3000 രൂപയുടെ ക്യാഷ് ബാക്കിൽ 4 പിൻ ക്യാമറയിൽ എത്തിയ ഗാലക്സി A9 വാങ്ങിക്കാം
ആമസോണിൽ നിന്നും HDFC ക്യാഷ് ബാക്ക് ലഭ്യമാകുന്നതാണു്
സാംസങ്ങിന്റെ ഏറ്റവും പുതിയ ഗാലക്സി A9 ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി .ഇതിന്റെ വിപണിയിലെ വിലവരുന്നത് 36990 രൂപ മുതൽ 39900 രൂപയാണ് .രണ്ടു മോഡലുകളാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .പുറത്തിറങ്ങിയതിന് ശേഷം ഓൺലൈൻ ഷോപ്പുകളിൽ ആദ്യം എത്തുന്നതാണ് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഉടൻ വാങ്ങിക്കാവുന്നതാണ് .HDFC ബാങ്ക് നൽകുന്ന 3000 രൂപയുടെ ക്യാഷ് ബാക്ക് ലഭ്യമാകുന്നതാണു് . കൂടാതെ ഇതിന്റെ മറ്റു സവിശേഷതകൾ മനസ്സിലാക്കാം .
സാംസങ്ങിന്റെ ക്യാമറകൾക്ക് മുൻഗണന നൽകികൊണ്ട് പുറത്തിറക്കിയിരിക്കുന്ന ഗാലക്സി A9 എന്ന സ്മാർട്ട് ഫോണുകൾ നവംബർ 20നു ഇന്ത്യൻ വിപണിയിൽ എത്തുന്നു .6.3 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 1080*2220 റെസലൂഷൻ ഈ മോഡലുകളുടെ സ്ക്രീൻ കാഴ്ചവെക്കുന്നുണ്ട് .ആന്തരിക സവിശേഷതകളും മികച്ചത് തന്നെയാണ് നൽകിയിരിക്കുന്നത് .6 ജിബിയുടെ കൂടാതെ 8 ജിബിയുടെ റാം ആണ് ഇതിനുള്ളത് .കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ,അതുപോലെതന്നെ 512 ജിബിവരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവയാണ് ഇതിന്റെ അകത്തുള്ള സവിശേഷതകൾ .
octa-core (4×2.2GHz + 4×1.8GHz) പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 8.0 Oreo യും ഇതിനുണ്ട് .ക്യാമറകൾ തന്നെയാണ് ഈ മോഡലുകളിൽ എടുത്തുപറയേണ്ടത് .4 പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .24+10+8+5 പിൻ ക്യാമറകളാണ് ഉള്ളത് .കൂടാതെ 24 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .183.00 ഗ്രാം ഭാരമാണ് സാംസങ്ങ് ഗാലക്സി A9 സ്മാർട്ട് ഫോണുകൾക്ക് ഉള്ളത് .ഫിംഗർ പ്രിന്റ് സെൻസർ കൂടാതെ ഫേസ്അൺലോക്ക് എന്നി ഓപ്‌ഷനുകളും ഇതിനുണ്ട് .
3800mAhന്റെ ബാറ്ററി ലൈഫ് ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .സാംസങ്ങിൽ നിന്നും ഉടൻ തന്നെ 5 ക്യാമറയിൽ പുറത്തിറങ്ങുന്ന മറ്റു സ്മാർട്ട് ഫോണുകളും വിപണിയിൽ എത്തുന്നതാണ് .ഇതിന്റെ വിപണിയിലെ വിലവരുന്നത് 36990 രൂപമുതൽ 39990 രൂപവരെയാണ് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ്