Google Pixel സർപ്രൈസ് ലോഞ്ചിലൂടെ ടെക് ലോകത്തെ ഞെട്ടിച്ച് Google. മെയ് 14ന് Google Pixel 8a ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാലിതാ ഈ സ്മാർട്ഫോൺ വളരെ യാദൃശ്ചികമായി പുറത്തിറക്കിയിരിക്കുകയാണ്.
മെയ് 7ന് രാത്രി Google Pixel 8a ഫോൺ വിപണിയിൽ അവതരിപ്പിച്ചു. ബിൽറ്റ്-ഇൻ ഫീച്ചറും, ജെമിനി AI Assistant ടെക്നോളജിയും ഉപയോഗിക്കുന്ന ഫോണാണിത്. ഗൂഗിളിന്റെ ടെൻസർ ജി3 ചിപ്‌സെറ്റാണ് ഈ സ്മാർട്ഫോണിലുള്ളത്. 50,000 രൂപ റേഞ്ചിൽ വരുന്ന ഗൂഗിൾ പിക്സൽ 8a-യുടെ വിശേഷങ്ങൾ അറിയാം.
ഡിസ്പ്ലേ: 1080 x 2400 റെസല്യൂഷനുള്ള ഡിസ്പ്ലേയാണ് ഈ ഗൂഗിൾ ഫോണിലുള്ളത്. 430 ppi ഉള്ള OLED Actua ഡിസ്‌പ്ലേയാണിത്. ഇതിന്റെ വലിപ്പം 6.1 ഇഞ്ചാണ്. സ്ക്രീനിന് 120 ഹെർട്‌സ് വരെ റീഫ്രെഷ് റേറ്റ് വരുന്നു.
കോർണിങ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷനും ലഭിക്കുന്നു. മുൻഗാമികളുമായി താരതമ്യം ചെയ്യുമ്പോൾ പിക്സൽ 8a-യുടെ ഡിസ്പ്ലേ കൂടുതൽ ബ്രൈറ്റ്നെസ്സുള്ളതാണ്. പിക്സൽ 7a-യേക്കാൾ 40 ശതമാനം തെളിച്ചമുള്ളതാണെന്നാണ് ഗൂഗിൾ പറയുന്നത്.
ക്യാമറ: 64 മെഗാപിക്സൽ മെയിൻ ലെൻസാണ് ഫോണിലുള്ളത്. ഇതിന് 13 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസും നൽകിയിട്ടുണ്ട്. ഈ ഡ്യുവൽ റിയർ ക്യാമറയ്ക്ക് പുറമെ 13MP ഫ്രെണ്ട് ക്യാമറയുമുണ്ട്.
പ്രോസസർ: ടെൻസർ ജി3 ചിപ്‌സെറ്റ് ഉൾപ്പെടുത്തിയിട്ടുള്ള സ്മാർട്ഫോണാണിത്. ടൈറ്റൻ എം2 സെക്യൂരിറ്റി കോപ്രൊസസറും ഫോണിലുണ്ട്. 8 GB LPDDR5x റാം ആണ് ഫോണിൽ സെറ്റ് ചെയ്തിട്ടുള്ളത്.
ബാറ്ററി: പിക്സൽ 8a-ൽ 4492mAh ബാറ്ററിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു ദിവസം മുഴുവൻ നിലനിൽക്കുന്ന കപ്പാസിറ്റി ഇതിനുണ്ട്. റീട്ടെയിൽ ബോക്സിൽ ഒരു ചാർജർ കൂടി ലഭിക്കുന്നതാണ്.
പിക്സലിലെ AI: AI ഫീച്ചറുകൾ ഉൾപ്പെടുത്തിയുള്ള ക്യാമറ സിസ്റ്റമാണ് ഫോണിലുള്ളത്. മാജിക് എഡിറ്റർ, ഓഡിയോ മാജിക് എറേസർ ഫീച്ചറുകളും ലഭിക്കുന്നതാണ്. ഗൂഗിളിന്റെ ബിൽറ്റ്-ഇൻ AI അസിസ്റ്റന്റ് ജെമിനി ഇതിൽ ചേർത്തിരിക്കുന്നു.
