Google Pixel 9 സീരീസ് ഫോണുകളുടെ first sale ഇന്ന്. ഉച്ചയ്ക്ക് 12 മണി മുതൽ പുതിയ പിക്സൽ ഫോണുകളുടെ വിൽപ്പന തുടങ്ങി. ഓഗസ്റ്റ് 14-നായിരുന്നു ഗൂഗിൾ ഏറ്റവും പുതിയ പിക്സൽ 9 സീരീസ് പുറത്തിറക്കിയത്.
Google Pixel 9, Pixel 9 Pro XL ഫോണുകളാണ് വിൽപ്പനയ്ക്കുള്ളത്. എന്നാൽ പിക്സൽ 9 പ്രോ, ഫോൾഡ് ഫോണുകളുടെ വിൽപ്പന തീയതി ഇതുവരെയും അറിയിച്ചിട്ടില്ല. ലോഞ്ച് ചെയ്ത ദിവസം രണ്ട് മോഡലുകൾക്കുമായി പ്രീ-ബുക്കിംഗ് ആരംഭിച്ചിരുന്നു. ഇപ്പോഴിതാ ആദ്യ വിൽപ്പനയും ഇന്ത്യയിൽ ഓൺലൈൻ, ഓഫ്‌ലൈനിൽ തുടങ്ങി.
6.3-ഇഞ്ച് FHD+ OLED ഡിസ്പ്ലേ ഫോണാണിത്. 120Hz റിഫ്രെഷ് റേറ്റും 1080×2424 റെസല്യൂഷനും ഇതിനുണ്ട്. ഗൂഗിൾ ടെൻസർ G4 ആണ് ചിപ്സെറ്റ്. 50MP OIS ക്യാമറയും 48MP അൾട്രാവൈഡ് ക്യാമറയുമുണ്ട്. ഫോണിന് നൽകിയിരിക്കുന്ന ഫ്രണ്ട് ക്യാമറ 10.5MP ആണ്. ഇതിന് 4,700mAh ബാറ്ററിയും 27W ചാർജിങ് സ്പീഡുമാണുള്ളത്. ആൻഡ്രോയിഡ് 14 ആണ് ഒസ്. 7 വർഷത്തെ ആൻഡ്രോയിഡ് അപ്ഡേറ്റ് ലഭിക്കുന്നതാണ്.
ഇന്ന് പിക്സൽ 9 ബേസിക് മോഡലുകളുടെ വിൽപ്പന ആരംഭിക്കുന്നു. ഇതിന് 12GB റാമാണുള്ളത്. 79,999 രൂപയാണ് ഫോണിന്റെ 256GB സ്റ്റോറേജിന് വിലയാകുന്നത്. എന്നാൽ 4000 രൂപയുടെ കിഴിവ് നിങ്ങൾക്ക് നേടാനാകും. ഇതിനായി ICICI ബാങ്ക് കാർഡ് ഉപയോഗിച്ചാൽ മതി. 75,999 രൂപയ്ക്ക് പിക്സൽ 9 വാങ്ങാനുള്ള ഫ്ലിപ്കാർട്ട് ലിങ്ക്.
ഗൂഗിൾ ഈ വർഷം ഒരു XL മോഡൽ കൂടി അവതരിപ്പിച്ചു. മറ്റ് പിക്സൽ ഫോണുകളേക്കാൾ ഇവയ്ക്ക് വലിപ്പം കൂടുതലാണ്. കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 കോട്ടിഗ് സ്ക്രീനിനുണ്ട്. ഫോൺ സ്ക്രീനിന് 6.8 ഇഞ്ച് വലിപ്പമാണുള്ളത്. ഇത് 24-ബിറ്റ് LTPO OLED ഡിസ്‌പ്ലേ ഫോണാണ്.
ടെൻസർ ജി4 പ്രൊസസറാണ് പിക്സൽ 9 പ്രോ XL-ലുള്ളത്. ട്രിപ്പിൾ റിയർ ക്യാമറയാണ് എടുത്തുപറയേണ്ട മറ്റൊരു പ്രത്യേകത. ഇതിൽ 5,060mAh ബാറ്ററിയാണ് പായ്ക്ക് ചെയ്തിരിക്കുന്നത്.
1,24,999 രൂപയാണ് പിക്സൽ 9 പ്രോ XL-ന്റെ വില. ഈ ഫോണും ഫ്ലിപ്കാർട്ട് വഴി വിൽപ്പന നടത്തുന്നു. 10,000 രൂപ കിഴിവാണ് ICICI ബാങ്ക് ക്രെഡിറ്റ് കാർഡുകൾക്കും EMI ട്രാൻസാക്ഷനും ലഭിക്കുന്നത്. ഓഫ് ലൈൻ സ്റ്റോറുകൾ വഴിയും രണ്ട് ഫോണുകളും ലഭ്യമാണ്.
16GB+ 256GB: 124,999 രൂപ (ഫ്ലിപ്കാർട്ട് ലിങ്ക്)
16GB+ 512GB: 139,999 രൂപ (പർച്ചേസ് ലിങ്ക്)
Read More: Apple Made in India: iPhone 16 pro മോഡലുകൾക്ക് നമ്മുടെ അയൽപക്കത്ത് പണി തുടങ്ങി, വില കുറയുമോ?