HMD Gobal 2 new phones: Nokia മാത്രമല്ല, സ്വന്തം ബ്രാൻഡഡ് ഫോണുകൾ ഇനി HMD-യിൽ നിന്നും, അതും ഇന്ത്യയിൽ നിർമാണം!

HMD Gobal 2 new phones: Nokia മാത്രമല്ല, സ്വന്തം ബ്രാൻഡഡ് ഫോണുകൾ ഇനി HMD-യിൽ നിന്നും, അതും ഇന്ത്യയിൽ നിർമാണം!
HIGHLIGHTS

സ്വന്തം ബ്രാൻഡഡ് ഫോണുകൾ നിർമിക്കാനൊരുങ്ങി HMD ഗ്ലോബൽ

സ്വന്തം ബ്രാൻഡഡ് ഫോണുകൾ പുറത്തിറക്കുമ്പോഴും, കമ്പനി Nokia ഫോണുകളും വിപണിയിൽ എത്തിക്കും

ആമസോൺ, ഫ്ലിപ്പ്കാർട്ട് എന്നീ ഇ- കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ ഇവ ലഭ്യമാകും

ആൻഡ്രോയിഡ് ഫോണുകൾ ശ്രദ്ധേയമായ വളർച്ച കാഴ്ചവയ്ക്കുന്ന ഒരു വർഷമാണ് കടന്നുപോകുന്നത്. ഫീച്ചർ ഫോണുകളിലെ പ്രിയപ്പെട്ട ബ്രാൻഡായ Nokia-യും ഈ വർഷം ആഗോള സ്മാർട് വിപണിയിൽ നിന്ന് കുറച്ച് വരുമാനം നേടിയിട്ടുണ്ടെന്നാണ് കണക്കുകൾ. ഇപ്പോഴിതാ പുറത്തുവരുന്ന മറ്റൊരു വാർത്ത HMD ഗ്ലോബൽ 2 പുതിയ ഫോണുകൾ നിർമിക്കുന്ന പണിപ്പുരയിലാണെന്നാണ്. അതും സ്വന്തം ബ്രാൻഡഡ് ഫോണുകളാണ് കമ്പനി പുറത്തിറക്കുക.

അടുത്ത വർഷം തുടക്കത്തിൽ ഫോണിനെ വിപണിയിൽ പ്രതീക്ഷിക്കാമെന്നാണ് ലഭിക്കുന്ന വിവരം. സ്വന്തം ബ്രാൻഡഡ് ഫോണുകൾ പുറത്തിറക്കുമ്പോഴും, കമ്പനി നോക്കിയ ഫോണുകളും വിപണിയിൽ എത്തിക്കും. ഈ പുതിയ സ്മാർട്ട്‌ഫോണുകളെ കുറിച്ചുള്ള വിശദമായ വിവരങ്ങളും ഇപ്പോൾ ലീക്ക് ആയിരിക്കുകയാണ്. കൂടുതലറിയാം…

HMD ഫോണും Nokia-യും

അടുത്ത വർഷം ഫോൺ ലോഞ്ച് കഴിഞ്ഞ് ആമസോൺ, ഫ്ലിപ്പ്കാർട്ട് എന്നീ ഇ- കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ ഇവ ലഭ്യമാകുമെന്നാണ് ചില മാധ്യമങ്ങളുടെ റിപ്പോർട്ടിലുള്ളത്. അതേ സമയം, നോക്കിയ ഫോണുകളുടെ നിർമാതാക്കളായ കമ്പനി ഓഫ്ലൈനായാണ് നോക്കിയ വിറ്റഴിക്കാറുള്ളത്. എച്ച്എംഡി ഗ്ലോബൽ തന്നെ നോക്കിയ ഫോണുകൾക്ക് നൽകുന്ന അതേ ഒഎസ് അപ്ഡേറ്റുകൾ നൽകുമെന്നും ഈ ഫോണുകളിലും പ്രതീക്ഷിക്കാം.