സബ്‌ജക്‌റ്റുകളുടെ സ്ഥാനം മാറ്റാനും വലുപ്പം മാറ്റാനും മാജിക് എഡിറ്റർ ഉപയോഗിക്കാം. ഇതുപയോഗിച്ച് ബാക്ക്ഗ്രൌണ്ട് പോപ്പ് ആക്കുന്നതിനും സാധിക്കുന്നു. ഓഡിയോ മാജിക് ഇറേസർ വീഡിയോകളിലെ ശ്രദ്ധ തിരിക്കുന്ന ശബ്‌ദങ്ങൾ നീക്കംചെയ്യുന്നു.
ഡിസൈൻ: പുതിയ ഗൂഗിൾ ഫോൺ 188 ഗ്രാം ഭാരമുള്ളതാണ്. 152.1mm x 72.7mm x 8.9mm ഡൈമൻഷനുണ്ട്. പിന്നിൽ, പാനലിന് മാറ്റ് ഫിനിഷും പോളിഷ് ചെയ്ത അലുമിനിയം ഫ്രെയിമുമുണ്ട്.
52,999 രൂപ മുതലാണ് ഗൂഗിൾ പിക്സൽ 8എയുടെ വില ആരംഭിക്കുന്നത്. പിക്സൽ 7എ ഫോണിന് 43,999 രൂപയായിരുന്നു ഇന്ത്യയിലെ വില. ആകർഷകമായ ഡിസൈനും കളറുകളുമാണ് ഫോണിനുള്ളത്. അലോ, ബേ, ഒബ്‌സിഡിയൻ, പോർസലൈൻ എന്നിങ്ങനെ നാല് നിറങ്ങളിലാണ് അവതരിപ്പിച്ചിരിക്കുന്നത്.
READ MORE: പ്രൈവറ്റ് ടെലികോമുകളേക്കാൾ നല്ലത് BSNL AirFiber ആണോ? വേഗതയും സർവ്വീസും നോക്കാം| TECH NEWS
8GB+128GB ഫോണിന് 52,999 രൂപയാകും. 8GB+256GB വേരിയന്റിന്റെ വില 59,999 രൂപയാണ്.
ഇതിലും വിലക്കുറവിൽ ഫോൺ വാങ്ങാൻ അവസരമുണ്ട്. ഫ്ലിപ്പ്കാർട്ടിൽ മുൻകൂട്ടി ഓർഡർ ചെയ്തുകൊണ്ട് ഗൂഗിൾ പിക്സൽ 8a വാങ്ങാം. മെയ് 14ന് രാവിലെ മുതലാണ് പിക്സൽ ഫോണിന്റെ വിൽപ്പന ആരംഭിക്കുക. പ്രീ-ഓർഡർ ചെയ്യാനുള്ള ലിങ്ക്, ഇവിടെ ക്ലിക്ക് ചെയ്യൂ.
പ്രീ ബുക്കിങ്ങിൽ ബാങ്ക് കാർഡുകൾ ഉപയോഗിച്ചുള്ള പേയ്മെന്റിന് ഓഫറുണ്ട്. എസ്ബിഐ ക്രെഡിറ്റ് കാർഡിന് 4,000 രൂപ ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ലഭിക്കും. 9,000 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫറുകളും ലഭിക്കും. ഇങ്ങനെ പ്രീ-ഓർഡറിലൂടെ ഗംഭീര ഡിസ്കൌണ്ട് സ്വന്തമാക്കാം. കൂടാതെ, 999 രൂപയ്ക്ക് Pixel Buds A-Series പിക്സൽ ഫോണിനൊപ്പം ലഭിക്കും.