Google Pixel 8 Series Launch: 2 ഫോണുകളുമായി Google Pixel 8 Series ഉടൻ വിപണിയിലേക്ക്‌

Updated on 01-Oct-2023
HIGHLIGHTS

Google Pixel 8 Series ലോഞ്ച് ചെയ്യാൻ ഇനി ദിവസങ്ങൾ മാത്രമേയുള്ളു.

ഗൂഗിൾ പിക്സൽ 8 സീരീസിന്റെ വിലയും സവിശേഷതകളും പുറത്തായി

രണ്ട് ഫോണുകളാണ് ഗൂഗിൾ പിക്സൽ 8 സീരീസിൽ വരുന്നത്

Google Pixel 8 Series ലോഞ്ച് ചെയ്യാൻ ഇനി ദിവസങ്ങൾ മാത്രമേയുള്ളു. ഗൂഗിൾ പിക്സൽ 8 സീരീസിന്റെ വിലയും സവിശേഷതകളും ഇപ്പോൾ ഓൺലൈനിൽ പുറത്തുവിട്ടിരിക്കുകയാണ്. ഗൂഗിൾ പിക്സൽ 8, ഗൂഗിൾ പിക്സൽ 8 പ്രോ എന്നിവയിൽ മുൻതലമുറ പിക്സൽ ഫോണുകളോട് സാമ്യതയുള്ള ഡിസൈൻ ആയിരിക്കും ഉണ്ടാവുക.

Google Pixel 8 Series

Google Pixel 8 സീരീസിലെ രണ്ട് ഫോണുകളുടെയും വ്യത്യസ്ത നിറങ്ങളുള്ള മോഡലുകളാണ് കാണുന്നത്. ഗൂഗിൾ പിക്സൽ 8 നാല് വ്യത്യസ്ത നിറങ്ങളിൽ അവതരിപ്പിക്കാനാണ് സാധ്യത. ഗൂഗിൾ പിക്സൽ 8 പ്രോയ്ക്ക് മൂന്ന് വ്യത്യസ്ത കളർ വേരിയന്റുകളായിരിക്കും ഉണ്ടായിരിക്കുക. രണ്ട് ഫോണുകൾക്കും സ്ലിം ബെസലുകളും പഞ്ച്-ഹോൾ നോച്ച് ഡിസൈനും ഉണ്ടായിരിക്കും.

Google Pixel 8 Series ഡിസ്പ്ലേ

ഗൂഗിൾ പിക്സൽ 8 സ്മാർട്ട്ഫോണിൽ 6.17 ഇഞ്ച് ഫുൾ എച്ച്ഡി അമോലെഡ് ഡിസ്പ്ലേയാണുള്ളത്. 120HZ റിഫ്രഷ് റേറ്റും 2400×1080 പിക്സൽ റെസല്യൂഷനുമുള്ള ഡിസ്പ്ലെയാണ് ഇത്. കൂടുതൽ പ്രീമിയം മോഡലായ പിക്സൽ 8 പ്രോയിൽ 3120×1440 പിക്സൽ റെസല്യൂഷനുള്ള 6.7 ഇഞ്ച് ഒലെഡ് ഡിസ്പ്ലേയായിരിക്കും ഉണ്ടാവുക. ഗൂഗിൾ പിക്സൽ 8 പോലെ, പിക്സൽ 8 പ്രോയിലും 120 ഹെർട്സ് വരെ റിഫ്രഷ് റേറ്റ് ഉണ്ടായിരിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കൂടുതൽ വായിക്കൂ: Amazon Great Indian Festival 2023: Amazonലെ ഷോപ്പിങ് ഉത്സവം, തീയതി പ്രഖ്യാപിച്ചു

Google Pixel 8 Series ക്യാമറകൾ

ഗൂഗിൾ പിക്സൽ 8 സീരീസിലെ രണ്ട് സ്മാർട്ട്‌ഫോണുകളും 50 മെഗാപിക്സൽ പ്രൈമറി റിയർ ക്യാമറയുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു. പിക്‌സൽ 8ൽ അൾട്രാ വൈഡ് ആംഗിൾ ഷോട്ടുകൾക്കായി സോണി IMX386 സെൻസറടങ്ങുന്ന ഡ്യുവൽ ക്യാമറ സെറ്റപ്പ് പ്രതീക്ഷിക്കാം. ഗൂഗിൾ പിക്സൽ 8 പ്രോയിൽ 64 മെഗാപിക്സൽ സെക്കന്ററി ക്യാമറയും 48 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറയുമടങ്ങുന്ന ട്രിപ്പിൾ ക്യാമറ സെറ്റപ്പ് ആയിരിക്കും ഉണ്ടായിരിക്കുക. രണ്ട് ഫോണുകളിലും 11 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ സെൻസറുണ്ടാകുമെന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ.

Google Pixel 8 Series

ഗൂഗിൾ പിക്സൽ 8 സ്മാർട്ട്ഫോണിന് ഏകദേശം 70,200 രൂപയോളം വരും. ഗൂഗിൾ പിക്സൽ 8 പ്രോയുടെ വില ഏകദേശം 96,500 രൂപയോളമായിരിക്കും. രണ്ട് ഫോണുകളും ലോഞ്ചിന് പിന്നാലെ ഇന്ത്യൻ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Connect On :