ഓപ്പോ ഫൈൻഡ് എക്സ്6; ഡിസൈനും മറ്റ് ഫീച്ചറുകളും

Updated on 16-Feb-2023
HIGHLIGHTS

ഓപ്പോയുടെ പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ഫോണാണ് ഓപ്പോ ഫൈൻഡ് എക്സ്6.

ആകർഷകമായ ഡിസൈനോടെയാണ് ഫോൺ എത്തുക.

ഫോണിന്റെ ക്യാമറയും മറ്റ് സവിശേഷതകളും അറിയാം.

സ്മാർട്ടുഫോണുകളിൽ വളരെ ജനപ്രിയ ബാൻഡാണ് ഓപ്പോ (Oppo). ഇപ്പോഴിതാ, ഓപ്പോയുടെ ഫൈൻഡ് എക്സ് 6 (Find X6 )എന്ന പുതിയ മോഡലിന്റെ ചിത്രങ്ങളാണ് ഓൺലൈനിൽ പ്രചരിക്കുന്നത്. കമ്പനി പുതിയതായി അവതരിപ്പിക്കുന്ന ഈ ഫോൺ മികച്ച രൂപകൽപ്പനയോടെയാണ് വിപണിയിൽ എത്തുക എന്നുള്ളത് ഈ ചിത്രങ്ങളിൽ നിന്നും വ്യക്തമാണ്. ഫോണിന്റെ പിന്നിലായി ഉയർന്നു നിൽക്കുന്ന ക്യാമറ മോഡ്യൂളുകൾ ഫോണിന് ആകർഷകമായ വടിവ് നൽകുന്നു. ഓപ്പോയുടെ തന്നെ ഫൈൻഡ് എക്സ് 5 എന്ന മോഡലിൽ നിന്നും വ്യത്യസ്തമായ ഒരു രൂപകൽപ്പനയാണ് ഇത്. 

ഓപ്പോ ഫൈൻഡ് X6; കൂടുതലറിയാൻ

പ്രചരിക്കുന്ന ചിത്രങ്ങൾ പ്രകാരം അവസാനമായി പുറത്തിറക്കിയ മോഡലുകളിൽ നിന്നും ഏറെ വ്യത്യസ്തമായ ഒരു രൂപകൽപ്പനയിലേക്കാണ് ഓപ്പോ ചുവടു വച്ചിരിക്കുന്നതെന്ന് വ്യക്തമാണ്. ഫൈൻഡ് എക്സ് ഫൈവ് എന്ന സ്മാർട്ട് ഫോണിന് ഏറെ മിനുസം ഉള്ളതായ ഒരു ബാക്ക്പാനലാണ് ഉണ്ടായിരുന്നത്. അതോടൊപ്പം ക്യാമറ മോഡ്യൂളുകൾ സ്ഥാപിച്ചിരുന്ന രീതിയും വ്യത്യസ്തമാണ്. ഈ ഫോണിൽ നിന്നും വ്യത്യസ്തമായി  ഒരു വലിയ ഫോൺ  ഐലൻഡും ആയിട്ടാണ് ഓപ്പോ ഫൈൻഡ് എക്സ് 6 എത്തുന്നത്.

വരാനിരിക്കുന്ന ഓപ്പോ ഫോണിൽ ഹാസൽ ബ്ളാഡിന്റെ ലോഗോ വലുതായി ഉൾപ്പെടുത്തിയിരിക്കുന്നത് അതിനു മുകളിലായി  'കോ എൻജിനീയർഡ് വിത്ത്' എന്ന് ചെറിയ ഫോണ്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത് കാണാം. പെരീസ്കോപ്പ് ലെൻസിന് അടുത്തായി പവേർഡ് ബൈ മാരി സിലിക്കൺ എന്ന് ഒരു ലേബൽ കൂടി കാണാൻ സാധിക്കും.

ഓപ്പോ ഫൈൻഡ് എക്സ് 6; പ്രതീക്ഷിക്കുന്ന സ്പെസിഫിക്കേഷനുകൾ

ഓപ്പോയുടെ ഈ ഫോണിനെ കുറിച്ച് നിരവധി ഊഹാപോഹങ്ങളാണ് പ്രചരിക്കുന്നത്. ഈ ഫോണിന്റെ സ്‌പെസിഫിക്കേഷനെ കുറിച്ചുള്ളവയാണ് അവയിൽ കൂടുതലും. ഈ സ്മാർട്ട് ഫോണിൽ 50 മെഗാപിക്സലിന്റെ ഒരു അൾട്രാവൈഡ് സെൻസർ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ഓപ്പോയുടെ ഈ പുതിയ സ്മാർട്ട്ഫോൺ എന്ന് വിപണിയിൽ എത്തുമെന്നുള്ളതിനെ കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. 

ഓപ്പോ ഫൈൻഡ്‌ X6 സ്മാർട്ഫോണിന് 6.78 ഇഞ്ച് 10-ബിറ്റ് പാനലും 120Hz റിഫ്രഷ് റേറ്റും ഉണ്ട് . MediaTek Dimensity 9000 SoC ആണ്. Oppo Find X6 ന് കരുത്ത് പകരും എന്നാണ് കരുതുന്നത്. ഓപ്പോയുടെ മുൻപ് ഇറങ്ങിയ സ്മാർട്ഫോണിൽ  TSMC-യുടെ 4nm പ്രോസസ്സിനെ അടിസ്ഥാനമാക്കി കമ്പനിയുടെ ഏറ്റവും പുതിയതും മികച്ചതുമായ മുൻനിര ചിപ്പാണ് ഉപയോഗിച്ചിരുന്നത്.  പ്രകടനത്തിന്റെയും കാര്യക്ഷമതയുടെയും മാനദണ്ഡങ്ങൾ ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 8 ജെൻ 1 പ്രോസസറുമായി താരതമ്യപ്പെടുത്താവുന്നതാണ് ഓപ്പോ ഫൈൻഡ്‌ X6 ന്റെ ഫിച്ചേഴ്സും.

ഫോട്ടോഗ്രാഫിക്കായി, Oppo Find X6 ൽ  ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റുമായി വരുമെന്ന് പറയപ്പെടുന്നു. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനോട് കൂടിയ 50 മെഗാപിക്സൽ സോണി IMX766 പ്രൈമറി ക്യാമറ, 50 മെഗാപിക്സൽ സോണി IMX766 അൾട്രാവൈഡ് ലെൻസ്, 2x ഒപ്റ്റിക്കൽ സൂം, OIS ഒപ്റ്റിക്കൽ സൂം എന്നിവ പിന്തുണയ്ക്കുന്ന 13 മെഗാപിക്സൽ സാംസങ് S5K3M5 ടെലിഫോട്ടോ സെൻസറാണ് സ്മാർട്ട്ഫോണിന്റെ സവിശേഷതകൾ. സെൽഫികൾക്കായി, Oppo Find X6 ൽ 32-മെഗാപിക്സൽ സോണി IMX615 ക്യാമറ സെൻസർ ഉണ്ടായിരിക്കും. സുരക്ഷയ്ക്കായി ഗുഡിക്‌സ് ജി7 ഇൻ-സ്‌ക്രീൻ ഫിംഗർപ്രിന്റ് സെൻസർ ഇതിലുണ്ട്. ഉപകരണം ഏറ്റവും പുതിയ ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള കളർ 12 ഒഎസ് ബോക്‌സിന് പുറത്ത് ബൂട്ട് ചെയ്യും.

Connect On :