ഈ കാരണങ്ങൾ കൊണ്ട് നിങ്ങൾക്ക് ഇഷ്ടപെടും LGയുടെ G6
5.7 ഇഞ്ചിന്റെ ഫുൾ വിഷൻ QHD ഡിസ്‌പ്ലേയിൽ LG യുടെ പുതിയ G6
നിങ്ങൾക്ക് വെറും ഒരു സ്മാർട്ട് ഫോൺ ആണോ വേണ്ടത് അല്ലെങ്കിൽ എല്ലാ സംവിധാനത്തോടുംകൂടിയ ഒരു സ്മാർട്ട് ഫോൺ ആണോ നിങ്ങൾക്ക് ഇഷ്ട്ടം .അങ്ങനെയാണെങ്കിൽ എല്ലാവിധ സജീകരണത്തോടുംകൂടി LG പുറത്തിറക്കുന്ന പുതിയ സ്മാർട്ട് ഫോൺ ആണ് ജി 6 .5 കാരണങ്ങൾ കൊണ്ട് ഈ സ്മാർട്ട് ഫോൺ നിങ്ങൾക്ക് വാങ്ങിക്കാവുന്നതാണ് .അത് എന്തെല്ലാം എന്ന് മനസിലാക്കാം .
വലിയ ഡിസ്പ്ലേ ,ചെറിയ ബോഡി
LG യുടെ ഈ സ്മാർട്ട് ഫോണിൽ ആദ്യം എടുത്തുപറയേണ്ടത് ഇതിന്റെ ഡിസ്പ്ലേ തന്നെയാണ് .വലിയ ഡിസ്‌പ്ലേയാണ് ഈ സ്മാർട്ട് ഫോണുകൾക്ക് LG നൽകിയിരിക്കുന്നത് .ഇതിന്റെ ഈ ഡിസ്പ്ലേ LGയുടെ G6 നെ മറ്റൊരു തലത്തിൽ എത്തിക്കുന്നു എന്നുതന്നെ പറയേണ്ടിവരും .അതിമനോഹരമായ ഡിസ്‌പ്ലേയാണ് ഇതിന്റെ ഏറ്റവും പ്രധാന സവിശേഷത .18: റെഷിയോയിൽ ഉള്ള 5.7 ഇഞ്ചിന്റെ ഫുൾ വിഷൻ QHD ഡിസ്‌പ്ലേയാണ് LGയുടെ ഈ G6 നു നൽകിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോൺ നിങ്ങൾക്ക് ഇഷ്ടപ്പെടാൻ ഡിസ്പ്ലേ തന്നെ ഒരു പ്രധാന കാരണങ്ങൾ ആണ് .
വാട്ടർ പ്രൂഫ് സംവിധാനം
LG യുടെ ഈ സ്മാർട്ട് ഫോൺ IP68 സെർട്ടിഫൈഡ് സ്മാർട്ട് ഫോൺ ആണ് .ഇതിന്റെ മറ്റൊരു സവിശേഷത ഇത് വാട്ടർ പ്രൂഫ് ആണ് എന്നതാണ് .1.5മീറ്റർ വെള്ളത്തിനടിയിൽ വരെ ഇത് നിങ്ങൾക്ക് ഉപയോഗിക്കുവാൻ സാധിക്കുന്നു .ഈ സ്മാർട്ട് ഫോണുകൾ നിങ്ങൾക്ക് കഴുകുവാനും സാധിക്കുന്നു .LG യുടെ ജി 6 നിങ്ങൾക്ക് ഇഷ്ടപെടുവാൻ ഇതും ഒരു പ്രധാന കാരണം തന്നെയാണ് .
