Google Pixel 9 സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്തു. 70,000 രൂപ മുതലാണ് ഗൂഗിൾ പിക്സൽ 9 സീരീസുകളുടെ വില വരുന്നത്. പിക്സൽ 9, പിക്സൽ 9 പ്രോ, പിക്സൽ 9 പ്രോ XL എന്നിവയാണ് പുറത്തിറക്കിയത്.
AI ഫീച്ചറുകളുള്ള ഗൂഗിൾ പിക്സൽ ഫോണുകളാണ് ഇന്ത്യയിലെത്തിയത്. ജെമിനി നാനോ മൾട്ടിമോഡൽ AI മോഡലുള്ള ആദ്യത്തെ പിക്സൽ സ്മാർട്ട്ഫോണാണിത്. ഇവയിൽ പിക്സൽ 9-ന്റെ വില 79,999 രൂപയാണ്. പിക്സൽ 9 പ്രോയ്ക്ക് 1,09,999 രൂപയാകും. ഗൂഗിൾ പിക്സൽ 9 പ്രോ XL 1,24999 രൂപയിലാണ് ലോഞ്ച് ചെയ്തത്.
നാല് കളർ ഓപ്ഷനുകളിലാണ് പിക്സൽ 9 അവതരിപ്പിച്ചത്. ഒബ്സിഡിയൻ, പോർസലൈൻ, വിന്റർഗ്രീൻ, പിയോണി കളറുകളിൽ വാങ്ങാം. പിക്സൽ 9 പ്രോയും XL മോഡലും ഒബ്സിഡിയൻ, പോർസലൈൻ നിറങ്ങളിലുണ്ട്. കൂടാതെ ഇവ രണ്ടും ഹേസൽ, റോസ് ക്വാർട്സ് നിറങ്ങളിലും ലഭ്യമാകും. ലോഞ്ച് ചെയ്തവയിൽ പിക്സൽ 9 പ്രോ വിൽപ്പനയെ കുറിച്ച് വ്യക്തതയില്ല. പ്രീ-ഓർഡർ, വിൽപ്പനയെ കുറിച്ചുള്ള വിവരങ്ങൾ ഈ വർഷാവസാനം ലഭ്യമാകും.
ഓഗസ്റ്റ് 14 മുതൽ പിക്സൽ 9, പിക്സൽ Pro XL എന്നിവ വാങ്ങാം. ക്രോമയിലും ഫ്ലിപ്കാർട്ടിലും സ്മാർട്ഫോണുകൾ ലഭ്യമായിരിക്കും. റിലയൻസ് ഡിജിറ്റൽ ഓഫ്‌ലൈൻ സ്റ്റോറുകളിലും ഇത് വാങ്ങാനാകും.
6.3 ഇഞ്ച് ആക്ച്വ ഡിസ്പ്ലേയാണ് ഫോണിലുള്ളത്. കോർണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 ഡിസ്‌പ്ലേ ഇതിലുണ്ട്. ഗൂഗിൾ ടെൻസർ G4 SoC പ്രോസസർ പിക്സൽ 9 ഫോണിലുണ്ട്. 50MP Octa PD വൈഡ് ക്യാമറയാണ് സ്മാർട്ഫോണിലുള്ളത്. ഇതിന് ƒ/1.68 അപ്പേർച്ചറുണ്ട്. 48MP ക്വാഡ് PD സെൻസർ ഫോൺ പായ്ക്ക് ചെയ്തിരിക്കുന്നു.
മുൻവശത്ത് 10.5MP ഡ്യുവൽ പിഡി സെൽഫി ക്യാമറയുണ്ട്. 4,700mAh ബാറ്ററിയാണ് ഫോണിലുള്ളത്. ആൻഡ്രോയിഡ് 14-ൽ പിക്സൽ 9 പ്രീലോഡ് ചെയ്തിരിക്കുന്നു.
6.3 ഇഞ്ച് സൂപ്പർ ആക്ച്വ ഡിസ്പ്ലേയുള്ള ഫോണാണിത്. പ്രോ മോഡലിന്റെ ഡിസ്പ്ലേയ്ക്ക് 3,000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ്സുണ്ട്. ഗൂഗിൾ ടെൻസർ G4 SoC ആണ് പ്രോസസർ. 50MP ഒക്ടാ പിഡി വൈഡ് ക്യാമറ ഇതിലുണ്ട്. 48MP അൾട്രാവൈഡ് ലെൻസും ഈ സ്മാർട്ഫോണിലുണ്ട്.
ഫോണിൽ 48MP ക്വാഡ് PD സെൻസറും നൽകിയിരിക്കുന്നു. മുൻവശത്ത് 42 മെഗാപിക്സൽ ഡ്യുവൽ പിഡി സെൽഫി ക്യാമറയുണ്ട്. 4,700mAh ബാറ്ററിയും IP68 റേറ്റിങ്ങും സ്മാർട്ഫോണിലുണ്ട്. ഇതിൽ ആൻഡ്രോയിഡ് 14 പ്രീലോഡ് ചെയ്തിരിക്കുന്നു.
6.8-ഇഞ്ച് സൂപ്പർ ആക്ച്വ ഡിസ്‌പ്ലേ സ്മാർട്ഫോണിലുണ്ട്. 3,000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ് പിക്സൽ 9 പ്രോ എക്സിലുണ്ട്. ഗൂഗിൾ ടെൻസർ G4 SoC ആണ് ഫോണിലെ പ്രോസസർ. ഇതിൽ 50MP Octa PD വൈഡ് ക്യാമറയും നൽകിയിരിക്കുന്നു.
Read More: Realme New Launch: എൻട്രി-ലെവൽ 5G ഫോൺ, 9,999 രൂപ മുതൽ Realme C63 5G
48MP ക്വാഡ് PD അൾട്രാവൈഡ് ഷൂട്ടർ കൂടി ക്യാമറ യൂണിറ്റിലുണ്ട്. 48MP ക്വാഡ് PD ടെലിഫോട്ടോ ക്യാമറയും സ്മാർട്ഫോണിൽ നൽകിയിരിക്കുന്നു. പിക്സൽ 9 XL-ൽ 42MP ഡ്യുവൽ പിഡി സെൽഫി ക്യാമറയാണുള്ളത്. 5,060mAh ബാറ്ററിയാണ് ഫോണിൽ പായ്ക്ക് ചെയ്തിരിക്കുന്നത്.