Amazon സ്മാർട്ഫോണുകൾക്കായി Happy Onam Offer നൽകുന്നു. iQOO, OnePlus, Redmi Note ഉൾപ്പെടെയുള്ള ഫോണുകൾക്ക് ഓഫറുണ്ട്. ഏറ്റവും മികച്ച Smartphones നിങ്ങൾക്ക് വിലക്കിഴിവിൽ സ്വന്തമാക്കാം.
മലയാളികളുടെ പ്രിയപ്പെട്ട ആഘോഷമാണ് ഓണം. ആഘോഷങ്ങൾക്കായി ഫാഷൻ വസ്ത്രങ്ങളും വീട്ടുപകരണങ്ങളും ആമസോണിൽ ഓഫറിൽ വിൽക്കുന്നു. ഇതിനൊപ്പം ഈ ആഘോഷകാലത്ത് സ്മാർട്ഫോണുകളും വമ്പിച്ച കിഴിവിൽ വാങ്ങാം.
സൂപ്പർ AMOLED ഡിസ്പ്ലേ, ഫാസ്റ്റ് 5G ഫോണുകൾ ഓണം ഓഫറിലുണ്ട്. വൺപ്ലസ് ഉൾപ്പെടെയുള്ള 64MP ക്യാമറ ഫോണുകളും ആമസോണിൽ ലോഞ്ചിന് എത്തുന്നു. മൊബൈൽ ഫോണുകൾ മാത്രമല്ല, മൊബൈൽ ആക്സസറീസും വിലക്കിഴിവിൽ വാങ്ങാം.
ഹെഡ്സെറ്റ്, പവർബാങ്ക്, യുഎസ്ബി കേബിൾ, മൊബൈൽ ഹോൾഡറുകൾക്ക് ഓഫറുണ്ടാകും. മൊബൈൽ കേസുകളും സ്ക്രീൻ പ്രൊട്ടക്റ്റേഴ്സും ഓണം ഓഫറിൽ വിൽക്കുന്നു.
ജനപ്രിയമായ സ്മാർട്ഫോൺ ബ്രാൻഡാണ് ഐക്യൂ. കമ്പനി പുറത്തിറക്കിയ ഫാസ്റ്റ് 5G ഫോണുകൾക്ക് ഓഫറുണ്ട്. iQOO Z3 5G ഫോണിന് ഓണം ഓഫറിൽ ഡിസ്കൌണ്ട് ലഭിക്കും. ഗെയിമിങ് പ്രേമികൾക്കായി ഡിസൈൻ ചെയ്ത സ്മാർട്ഫോണാണിത്. ഇന്ത്യയിൽ ആദ്യമായി SD 768G 5G പ്രോസസർ നൽകിയ ഫോണിതാണ്. 21,000 രൂപ റേഞ്ചിൽ വില വരുന്ന മിഡ് റേഞ്ച് സ്മാർട്ഫോണാണിത്. ഓണം സമയങ്ങളിൽ ഫോണിന് വില കുറയും.
വൺപ്ലസിന്റെ ക്യാമറ ഫോണുകൾ നിങ്ങൾക്ക് വിലക്കിഴിവിൽ വാങ്ങാം. അതുപോലെ സൂപ്പർ അമോലെഡ് ഡിസ്പ്ലേ സ്മാർട്ഫോണുകളും ഓഫറിൽ പർച്ചേസ് ചെയ്യാം. റെഡ്മി നോട്ട് 10 പോലുള്ള സ്മാർട്ഫോണുകൾക്ക് കിഴിവ് ലഭിക്കും. ലോ ബജറ്റ് കസ്റ്റമേഴ്സിന് റെഡ്മി നോട്ട് സീരീസുകൾ മികച്ച ഓപ്ഷനായിരിക്കും.
ആമസോണിൽ ഓണക്കോടി എടുക്കാനും ഓഫറുകൾ ലഭിക്കുന്നതാണ്. കാഷ്വൽ സ്റ്റൈലിൽ മുണ്ടുകളും സാരികളും കുട്ടികൾക്കുള്ള വസ്ത്രങ്ങളും ഇങ്ങനെ വാങ്ങാം. പീകോക്ക് എംബ്രോയിഡറി ഡിസൈനിലുള്ള കസവ് സാരികളും നിങ്ങൾക്ക് ആമസോണിൽ ലഭിക്കും. കൂടുതൽ ആകർഷകമായ ഓഫറുകൾ വരുംദിവസങ്ങളിൽ പ്രഖ്യാപിക്കും.
ആമസോൺ ഓണം ഓഫറിൽ മിക്സർ ഗ്രൈൻഡറുകൾ പർച്ചേസ് ചെയ്യാം. 50 ശതമാനം വരെ കിഴിവാണ് മിക്സികൾക്ക് ലഭിക്കുന്നത്. 40 ശതമാനം വരെ വില കുറച്ച് വാട്ടർ പ്യൂരിഫയറുകൾ വാങ്ങാം. വാഷിങ് മെഷീനുകൾക്ക് ഓണം ഓഫറിൽ 40 ശതമാനം കിഴിവുണ്ടാകും.
30 ശതമാനം ഓഫറിൽ റെഫ്രിജറേറ്ററുകൾ പർച്ചേസ് ചെയ്യാം. ഡബിൾ ഡോർ, സിംഗിൾ ഡോർ, മൾട്ടി ഡോർ ഫ്രിഡ്ജുകൾ ഇക്കൂട്ടത്തിലുണ്ട്. സൈഡ് ബൈ സൈഡ് ഡോറുകളുള്ള റെഫ്രിജറേറ്ററും വിലക്കിഴിവിൽ ലഭിക്കുന്നു.
ഇൻസ്റ്റന്റ് ഡിസ്കൌണ്ടിന് പുറമെ ബാങ്ക് ഓഫറുകളും വിലക്കിഴിവിന് ലഭിക്കുന്നു. ബാങ്ക് ഓഫ് ബറോഡ, ഫെഡറൽ ബാങ്കുകളുടെ കാർഡുകൾക്ക് കൂടുതൽ കിഴിവ് നേടാം.