ഡ്യൂവൽ ബാക്ക് ക്യാമറകൾ
ഒരു സ്മാർട്ട് ഫോൺ വാങ്ങിക്കുമ്പോൾ നമ്മൾ ഏറ്റവും ആദ്യം നോക്കുന്നത് അതിന്റെ ക്യാമറകളാണ് .എന്നാൽ LG G 6 ന്റെ ഏറ്റവും പ്രധാന സവിശേഷതകളിൽ ഒന്ന് അതിന്റെ ക്യാമറകൾ തന്നെയാണ് .13 മെഗാപിക്സലിന്റെ ക്യാമറകളാണ് ഇതിനുള്ളത് .125 ഡിഗ്രി വരെ ഇതിന്റെ നിങ്ങൾക്ക് ഉപയോഗിക്കുവാൻ സാധിക്കുന്നു എന്നതും ഇതിന്റെ ഒരു സവിശേഷതയാണ് .വൈഡ് ആംഗിൾ മോഡിലുളള മുൻ ക്യാമറകളും ഇതിന്റെ സവിശേഷതകളിൽ ഒന്നാണ് .LG യുടെ G 6 വാങ്ങിക്കുവാൻ മറ്റൊരു പ്രധാന ഘടകം ഇതിന്റെ മുൻ പിൻ ക്യാമെറകൾ തന്നെയാണ് .
നിങ്ങളുടെ കൈയ്യിൽ ഒരു തിയറ്റർ
നിങ്ങളുടെ കൈയ്യിൽ ഒരു കൊച്ചു തിയറ്റർ തന്നെയാണ് LGയുടെ ഈ G6 .ഇതിൽ ഡോൾബി വിഷൻ HDR 10 എന്നിവ സപ്പോർട്ട് ചെയ്യുന്നു .മികച്ച കളർ ,മികച്ച ബറൈറ് നെസ്സ് എന്നിവ ഇത് പ്രധാനം ചെയ്യുന്നു .5.7 ഇഞ്ചിന്റെ Quad HD ഡിസ്പ്ലേ കൂടാതെ 2880 x 1440പിക്സൽ റെസലൂഷൻ 564 ppi എന്നിവയാണ് ഇതിന്റെ സവിശേഷതകൾ .LGയുടെ G6 ഒരു പെർഫെക്റ്റ് സ്മാർട്ട് ഫോൺ തന്നെ എന്നതിനു ഇത് ഒരു ഉദാഹരണങ്ങൾ ആണ് .
ലോകം നിങ്ങളുടെ കൈപ്പിടിയിൽ ഒതുക്കു
ഇവിടെ നമ്മൾ LG യുടെ G6 ഇഷ്ടപ്പെടാൻ ഉള്ള പ്രധാന 5 കാരണങ്ങൾ മനസിലാക്കി .എന്നാൽ ഇനിയും ഉണ്ട് ഈ സ്മാർട്ട് ഫോണിന്റെ വിശേഷണങ്ങൾ .ഇതിൽ എടുത്തുപറയണ്ടത് 14 വ്യത്യസ്ത ടെസ്റ്റുകൾ നടത്തിയാണ് ഇത് പുറത്തിറക്കുന്നത് എന്നതാണ് .ഇത് കൂടാതെ ഇതിന്റെ ബാറ്ററി ലൈഫും ഇതിൽ എടുത്തുപറയേണ്ടിയിരിക്കുന്നു .3300mAhന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .ബാറ്ററിയുടെ സവിശേഷതകളിൽ എടുത്തുപറയേണ്ടത് അതിന്റെ അതിവേഗ ചാർജിങ് ആണ് .ഫാസ്റ്റ് ചാർജിങ് ആണ് LGയുടെ G 6 കാഴ്ചവെക്കുന്നത് .അതുകൊണ്ടുതന്നെ നിങ്ങൾക്ക് ബാറ്ററിയുടെ കാര്യത്തിൽ ഒരുപാടു സമയവും ലഭിക്കാവുന്നതാണ് .
LGയുടെ G 6 എന്ന പെർഫെറ്റ് സ്മാർട്ട് ഫോൺ വാങ്ങിക്കുവാൻ അല്ലെങ്കിൽ നിങ്ങൾക്ക് ഇത് ഇഷ്ടപെടുവാൻ ഈ 5 കാര്യങ്ങൾ തന്നെ ധാരാളം .ഒരുപാടു സവിശേഷതകളോടെയാണ് lg അവരുടെ ഏറ്റവും പുതിയ മോഡലായ G6 വിപണിയിൽ എത്തിക്കുന്നത് .