Google Pixel 8 Series Sale: Google Pixel 8 സീരീസ് ഫോണുകൾ ഉടൻ എത്തും, അറിയാം വിശദമായി

Google Pixel 8 Series Sale: Google Pixel 8 സീരീസ് ഫോണുകൾ ഉടൻ എത്തും, അറിയാം വിശദമായി
HIGHLIGHTS

ഒക്ടോബർ 12ന് പിക്സൽ 8 സീരീസ് ഫോണുകൾ വിൽപനയ്ക്ക് എത്തും

75,999 രൂപയാണ് ഈ സീരീസിൽ വരുന്ന ഫോണുകളുടെ വില

ടെൻസർ ജി3 ചിപ്പ് ആണ് ഫോണിന് കരുത്തേകുന്നത്

Google Pixel 8 Series ഫോണുകൾ നിരവധി സവിശേഷതകളുമായാണ്  പുറത്തിറങ്ങിയിരിക്കുന്നത്. പിക്സൽ 8, പിക്സൽ 8 പ്രോ എന്നിവയാണ് ഈ സീരീസിൽ വരുന്ന ഫോണുകൾ. ഒക്ടോബർ 12ന് പിക്സൽ 8 സീരീസ് ഫോണുകൾ വിൽപനയ്ക്ക് എത്തും.

Google Pixel 8 Series വില

75,999 രൂപ മുതലാണ് പിക്സൽ 8 സീരീസ് ഫോണുകളുടെ വില ആരംഭിക്കുന്നത്. ഐസിഐസിഐ ബാങ്ക്, കോഡാക്ക് ബാങ്ക്, ആക്സിസ് ബാങ്ക് എന്നീ ബാങ്കുകളുടെ കാർഡ് ഉപയോഗിച്ച് ഫോൺ വാങ്ങിയാൽ 8000 രൂപ വരെ കിഴിവ് ലഭിക്കും എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്.

ഒക്ടോബർ 12 മുതൽ ഉപഭോക്താക്കൾക്ക് ഫോൺ ലഭിക്കുന്നതാണ്. 128GB, 256GB  വേരിയന്റിൽ പിക്സൽ 8 ലഭിക്കുന്നതാണ്. ഫ്ലിപ്കാർട് വഴിയാണ് ഈ ഫോൺ വിൽപ്പനയ്‌ക്ക്‌ എത്തുന്നത്

Google Pixel 8 series launched
Google Pixel 8 ഒക്ടോബർ 12ന് വിൽപ്പനയ്‌ക്കെത്തും

Google Pixel 8 Series സ്പെസിഫിക്കേഷൻസ്

256GB സ്റ്റോറേജ് പതിപ്പിന് ആകട്ടെ 82,999 രൂപയും നൽകേണ്ടി വരും. പിക്സൽ 8 പ്രോയ്ക്ക് ആകട്ടെ 128GB സ്റ്റോറേജ് വേരിയന്റിന് 1,06,999 രൂപയാണ് വില. ഗൂഗിളിന്റെ സ്വന്തം ടെൻസർ ജി3 ചിപ്പ് ആണ് ഫോണിനായി കമ്പനി നൽകിയിരിക്കുന്നത്. 6.7 ഇഞ്ച് QHD+120Hz LTPO OLED ഡിസ്‌പ്ലേ ആണ് പിക്സൽ 8 പ്രോയ്ക്ക് ലഭിച്ചിരിക്കുന്നത്. പിക്സൽ 8ന് ആകട്ടെ 6.2 ഇഞ്ച് 120 ഹെർട്സ് OLED ഡിസ്പ്ലേയാണ് ഉള്ളത്.

പിക്സൽ 8-ൽ 50MP GN2 പ്രൈമറി സെൻസർ, 12MP IMX386 അൾട്രാ-വൈഡ് സെൻസർ, ടൈം-ഓഫ്-ഫ്ലൈറ്റ് (ToF) സെൻസർ എന്നിവ ഇടംപിടിച്ചിട്ടുണ്ട്. 10.5 എംപിയാണ് സെൽഫി ക്യാമറ. പിക്സൽ 8 പ്രോയുടെ ക്യാമറ പരിശോധിക്കുമ്പോൾ ഒഐഎസ് പിന്തുണയുള്ള 50MP  പ്രൈമറി ക്യാമറ, 64MP  അൾട്രാ വൈഡ് സെൻസർ, 49MP  ടെലിഫോട്ടോ സെൻസർ എന്നിവയടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറയാണ് കമ്പനി നൽകിയിരിക്കുന്നത്.

കൂടുതൽ വായിക്കൂ: Amazon Festival Offer for Apple MacBook: വിൻഡോസ് ലാപ്ടോപ്പിന്റെ വിലയ്ക്ക് 8GB റാം മാക്ബുക്കോ?

ഏഴ് വർഷത്തെ സോഫ്റ്റുവെയർ പിന്തുണയാണ് മറ്റ് ഫോണുകളിൽ നിന്ന് പിക്സൽ 8നെ വ്യത്യസ്തനാക്കുന്നത്. ഇത് ആദ്യമായാണ് ഒരു കമ്പനി തങ്ങളുടെ ഫോണിന് ഏഴ് വർഷം വരെ സോഫ്റ്റുവെയർ പിന്തുണ പ്രഖ്യാപിക്കുന്നത്. സുരക്ഷാ പാച്ചുകളും പുതിയ എക്‌സ്‌ക്ലൂസീവ് ഫീച്ചറുകളും ഈ സോഫ്റ്റുവെയർ പിന്തുണയിൽ ഉൾപ്പെടുന്നുണ്ട്. ഇതിന് പുറമെ ഏറ്റവുെ തെളിച്ചമുള്ള ഡിസ്പ്ലേയും ഗൂഗിൾ പിക്സൽ വാഗ്ദാനം ചെയ്യുന്നുണ്ട്. 2000 നിറ്റ് പീക്ക് തെളിച്ചമാണ് ഫോണിന് ഗൂഗിൾ നൽകിയിരിക്കുന്നത്.

Nisana Nazeer
Digit.in
Logo
Digit.in
Logo