Google Launch: Pixel 9 സീരീസിൽ മൂന്ന് New ഫോണുകൾ, 79999 രൂപയിൽ ആരംഭിക്കുന്നു

Google Launch: Pixel 9 സീരീസിൽ മൂന്ന് New ഫോണുകൾ, 79999 രൂപയിൽ ആരംഭിക്കുന്നു
HIGHLIGHTS

Google Pixel 9 സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്തു

ജെമിനി നാനോ മൾട്ടിമോഡൽ AI മോഡലുള്ള ആദ്യത്തെ പിക്സൽ സ്മാർട്ട്ഫോണാണിത്

പിക്സൽ 9, പിക്സൽ 9 പ്രോ, പിക്സൽ 9 പ്രോ XL എന്നിവയാണ് പുറത്തിറക്കിയത്

Google Pixel 9 സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്തു. 70,000 രൂപ മുതലാണ് ഗൂഗിൾ പിക്സൽ 9 സീരീസുകളുടെ വില വരുന്നത്. പിക്സൽ 9, പിക്സൽ 9 പ്രോ, പിക്സൽ 9 പ്രോ XL എന്നിവയാണ് പുറത്തിറക്കിയത്.

Google Pixel 9 സീരീസ് എത്തി

AI ഫീച്ചറുകളുള്ള ഗൂഗിൾ പിക്സൽ ഫോണുകളാണ് ഇന്ത്യയിലെത്തിയത്. ജെമിനി നാനോ മൾട്ടിമോഡൽ AI മോഡലുള്ള ആദ്യത്തെ പിക്സൽ സ്മാർട്ട്ഫോണാണിത്. ഇവയിൽ പിക്സൽ 9-ന്റെ വില 79,999 രൂപയാണ്. പിക്സൽ 9 പ്രോയ്ക്ക് 1,09,999 രൂപയാകും. ഗൂഗിൾ പിക്സൽ 9 പ്രോ XL 1,24999 രൂപയിലാണ് ലോഞ്ച് ചെയ്തത്.

Google Launch: Pixel 9 സീരീസിൽ മൂന്ന് ഫോണുകൾ, 79999 രൂപയിൽ ആരംഭിക്കുന്നു

നാല് കളർ ഓപ്ഷനുകളിലാണ് പിക്സൽ 9 അവതരിപ്പിച്ചത്. ഒബ്സിഡിയൻ, പോർസലൈൻ, വിന്റർഗ്രീൻ, പിയോണി കളറുകളിൽ വാങ്ങാം. പിക്സൽ 9 പ്രോയും XL മോഡലും ഒബ്സിഡിയൻ, പോർസലൈൻ നിറങ്ങളിലുണ്ട്. കൂടാതെ ഇവ രണ്ടും ഹേസൽ, റോസ് ക്വാർട്സ് നിറങ്ങളിലും ലഭ്യമാകും. ലോഞ്ച് ചെയ്തവയിൽ പിക്സൽ 9 പ്രോ വിൽപ്പനയെ കുറിച്ച് വ്യക്തതയില്ല. പ്രീ-ഓർഡർ, വിൽപ്പനയെ കുറിച്ചുള്ള വിവരങ്ങൾ ഈ വർഷാവസാനം ലഭ്യമാകും.

ഓഗസ്റ്റ് 14 മുതൽ പിക്സൽ 9, പിക്സൽ Pro XL എന്നിവ വാങ്ങാം. ക്രോമയിലും ഫ്ലിപ്കാർട്ടിലും സ്മാർട്ഫോണുകൾ ലഭ്യമായിരിക്കും. റിലയൻസ് ഡിജിറ്റൽ ഓഫ്‌ലൈൻ സ്റ്റോറുകളിലും ഇത് വാങ്ങാനാകും.

