയാണ്.കൂടാതെ 6 ജിബിയുടെ മോഡലിന് 16999 രൂപയും ആണ് വിലവരുന്നത് .