ഹുവാവെയുടെ ഏറ്റവും പുതിയ നോട്ട് സ്മാർട്ട് ഫോണുകളിൽ ഒന്നാണ് ഇനി പുറത്തിറങ്ങാൻ ഇരിക്കുന്ന ഹോണർ നോട്ട് 10.വലിയ ഡിസ്‌പ്ലേയിലും കൂടാതെ വലിയ റാംമ്മിലും കൂടാതെ മികച്ച ക്യാമറകളിലുമാണ് ഈ സ്മാർട്ട് ഫോണുകൾ ലോകവിപണിയിൽ എത്തുന്നത് .ജൂലൈ മാസത്തിൽ ഹുവാവെ പുറത്തിറക്കിയ 9N എന്ന ബഡ്ജറ്റ് സ്മാർട്ട് ഫോണിന് മികച്ച അഭിപ്രായമാണ് ലോകവിപണിയിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത് .ഹോണർ നോട്ട് 10 ഈ മാസം പുറത്തിറങ്ങുമെന്നാണ് സൂചനകൾ .ഇതിന്റെ പ്രധാന സവിശേഷതകൾ ഇവിടെ നിന്നും മനസ്സിലാക്കാം .
വലിയ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .6.95 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .2220 *1080 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ സ്ക്രീൻ കാഴ്ചവെക്കുന്നത് .എന്നാൽ കൈയ്യിൽ ഒതുങ്ങി നിൽക്കുന്ന സ്മാർട്ട് ഫോൺ ആകില്ല എന്നാണ് സൂചനകൾ .2.3GHz octa-core കിരിൻ പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .
പെർഫോമൻസിന്റെ കാര്യത്തിലും ഇത് മികച്ചു തന്നെ നിൽക്കും എന്നകാര്യത്തിൽ സംശയം വേണ്ട .അതിനു കാരണം 6 ജിബിയുടെ റാംതന്നെയാണ് .അതുപോലെതന്നെ 64 ജിബിയുടെ ഇന്റെർണൽ സ്‌റ്റോറേജു ഈ മോഡലുകളുടെ ആന്തരിക സവിശേഷതകളാണ് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 8.1 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ക്യാമറകളും മികച്ചു തന്നെ നിൽക്കുന്നു .
ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .24 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ AI സെൽഫി ക്യാമറകളുമാണ് ഈ മോഡലുകളുടെ മറ്റൊരു പ്രധാന ആകർഷണം .എന്നാൽ ഭാരം വളരെ കുറഞ്ഞ സ്മാർട്ട് ഫോൺ കൂടിയാണിത് .
ബാറ്ററിയുടെ കാര്യത്തിലും മികച്ചുതന്നെ നിൽക്കുന്നു .5000mAh ന്റെ കരുത്താർന്ന ബാറ്ററിയിലാണ് ഈ ഫോണുകൾ പുറത്തിറങ്ങുന്നത് .മൊത്തത്തിൽ ഒരു മികച്ച സവിശേഷതകൾ ഉള്ള ഒരു സ്മാർട്ട് ഫോൺ തന്നെയാണ് ഹുവാവെ ഇനി പുറത്തിറക്കാൻപോകുന്നത് .