Google പിക്സൽ 7ന് ശേഷം വരുന്നത് പുതിയ 2 ആൻഡ്രോയിഡ് ഫോണുകൾ

Updated on 17-Nov-2022
HIGHLIGHTS

Google പിക്സൽ 7ന് ശേഷം പുറത്തിറങ്ങുന്ന അടുത്ത തലമുറ സ്മാർട്ട്ഫോണുകളുടെ വിവരങ്ങൾ പുറത്ത്

ഇവ ഗൂഗിൾ പിക്സൽ 8, ഗൂഗിൾ പിക്സൽ 8 പ്രൊ ആയിരിക്കുമെന്നാണ് സൂചന

കഴിഞ്ഞ മാസമായിരുന്നു ഗൂഗിളിന്റെ പിക്സൽ 7 പരമ്പരയിൽ ഉൾപ്പെട്ട ആൻഡ്രോയിഡ് ഫോണുകൾ എത്തിയത്

ഇക്കഴിഞ്ഞ ഒക്ടോബറിലാണ് ഗൂഗിളിന്റെ പിക്സൽ 7 (Google Pixel 7) സീരീസ് ഫോണുകൾ പുറത്തിറങ്ങിയത്. ഇതിന് തൊട്ടടുത്ത മാസത്തിൽ തന്നെ ഗൂഗിൾ പിക്സലിന്റെ അടുത്ത തലമുറ മോഡലിനെ കുറിച്ചുള്ള വാർത്തകളാണ് പുറത്തുവരുന്നത്. ഷിബ, ഹസ്കി (Shiba, Husky) എന്നിങ്ങനെ നായ്ക്കളുടെ പേരുകളാണ് പുറത്തിറങ്ങാനിരിക്കുന്ന 2 മോഡലുകൾക്കും കോഡ് നെയിമുകളായി നൽകിയിരിക്കുന്നത്.

വിൻഫ്യൂച്ചർ ലേഖകൻ റോളണ്ട് ക്വാണ്ട്‌റ്റിൽ നിന്നാണ് കോഡ്നെയിമുകൾ സ്വീകരിച്ചത്. ഇവ ആൻഡ്രോയിഡ് 14-ലാണ് പ്രവർത്തിക്കുന്നത്. കൂടാതെ, ഗൂഗിളിന്റെ ഈ സ്മാർട്ട്ഫോണുകൾ ഗൂഗിൾ പിക്സൽ 8, ഗൂഗിൾ പിക്സൽ 8 പ്രൊ (Google Pixel 8, Google Pixel 8 Pro) എന്നീ മോഡലുകളായിരിക്കും എന്നും പറയുന്നു.  ഗൂഗിളിന്റെ ടെൻസർ ജി2 ചിപ്പിന്റെ പിൻഗാമിയെന്ന് പറയാവുന്ന 'സുമ' (Zuma) എന്ന കോഡ്നെയിമിലുള്ള ചിപ്പിൽ 'ഹസ്കി', 'ഷിബ' പിക്സൽ ഉപകരണങ്ങളും പ്രവർത്തിക്കുമെന്നാണ് കണ്ടെത്തൽ.

ഷിബ എന്ന കോഡ്നെയിമിലുള്ള ഗൂഗിൾ പിക്സൽ ഫോൺ 2268 x 1080p റെസലൂഷൻ ഡിസ്പ്ലേയിലുള്ളതാണ്. ഇത് ഗൂഗിൾ പിക്സൽ 7 ന്റെ 2400 x 1080p ഡിസ്പ്ലേയോട് ഏകദേശം സാമ്യമുള്ളതാണെന്ന് പറയാം. 12 ജിബി റാം(12 GB RAM) ആണ് ഷിബയുടെ സ്റ്റോറേജ്. 8 GB RAM ഉള്ള ഗൂഗിൾ പിക്സൽ 7നേക്കാൾ ഇതിന് സ്റ്റോറേജുണ്ടെന്ന് പറയാം.
ഗൂഗിൾ പിക്സൽ 7 പ്രോയുടെ സ്റ്റോറേജിന് തുല്യമായ 12 GB RAM ആണ് ഹസ്കിക്ക് ഉള്ളതെന്നാണ് സൂചന. ഇതിന്റെ ഡിസ്പ്ലേ റെസലൂഷൻ 2822 x 1344p ആണ്. താരതമ്യേന ഇത് ഗൂഗിൾ പിക്സൽ 7നേക്കാൾ കുറവാണ്. കാരണം, പിക്‌സൽ 7 പ്രോയ്ക്ക് 3120 x 1440p റെസലൂഷനാണുള്ളത്.

വരുന്നത് ഗൂഗിൾ പിക്സൽ 8, ഗൂഗിൾ പിക്സൽ 8 പ്രൊ ഫോണുകളോ?

അതേ സമയം, 'സുമ' ചിപ്പിൽ Google ടെൻസർ G2വിൽ ഉപയോഗിക്കുന്ന Samsung G5300 5G മോഡം ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഗൂഗിൾ പിക്സൽ 8, ഗൂഗിൾ പിക്സൽ 8 പ്രൊ എന്നീ മോഡലുകളായിരിക്കും വരാനിരിക്കുന്നത് എന്നത് സംബന്ധിച്ച് സ്ഥിരീകരണമില്ല. അതേ സമയം, ഷിബ, ഹസ്കി എന്നീ കോഡ്നെയിമുകൾ നൽകിയിട്ടുള്ള സ്മാർട്ട്ഫോണുകൾ ഗൂഗിൾ പിക്സൽ 7എ (Google Pixel 7A), പിക്സൽ 7എ എക്സ്എൽ/ പ്രൊ (Pixel 7A XL/ Pro) എന്നിവയുമാകാം.

ഗൂഗിൾ പിക്സൽ 7, പിക്സൽ 7 പ്രൊ എന്നിവ അടങ്ങുന്ന പിക്സൽ 7 പരമ്പരയിൽ ഉൾപ്പെട്ട സ്മാർട്ട്ഫോണുകൾ ഇന്ത്യയുൾപ്പെടെയുള്ള ആഗോളവിപണിയിൽ ഈ വർഷം ഒക്ടോബർ ആറിനായിരുന്നു പുറത്തിറങ്ങിയത്. 2018 ലെ പിക്‌സൽ 3 പരമ്പരയിലെ ഫോണുകൾക്ക് ശേഷം ഗൂഗിളിൽ നിന്നും വന്ന മുൻനിര പിക്‌സൽ സീരീസ് ഫോണുകളായിരുന്നു ഇവ.

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.

Connect On :