Nokia നിർമാതാക്കളുടെ പുത്തൻ സ്മാർട്ഫോണുകൾ HMD Fusion ഇന്ത്യയിൽ ലോഞ്ച് ചെയ്തു. Nothing കമ്പനി പുറത്തിറക്കിയ ബജറ്റ് ഫോണുകളായ CMF Phone-നെ തോൽപ്പിക്കാനുള്ള കരുത്തന്മാരാണിവർ. കാരണം ഫോണിലെ ടെക്നോളജിയും ഡിസൈനും ഒപ്പം വിലയുമാണ്.
HMD ഗ്ലോബൽ ഈ സ്മാർട്ഫോണുകളെ കുറിച്ച് മുമ്പ് നിരവധി ടീസറുകൾ പുറത്തുവിട്ടിരുന്നു. ആകാംക്ഷയ്ക്ക് ഒടുവിലിതാ HMD ഫ്യൂഷൻ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നു. മോഡുലാർ ഡിസൈൻ ആയിട്ടുള്ള ‘സ്മാർട്ട് ഔട്ട്ഫിറ്റ്സ്’ ആണ് ഫോണിന്റെ പ്രത്യേകത. സിഎംഎഫ് ഫോൺ പോലെ ഇതിന്റെയും പുറംചട്ട മാറ്റിക്കൊണ്ടേയിരിക്കാം.
ഒരു സ്മാർട്ഫോണിന്റെ ഹാർഡ്‌വെയറും സോഫ്‌റ്റ്‌വെയറും തൽക്ഷണം മാറ്റാനാകുമെന്ന് പറഞ്ഞാൽ അതിശയമാണല്ലേ? എങ്കിൽ പുതിയതായി എത്തിയ HMD Fusion അത്ഭുതമാണെന്ന് പറയേണ്ടി വരും.
ഫോണിന്റെ രൂപം അഥവാ Outfit മാറ്റാമെന്നതാണ് എടുത്തു പറയേണ്ട സവിശേഷത. അതുപോലെ ഈ സ്മാർട്ഫോണുകളുടെ പെർഫോമൻസും വളരെ മികച്ചതാണ്. മികച്ച ഗെയിംപ്ലേയ്‌ക്കായി ഫിസിക്കൽ ബട്ടണുകളുള്ള ഗെയിമിംഗ് ഔട്ട്‌ഫിറ്റും ഫോണിലുണ്ട്.
ഫോട്ടോഗ്രാഫിക്കായി RGB LED ഫ്ലാഷ് റിംഗ് ഇതിൽ ഫീച്ചർ ചെയ്യുന്ന. ഇതിനായി ഫോണിലുള്ളത് ഫ്ലാഷി ഔട്ട്‌ഫിറ്റാണ്. കൂടാതെ 108MP ഡ്യുവൽ മെയിൻ ക്യാമറയും, സ്‌നാപ്ഡ്രാഗൺ 4 Gen 2 പ്രോസസറുമാണ്. ഡിസൈനിൽ മാത്രമല്ല. ഫോട്ടോഗ്രാഫിയിലും പ്രോസസറിലും കാര്യമായി ശ്രദ്ധിച്ചാണ് Nokia നിർമിക്കുന്ന എച്ച്എംഡി ഫോൺ നിർമിച്ചിരിക്കുന്നത്. വിലയോ 20,000 രൂപയ്ക്കും താഴെയാണെന്നതാണ് മറ്റൊരു സവിശേഷത.
HMD ഫ്യൂഷൻ ഡിസൈനിൽ സ്മാർട് ഔട്ട്ഫിറ്റുകളുമായാണ് വരുന്നത്. എന്നാലും ഇതിന്റെ കേന്ദ്ര ആകർഷണം സ്‌നാപ്ഡ്രാഗൺ 4 Gen 2 പ്രോസസറാണ്. 8GB റാമും 256GB സ്റ്റോറേജും ഉണ്ട്. മൈക്രോ എസ്ഡി കാർഡ് വഴി 1TB വരെ വികസിപ്പിക്കാം. കൂടാതെ ഫോണിൽ വെർച്വൽ മെമ്മറി എക്‌സ്‌റ്റൻഷൻ സാങ്കേതികവിദ്യയും ഉപയോഗപ്പെടുത്താം.
