HMD Global ഇന്ത്യക്കാരുടെ പ്രിയപ്പെട്ട Nokia ഫോൺ നിർമാതാക്കളാണ്. എന്നാൽ കമ്പനി അടുത്തിടെ തങ്ങളുടെ സ്വന്തം സ്മാർട്ഫോണുകൾ പുറത്തിറക്കിയിരുന്നു. ഇനി HMD പുതിയ ഫോണുകൾ ഇന്ത്യയിലും (Smartphones in India) അവതരിപ്പിക്കും.
HMD അതിന്റെ പുതിയ സ്മാർട്ട്‌ഫോൺ സീരീസ് ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് വിവരം. HMD Crest എന്ന സ്മാർട്ഫോണുകളാണ് ഇന്ത്യൻ വിപണിയിലേക്ക് വരുന്നത്. അതും അടുത്ത ദിവസങ്ങളിൽ തന്നെ ഫോൺ ലോഞ്ച് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ജൂലൈ 25-ന് HMD Crest സ്മാർട്ട്‌ഫോൺ സീരീസ് ഇന്ത്യയിൽ അവതരിപ്പിക്കും. ഫിന്നിഷ് കമ്പനി തന്നെയാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. ഈ ക്രെസ്റ്റ് സീരീസിൽ രണ്ട് സ്‌മാർട്ട്‌ഫോണുകളാണ് എച്ച്എംഡി പുറത്തിറക്കുന്നത്. ക്രെസ്റ്റ്, ക്രെസ്റ്റ് മാക്‌സ് 5G എന്നിവയായിരിക്കും ഇന്ത്യൻ വിപണിയിലേക്ക് വരുന്നത്.
കൗണ്ട്ഡൗൺ ആരംഭിക്കുന്നു! ജൂലൈ 25-ന് ക്രെസ്റ്റ് ലോഞ്ച് ചെയ്യും. വരാനിരിക്കുന്ന ലോഞ്ചിനെ കുറിച്ച് എച്ച്എംഡി എക്‌സിൽ പോസ്റ്റ് ചെയ്തു. ഫോണിലെ ഫീച്ചറുകളെ കുറിച്ച് വ്യക്തതയില്ലെങ്കിലും എന്തെല്ലാം ഇതിലുണ്ടാകുമെന്ന് നോക്കാം.
എച്ച്എംഡി ക്രെസ്റ്റ് മികവുറ്റ ഫീച്ചറുകളോടെയാണ് പുറത്തിറങ്ങുന്നത്. ആൻഡ്രോയിഡ് 14 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന സ്മാർട്ഫോണായിരിക്കും ഇത്. ലഭിക്കുന്ന വിവരം അനുസരിച്ച് ഇതിൽ 8GB റാം ആയിരിക്കും പായ്ക്ക് ചെയ്തിരിക്കുക. യൂണിസോക്ക് ടി760 ചിപ്‌സെറ്റ് ഈ സ്മാർട്ഫോണിൽ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം.
ഗ്ലാസ് ബാക്ക് ഡിസൈൻ ചെയ്തായിരിക്കും എച്ച്എംഡി ക്രെസ്റ്റ് പുറത്തിറങ്ങുന്നത്. നമുക്ക് തന്നെ എളുപ്പത്തിൽ റിപ്പയർ ചെയ്യാവുന്ന രീതിയിലുള്ള ഫോണായിരിക്കും ഇത്. ഫോൺ ലോഞ്ചിന് ശേഷം ആമസോണിലൂടെയായിരിക്കും വിൽപ്പന നടത്തുക. കൂടാതെ എച്ച്എംഡി മൈക്രോസൈറ്റിലൂടെയും മറ്റ് ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമുകളിലൂടെയും വിൽപ്പനയുണ്ടാകും.
കമ്പനി മുമ്പ് എച്ച്എംഡി സ്‌കൈലൈൻ എന്ന സ്മാർട്ഫോൺ അവതരിപ്പിച്ചിരുന്നു. ഇതും റിപ്പയർ ചെയ്യാവുന്ന ഡിസൈനിലുള്ള സ്മാർട്ഫോണുകളായിരുന്നു. ഫോണിന്റെ എടുത്തുപറയേണ്ട പ്രത്യേകത അതിന്റെ പ്രോസസറാണ്.
ക്വാൽകോം സ്‌നാപ്ഡ്രാഗൺ 7s Gen 2 ചിപ്‌സെറ്റാണ് ഫോണിലുള്ളത്. ഇത് ഡ്യുവൽ സിം സപ്പോർട്ട് ചെയ്യുന്ന സ്മാർട്ഫോണാണ്. ആൻഡ്രോയിഡ് 14 ആണ് ഫോണിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം. 108 മെഗാപിക്സലിന്റെ പ്രൈമറി ക്യാമറ സെറ്റ് ചെയ്ത് വന്നിരിക്കുന്ന സ്മാർട്ഫോണാണിത്.
Read More: New Oppo 5G പ്രോ മോഡലിന്റെ വിൽപ്പന തുടങ്ങി, ആദ്യ സെയിലിൽ 3500 രൂപ Discount
ടെലിഫോട്ടോ ലെൻസ് 50 മെഗാപിക്സലാണ്. 13 മെഗാപിക്സലിന്റെ അൾട്രാ-വൈഡ് ക്യാമറയും സ്കൈലൈനിലുണ്ട്. ഐ ട്രാക്കിംഗ് ഫോക്കസുള്ള 50MP ഫ്രണ്ട്ക്യാമറയാണ് ഫോണിൽ സെൽഫിയ്ക്കായി നൽകിയിരിക്കുന്നത്.