ഹോണറിന്റെ മറ്റൊരു ബഡ്ജറ്റ് സ്മാർട്ട് ഫോൺ കൂടി ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിക്കഴിഞ്ഞു .ഹോണറിന്റെ 9 ലൈറ്റ് എന്ന മോഡലിന്റെ പിൻഗാമി ഹോണർ 10 ലൈറ്റ് ആണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത് .രണ്ടു വേരിയന്റുകളാണ് പുറത്തിറക്കിയിരിക്കുന്നത് .ഈ മാസം 20 നു ഈ സ്മാർട്ട് ഫോണുകൾ ഉപഭോതാക്കൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇതിന്റെ മറ്റു സവിശേഷതകൾ മാനസിലാക്കാം .
4 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ സ്റ്റോറേജിൽ കൂടാതെ 6 ജിബിയുടെ റാം 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലുമാണ് ഈ മോഡലുകൾ എത്തുന്നത് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ജനുവരി 20 നു സെയിൽ എത്തുന്നതാണ് .ഒരു ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളാണ് ഇത് .ഇപ്പോൾ റിപ്പബ്ലിക്ക് ഡേ ഓഫറിൽ വാങ്ങിക്കാവുന്നതാണ് .ഇതിന്റെ മറ്റു പ്രധാന സവിശേഷതകൾ മനസ്സിലാക്കാം .
6.2 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 1080 x 2340 പിക്സൽ റെസലൂഷൻ ഇതിന്റെ സ്ക്രീൻ കാഴ്ചവെക്കുന്നുണ്ട് .512 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .Hisilicon Kirin 710 പ്രോസസറിലാണ് ഈ ഫോണുകൾ പ്രവർത്തിക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 9.0 (Pie) ലാണ് ഇതിന്റെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .മികച്ച സെൽഫി ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന ആകർഷണം .24 മെഗാപിക്സലിന്റെ AI സെൽഫി ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ ഒരുപാടു ഓപ്‌ഷനുകളും ക്യാമറകൾക്ക് നൽകിയിരിക്കുന്നു എന്നതും ഏറെ ശ്രദ്ധേയമാണ് .
13 മെഗാപിക്സലിന്റെ ഡ്യൂവൽ റിയർ പിൻ ക്യാമറകളും ഇതിനുണ്ട് .3400 mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ജനുവരി പകുതിയോടെ ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നതാണ് .ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ കൂടിയാണിത് .White, Black, Blue, Red എന്നി നാലു നിറങ്ങളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇതിന്റെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 4 ജിബിയുടെ റാം മോഡലിന് 13999 രൂപയും കൂടാതെ 6 ജിബിയുടെ റാം മോഡലിന് 17999 രൂപയും ആണ് വില .