ഫോട്ടോഗ്രാഫിയ്ക്ക് ഫോണിലുള്ളത് 108MP ഡ്യുവൽ ക്യാമറയാണ്. 50MP സെൽഫി ക്യാമറയും ഫോണിൽ സജ്ജീകരിച്ചിരിക്കുന്നു. നൈറ്റ് മോഡ് 3.0 തുടങ്ങിയ നൂതന ഫീച്ചറുകൾ ഇതിലുണ്ട്.
ഹാർഡ്‌വെയറും സോഫ്‌റ്റ്‌വെയറും മെച്ചപ്പെടുത്തുന്ന സ്‌മാർട്ട് ഔട്ട്ഫിറ്റ്സ് ആണ് ഫോണിലുള്ളത്. ഗെയിമിംഗ് ഔട്ട്‌ഫിറ്റ്, ഫ്ലാഷി ഔട്ട്‌ഫിറ്റ്, കാഷ്വൽ ഔട്ട്ഫിറ്റ് എന്നിവയാണ് ഇതിലുള്ളത്. 16 ദശലക്ഷം കളർ ഓപ്ഷനുകളുള്ള ഒരു RGB LED ഫ്ലാഷ് റിംഗ് ഫോണിലുണ്ട്. ഇത് കണ്ടന്റ് ക്രിയേറ്റേഴിസിന് അനുയോജ്യമാണ്. കാഷ്വൽ ഔട്ട്ഫിറ്റിൽ ആറ് പ്രത്യേക സ്‌മാർട്ട് പിന്നുകൾ ഉപയോഗിച്ച് അറ്റാച്ച് ചെയ്യുന്നു. ഇത് ആവശ്യം അനുസരിച്ച് ഉപയോഗിക്കുന്ന രീതിയിലാണ്.
Also Read: Vivo Y300 5G Launched: തട്ടകത്തിൽ ഷാറൂഖിന്റെ മകൾ! 16GB, Snapdragon പ്രോസസർ ഫോൺ 21999 രൂപയ്ക്ക്
ഫോണിന്റെ ഡ്യൂറബിലിറ്റിയാണ് മറ്റൊരു പ്രധാന സംഭവം. എച്ച്എംഡി ഫ്യൂഷന്റെ ഡിസ്പ്ലേ, ബാറ്ററി, ചാർജിങ് പോർട്ട് മാറ്റിസ്ഥാപിക്കാം. ഇതിനായി ഒരു സ്ക്രൂഡ്രൈവർ ഉപയോഗിച്ച് Gen2 റിപ്പയർബിലിറ്റി ഡിസൈൻ മാറ്റാം. ഇ-മാലിന്യം കുറയ്ക്കാനുള്ള ബുദ്ധിപൂർവ്വമായ ടെക്നിക്കെന്ന് പറയാതിരിക്കാൻ ആവില്ല.
6.56” HD+ ഡിസ്‌പ്ലേയ്ക്ക് 90Hz റിഫ്രഷ് റേറ്റുണ്ട്. ഇത് 33W ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്നു. പവർഫുള്ളാക്കാൻ 5000mAh ബാറ്ററിയുണ്ട്. ഇതിലെ സോഫ്റ്റ് വെയർ ഏറ്റവും പുതിയ ആൻഡ്രോയിഡ് 14 ആണ്. വിലയ്ക്ക് അനുയോജ്യമെന്നല്ല, അതിനേക്കാൾ മികച്ച ഫീച്ചറുകളാണ് ഫോണിലുള്ളത്.
എച്ച്എംഡി ഫ്യൂഷന് 17,999 രൂപയാണ് വില. 5999 രൂപ വിലയുള്ള ഫോണിന്റെ 3 ഔട്ട്ഫിറ്റുകളും മറ്റൊരു ചാർജും കൂടാതെ നേടാം. ലോഞ്ചിന്റെ ഭാഗമായി ആദ്യ സെയിലിൽ നിങ്ങൾക്ക് 15,999 രൂപയ്ക്ക് ലഭിക്കും.
നവംബർ 29 ഉച്ചയ്ക്ക് 12 മണി മുതലാണ് എച്ച്എംഡി ഫ്യൂഷന്റെ വിൽപ്പന. ആമസോൺ, HMD.com എന്നിവയിലൂടെ ആയിരിക്കും ഫോൺ പർച്ചേസിന് എത്തുന്നത്.