Nokia hmd news
HMD ഗ്ലോബൽ 2 പുതിയ ഫോണുകൾ നിർമിക്കുന്നു

ടാബ്‌ലെറ്റുകൾ, ഫീച്ചർ ഫോണുകൾ, ഐഒടി ഉപകരണങ്ങൾ എന്നിവയുൾപ്പെടെ വിവിധ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുമെന്ന് എച്ച്എംഡി അവതരിപ്പിക്കുമെന്നും പറയുന്നുണ്ട്. എന്നാൽ ഈ HMD ഉൽപ്പന്നങ്ങളുടെ വില നോക്കിയ ഫോണുകളിൽ നിന്ന് വ്യത്യസ്തമായിരിക്കും.

2 പുതിയ സ്മാർട് ഫോണുകൾ HMD-യിൽ നിന്നും

2024 ഏപ്രിലിലായിരിക്കും എച്ച്എംഡി ഗ്ലോബൽ സ്വന്തം ഫോണുകൾ വിപണിയിൽ എത്തിക്കുക. എച്ച്എംഡി ഗ്ലോബൽ വിപണിയിലെത്തിക്കുന്ന ഫോണുകളും മറ്റ് ഉപകരണങ്ങളും ഇന്ത്യയിൽ നിർമിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇവ മറ്റ് വിപണികളിലേക്കും കയറ്റുമതി ചെയ്യാൻ ലക്ഷ്യമിടുന്നു.

Read More: 22 Apps Blocked in India: Mahadev ആപ്പ് ഉൾപ്പെടെ 22 ആപ്പുകൾക്ക് പൂട്ടിട്ട് കേന്ദ്രം

ഇന്ത്യയിൽ ഫോൺ നിർമാണത്തിനായി ഫോക്‌സ്‌കോൺ, ഡിക്‌സൺ, ലാവ എന്നിവയുമായി എച്ച്എംഡി ഗ്ലോബൽ പങ്കാളിത്തത്തിൽ ഏർപ്പെടുമെന്നും റിപ്പോർട്ടുകളിൽ പറയുന്നു. എച്ച്എംഡി ഗ്ലോബൽ ഫോണുകളെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ എന്തായാലും ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. എങ്കിലും, രണ്ട് എച്ച്എംഡി ഫോണുകളെ കുറിച്ചും എച്ച്എംഡി ഗ്ലോബൽ ഔദ്യോഗിക വിവരങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല.

വിപണിയിൽ വളർച്ചയോടെ Nokia

എച്ച്എംഡി ബ്രാൻഡഡ് ഫോണുകൾ വരാനിരിക്കുമ്പോഴും, നോക്കിയ ഫോണുകളുമായി കമ്പനി മുന്നോട്ട് പോകുമെന്ന് തന്നെ അനുമാനിക്കാം. സ്മാർട്ഫോൺ വിപണിയിലെ വളർച്ച കണക്കാക്കുമ്പോൾ ആദ്യസ്ഥാനം സാംസങ്ങും, രണ്ടാമനായി ഷവോമിയും, മൂന്നാം സ്ഥാനം ആപ്പിൾ ഫോണുകളും, നാലാമത് വൺപ്ലസ്, അഞ്ചാമത് വിവോ ഫോണുകളും കൈക്കലാക്കിയപ്പോൾ, നോക്കിയയും ഭേദപ്പട്ട പ്രകടനം കാഴ്ചവച്ചുവെന്ന് പറയാം. ഇന്ത്യയിലും അമേരിക്കയിലും നോക്കിയ വളർച്ചയുടെ ഗ്രാഫാണ് കാണിക്കുന്നത്.

ഇതേ വിഭാഗത്തിലെ മറ്റ് ശ്രദ്ധേയമായ ബ്രാൻഡുകളുമായി താരതമ്യം ചെയ്യുമ്പോഴും നോക്കിയ ബ്രാൻഡഡ് ഫോണുകൾ കയറ്റുമതിയിൽ വർഷം തോറും ഗണ്യമായ വളർച്ച കൈവരിച്ചിട്ടുണ്ട്.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo