ഇനി 3 D സിനിമകൾ നിങ്ങളുടെ സ്വന്തം സ്മാർട്ട് ഫോണിലും " 3 D " ഗ്ലാസ് ഇല്ലാതെതന്നെ .ഹോളോഫ്‌ളെക്സ്സ്(HoloFlex) എന്നു പറയുന്ന ഈ സ്മാർട്ട്‌ഫോണിനു ഫ്‌ളെക്‌സിബിൾ ആയ 1920X1080 എച്ച്ഡി ഓലെഡ് സ്‌ക്രീൻ ആണ്. ഉപഭോക്താക്കൾക്ക് 3ഡി ഗ്ലാസ്സ് ഇല്ലാതെ തന്നെ 3ഡി ചിത്രങ്ങൾ കാണാവുന്നതാണ്. ഈ ഫോണിന്റെ ഉളളിലെ ബെന്‍ഡ് സെന്‍സർ ആണ് 3ഡി ഇമേജ് കാണിക്കുന്നത്. ഇതിന്റെ സ്‌ക്രീൻ വളയ്ക്കാൻ കഴിയുന്നതു കാരണം Angry Birds പോലുളള ഗയിമുകൾ കളിക്കാൻ വളരെ സൗകര്യമാണ്.2ജിബി റാം, ആന്‍ഡ്രോയിഡ് 5.1, 1.5 GHz ക്വല്‍കോം സ്‌നാപ്പ്‌ഡ്രോഗണ്‍ 810 പ്രോസസർ എന്നിവയാണ് ഇതിന്റെ പ്രധാന സവിശേഷതകൾ.