Samsung Galaxy Z Flip 6
Flip Phone പ്രേമികൾക്കായി Samsung Galaxy Z Flip 6 5G ഓഫർ പ്രഖ്യാപിച്ചു. സാംസങ്ങിന്റെ പ്രീമിയം ഫോണിന് ആമസോണിൽ വമ്പൻ കിഴിവ് പ്രഖ്യാപിച്ചു. പുതിയ ഫോൾഡബിൾ ഫോണാണ് നിങ്ങൾ ആലോചിക്കുന്നതെങ്കിൽ, ഈ ആമസോൺ കിഴിവ് പ്രയോജനപ്പെടുത്താം.
സാംസങ് ഗാലക്‌സി Z ഫ്ലിപ്പ് 6 ഏറ്റവും മികച്ച ഫീച്ചറുകളിൽ നിർമിച്ച ഫോണാണ്. ഇതിൽ സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 പ്രോസസറാണ് കൊടുത്തിട്ടുള്ളത്. 12 ജിബി വരെ റാം സ്റ്റോറേജ് ഫോണിനുണ്ട്. പ്രീമിയം ഡിസൈനിലുള്ള Samsung Fold Phone 1,09,999 രൂപയ്ക്കാണ് വിറ്റിരുന്നത്. എന്നാൽ ആമസോൺ ഫോണിനിപ്പോൾ 26,500 രൂപ വില കുറച്ചിട്ടുണ്ട്.
സാംസങ്ങിന്റെ 12GB + 256GB വേരിയന്റിനാണ് ആമസോണിൽ ഡിസ്കൌണ്ട്. ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 6 5G ഫോണിന്റെ മിന്റ് കളറിനാണ് ഓഫർ. 84,999 രൂപയാണ് ആമസോണിലെ ഇപ്പോഴത്തെ വില. ബ്ലൂ വേരിയന്റിന് ഇതിനേക്കാൾ 10000 രൂപ വില കൂടുതലാണ്.
ഇതിന് പുറമെ ബാങ്ക് കാർഡുകൾ ഉപയോഗിച്ച് കൂടുതൽ ഇളവ് നേടാം. ആക്സിസ് ബാങ്ക് കാർഡിലൂടെയാണ് പേയ്മെന്റെങ്കിൽ 1,500 രൂപ വരെ ലാഭിക്കാം. എന്നുവച്ചാൽ 256ജിബി സാംസങ് ഫോൺ 83,499 രൂപയ്ക്ക് ലഭിക്കും. ഇനി നിങ്ങൾ ഇഎംഐയിൽ ഫോൺ വാങ്ങിക്കാൻ ആലോചിക്കുകയാണെങ്കിൽ പ്രതിമാസം 3,827 രൂപ മുതൽ നോ-കോസ്റ്റ് ഇഎംഐ ലഭിക്കുന്നതാണ്.
സാംസങ് ഗാലക്‌സി Z ഫ്ലിപ്പ് 6 6.7 ഇഞ്ച് FHD+ AMOLED 2X പാനലുള്ള ഫോണാണ്. ഇതിന്റെ സ്ക്രീനിന് 120Hz റിഫ്രഷ് റേറ്റുണ്ട്. ഫോൾഡ് ഫോണിന്റെ കവർ ഡിസ്പ്ലേയ്ക്ക് 3.4 ഇഞ്ച് വലിപ്പമാണുള്ളത്. ഇത് 60Hz റിഫ്രഷ് റേറ്റുള്ള AMOLED സ്ക്രീനാണ്.
ഏറ്റവും വേഗതയുള്ള പ്രോസസറാണ് സാംസങ് കൊടുത്തിട്ടുള്ളത്. എന്നുവച്ചാൽ ഫോണിൽ സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 പ്രോസസറുണ്ട്.12GB വരെ റാം ഓപ്ഷൻ ഗാലക്സി Z Flip ഫോണിനുണ്ട്. 25W ഫാസ്റ്റ് ചാർജിങ്ങിനെ ഈ ഫോൾഡ് ഫോൺ സപ്പോർട്ട് ചെയ്യുന്നു. ഇതിൽ സാംസങ് 4,000 mAh ബാറ്ററിയും കൊടുത്തിരിക്കുന്നു. ഫോണിലേക്ക് ഏറ്റവും പുതിയ സോഫ്റ്റ് വെയർ അപ്ഡേറ്റ് ഏപ്രിൽ 7 ന് വരുന്നു. എന്നുവച്ചാൽ ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള വൺ UI 7 അപ്‌ഡേറ്റാണ് വരാനിരിക്കുന്നത്.
ഫോട്ടോഗ്രാഫിയിലും ഈ സാംസങ് ഫോൺ നിരാശപ്പെടുത്തില്ല. 50MP പ്രൈമറി ഷൂട്ടറും 12MP അൾട്രാവൈഡ് സെൻസറും ഉൾപ്പെടുന്ന ഡ്യുവൽ ക്യാമറ യൂണിറ്റുണ്ട്. ഇതിന് പുറമെ ഫോണിൽ 10MP ഫ്രണ്ട് ഫേസിംഗ് ക്യാമറയുമുണ്ട്. നൈറ്റോഗ്രാഫിയും വീഡിയോ HDR ഫീച്ചറുകളും ഈ സാംസങ് ഫോണിൽ ലഭിക്കുന്നു.
Also Read: 256GB സ്റ്റോറേജ്, 50MP ട്രിപ്പിൾ ക്യാമറ Motorola Edge Pro സ്റ്റൈലിഷ് ഫോണിന് 9000 രൂപ കിഴിവിൽ!