Google Pixel 9 സ്പെസിഫിക്കേഷൻ

6.3 ഇഞ്ച് ആക്ച്വ ഡിസ്പ്ലേയാണ് ഫോണിലുള്ളത്. കോർണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 ഡിസ്‌പ്ലേ ഇതിലുണ്ട്. ഗൂഗിൾ ടെൻസർ G4 SoC പ്രോസസർ പിക്സൽ 9 ഫോണിലുണ്ട്. 50MP Octa PD വൈഡ് ക്യാമറയാണ് സ്മാർട്ഫോണിലുള്ളത്. ഇതിന് ƒ/1.68 അപ്പേർച്ചറുണ്ട്. 48MP ക്വാഡ് PD സെൻസർ ഫോൺ പായ്ക്ക് ചെയ്തിരിക്കുന്നു.

മുൻവശത്ത് 10.5MP ഡ്യുവൽ പിഡി സെൽഫി ക്യാമറയുണ്ട്. 4,700mAh ബാറ്ററിയാണ് ഫോണിലുള്ളത്. ആൻഡ്രോയിഡ് 14-ൽ പിക്സൽ 9 പ്രീലോഡ് ചെയ്തിരിക്കുന്നു.

പിക്സൽ 9 പ്രോ സ്പെസിഫിക്കേഷൻ

6.3 ഇഞ്ച് സൂപ്പർ ആക്ച്വ ഡിസ്പ്ലേയുള്ള ഫോണാണിത്. പ്രോ മോഡലിന്റെ ഡിസ്പ്ലേയ്ക്ക് 3,000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ്സുണ്ട്. ഗൂഗിൾ ടെൻസർ G4 SoC ആണ് പ്രോസസർ. 50MP ഒക്ടാ പിഡി വൈഡ് ക്യാമറ ഇതിലുണ്ട്. 48MP അൾട്രാവൈഡ് ലെൻസും ഈ സ്മാർട്ഫോണിലുണ്ട്.

ഫോണിൽ 48MP ക്വാഡ് PD സെൻസറും നൽകിയിരിക്കുന്നു. മുൻവശത്ത് 42 മെഗാപിക്സൽ ഡ്യുവൽ പിഡി സെൽഫി ക്യാമറയുണ്ട്. 4,700mAh ബാറ്ററിയും IP68 റേറ്റിങ്ങും സ്മാർട്ഫോണിലുണ്ട്. ഇതിൽ ആൻഡ്രോയിഡ് 14 പ്രീലോഡ് ചെയ്തിരിക്കുന്നു.

പിക്സൽ 9 പ്രോ XL സ്പെസിഫിക്കേഷൻ

google pixel 9 series launched

6.8-ഇഞ്ച് സൂപ്പർ ആക്ച്വ ഡിസ്‌പ്ലേ സ്മാർട്ഫോണിലുണ്ട്. 3,000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ് പിക്സൽ 9 പ്രോ എക്സിലുണ്ട്. ഗൂഗിൾ ടെൻസർ G4 SoC ആണ് ഫോണിലെ പ്രോസസർ. ഇതിൽ 50MP Octa PD വൈഡ് ക്യാമറയും നൽകിയിരിക്കുന്നു.

Read More: Realme New Launch: എൻട്രി-ലെവൽ 5G ഫോൺ, 9,999 രൂപ മുതൽ Realme C63 5G

48MP ക്വാഡ് PD അൾട്രാവൈഡ് ഷൂട്ടർ കൂടി ക്യാമറ യൂണിറ്റിലുണ്ട്. 48MP ക്വാഡ് PD ടെലിഫോട്ടോ ക്യാമറയും സ്മാർട്ഫോണിൽ നൽകിയിരിക്കുന്നു. പിക്സൽ 9 XL-ൽ 42MP ഡ്യുവൽ പിഡി സെൽഫി ക്യാമറയാണുള്ളത്. 5,060mAh ബാറ്ററിയാണ് ഫോണിൽ പായ്ക്ക് ചെയ്തിരിക്കുന്നത്.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo