digit zero1 awards

32 MPയുടെ സെൽഫി ക്യാമറയുമായി Oppo Find N2 ഫ്ലിപ്പ് എത്തി

32 MPയുടെ സെൽഫി ക്യാമറയുമായി Oppo Find N2 ഫ്ലിപ്പ് എത്തി
HIGHLIGHTS

സാംസങ്ങിന്റെ ഫോൾഡബിൾ ഫോണുകളുമായാണ് മത്സരം

89,999 രൂപയാണ് വില വരുന്നത്

ആസ്ട്രൽ ബ്ലാക്ക്, മൂൺലിറ്റ് പർപ്പിൾ എന്നീ കളർ വേരിയന്റുകളിൽ ലഭിക്കും

6.8 ഇഞ്ച് പ്രൈമറി സ്‌ക്രീനും 3.62 ഇഞ്ച് കവർ ഡിസ്‌പ്ലേയും തുടങ്ങിയ സവിശേഷതകളുമായി ഓപ്പോ ഫൈൻഡ് എൻ2 ഫ്ലിപ്പ് (Oppo Find N2 Flip) എത്തിയിട്ടുണ്ട്. സാംസങ്ങിന്റെ ഫോൾഡബിൾ ഫോണുകളോടാണ് ഈ ഡിവൈസ് ഇന്ത്യയിൽ മത്സരിക്കുന്നത്.

ഡിസ്പ്ലേ

ഓപ്പോ ഫൈൻഡ് എൻ2 ഫ്ലിപ്പ് (Oppo Find N2 Flip) സ്മാർട്ട്ഫോണിൽ 6.8 ഇഞ്ച് ഫുൾ-എച്ച്‌ഡി+ (1,080×2,520 പിക്‌സൽ) AMOLED ഡിസ്‌പ്ലേയാണുള്ളത്. 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റും 1600 നിറ്റ് പീക്ക് ബ്രൈറ്റ്നസുമുള്ള ഡിസ്പ്ലെയാണ് ഇത്. ഈ ഡിസ്പ്ലെയ്ക്ക് 403 പിപിഐ പിക്സൽ ഡെൻസിറ്റിയും 240Hz ടച്ച് സാമ്പിൾ റേറ്റുമുണ്ട്. ഫോണിന്റെ കവർ ഡിസ്‌പ്ലേയ്ക്ക് 382×720 പിക്‌സൽ റെസല്യൂഷനും 60Hz റിഫ്രഷ് റേറ്റും 250 പിപിഐ പിക്‌സൽ ഡെൻസിറ്റിയുമാണുള്ളത്.

ക്യാമറ 

50 മെഗാപിക്സൽ സോണി IMX890 പ്രൈമറി സെൻസറും എഫ്/1.8 അപ്പർച്ചർ ലെൻസുമാണ് ഓപ്പോ ഫൈൻഡ് എൻ2 ഫ്ലിപ്പ് (Oppo Find N2 Flip)  ഫോണിലുള്ളത്. ഇതിനൊപ്പം പിന്നിൽ 2.2 അപ്പേർച്ചർ ലെൻസുള്ള 8 മെഗാപിക്സൽ അൾട്രാ വൈഡ് സോണി IMX355 സെൻസറും നൽകിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഈ ഡിവൈസിൽ 32 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറയാണ് ഓപ്പോ(Oppo)  നൽകിയിട്ടുള്ളത്. ഇത് സോണി IMX709 RGBW സെൻസറാണ്.

ഒഎസും പ്രോസസറും

ഓപ്പോ ഫൈൻഡ് എൻ2 ഫ്ലിപ്പ് (Oppo Find N2 Flip)   സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 13 ബേസ്ഡ് കളർഒഎസ് 13.0ൽ പ്രവർത്തിക്കുന്നു. ഈ ക്ലാംഷെൽ ഫോൾഡബിൾ ഫോണിൽ 8 ജിബി LPDDR5 റാമും 256 ജിബി വരെ UFS 3.1 ഇൻബിൽറ്റ് സ്റ്റോറേജ് നൽകിയിട്ടുണ്ട്. ഫോണിന് കരുത്ത് നൽകുന്നത് ഒക്ടാ-കോർ മീഡിയടെക് ഡൈമെൻസിറ്റി 9000+ എസ്ഒസിയാണ്.

കണക്റ്റിവിറ്റിയും സെൻസറുകളും

കണക്റ്റിവിറ്റി ഓപ്ഷനുകളായി 5ജി, 4ജി എൽടിഇ, വൈഫൈ 6, ബ്ലൂടൂത്ത് 5.3, ജിപിഎസ്/ എ-ജിപിഎസ്, എൻഎഫ്സി, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് ഓപ്പോ (Oppo) യുടെ പുതിയ മടക്കാവുന്ന ഫോണിലുള്ളത്. ആക്സിലറോമീറ്റർ, ഗൈറോസ്കോപ്പ്, ഹാൾ സെൻസർ, പ്രോക്സിമിറ്റി സെൻസർ, ജിയോമാഗ്നറ്റിക് സെൻസർ എന്നിവയും ഡിവൈസിലുണ്ട്. അണ്ടർ സ്‌ക്രീൻ ആംബിയന്റ് ലൈറ്റ് സെൻസറും അണ്ടർ സ്‌ക്രീൻ കളർ ടെമ്പറേച്ചർ സെൻസറുമായിട്ടാണ് ഓപ്പോ ഫൈൻഡ് എൻ2 ഫ്ലിപ്പ് (Oppo Find N2 Flip) വരുന്നത്.

ബാറ്ററി

ഓപ്പോ ഫൈൻഡ് എൻ2 ഫ്ലിപ്പ് (Oppo Find N2 Flip)  സ്മാർട്ട്ഫോണിൽ 44W സൂപ്പർവൂക്ക് ചാർജിങ് സപ്പോർട്ടുള്ള 4,300mAh ഡ്യുവൽ-സെൽ ബാറ്ററിയാണ് നൽകിയിട്ടുള്ളത്. ഈ ഡിവൈസിന്റെ ബോക്‌സിൽ 80W ചാർജറാണ് ഓപ്പോ (Oppo)  നൽകുന്നത്. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറുമായി വരുന്ന സ്മാർട്ട്ഫോൺ ഫേസ് അൺലോക്കും സപ്പോർട്ട് ചെയ്യുന്നുണ്ട്. 191 ഗ്രാം ഭാരമാണ് ഫോണിലുള്ളത്.

 

Nisana Nazeer
Digit.in
Logo
Digit.in
Logo