ഫോണുകളിലെ രാജാവാകാൻ Google Pixel 8, Pixel 8 Pro വരുന്നു; എന്നാണ് ലോഞ്ച്?

ഫോണുകളിലെ രാജാവാകാൻ Google Pixel 8, Pixel 8 Pro വരുന്നു; എന്നാണ് ലോഞ്ച്?
HIGHLIGHTS

Google Pixel 8 സീരീസ് ഫോണുകളുടെ വില ഒരുപക്ഷേ നിങ്ങൾ പ്രതീക്ഷിക്കുന്നതിനേക്കാൾ കുറവായിരിക്കും

ഫോൺ ഉടൻ വിപണിയിലേക്ക്, ലോഞ്ചിങ് വിശേഷങ്ങൾ അറിയാം...

ആപ്പിൾ ആരാധകരുടെ ശ്രദ്ധ തിരിച്ച ആൻഡ്രോയിഡ് ഫോണാണ് ഗൂഗിളിന്റെ പിക്സൽ മോഡലുകൾ. ഇതുവരെ പുറത്തിറങ്ങിയ ഫോണുകൾക്കെല്ലാം വിപണി വലിയ സ്വീകാര്യത നൽകി.

ഇനി Google Pixel 8 തരംഗം!

ഇനി Google Pixel ആരാധകർ കാത്തിരിക്കുന്നത് പിക്സൽ 8 സീരീസ് ഫോണുകളാണ്. എന്നാൽ ഫോണിനായി ഒരുപാട് നാളുകൾ കാത്തിരിക്കേണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. അടുത്ത മാസം തുടക്കത്തിൽ തന്നെ ഗൂഗിൾ പിക്സൽ 8, ഗൂഗിൾ പിക്സൽ 8 പ്രോ ഫോണുകൾ വിപണിയിലെത്തും. ഒക്ടോബർ 4നായിരിക്കും ഫോൺ വരുന്നതെന്നാണ് പറയുന്നത്. ഫോണിന്റെ വില ഒരുപക്ഷേ നിങ്ങൾ പ്രതീക്ഷിക്കുന്നതിനേക്കാൾ കുറവായിരിക്കും. Google Pixel 8 സീരീസുകളെ കുറിച്ച് പുറത്തുവരുന്ന റിപ്പോർട്ടുകൾ എന്തെല്ലാമെന്ന് നോക്കാം.

ഗൂഗിൾ പിക്സൽ 8 സീരീസ്: സൂചനകൾ

ഒക്‌ടോബർ 4 ഗൂഗിൾ പിക്സൽ 8 സീരീസ് ലോഞ്ച് ചെയ്യുമെന്ന് പറയുന്നു. ഫോണിന്റെ വില 60,000 മുതൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കാം.  എന്നാൽ ഇത് Google Pixel 8 ഫോണിന് മാത്രമായിരിക്കും ബാധകം. Pixel 8 Proയ്ക്ക് ഇതിനേക്കാൾ അധിക തുക വന്നേക്കാം. എന്നാൽ, ഇന്ത്യയിലെ വിലയേക്കാൾ യൂറോപ്യൻ രാജ്യങ്ങളിൽ ഫോണിന് വില ഉയർന്നേക്കുമെന്നും സൂചനകളുണ്ട്. 128 GB സ്റ്റോറേജുള്ള ഫോണുകളായിരിക്കും ഗൂഗിൾ Pixel 8 സീരീസുകളിൽ അവതരിപ്പിക്കുക.

ഫോണിന്റെ ഡിസ്‌പ്ലേ, കരുത്തുറ്റ ടെൻസർ G3 ചിപ്‌സെറ്റ്, ഏറ്റവും പുതിയ ഫീച്ചറുകൾ അടങ്ങിയിട്ടുള്ള ക്യാമറ സജ്ജീകരണങ്ങൾ എന്നിവയിലെല്ലാം Google Pixel 8 ശ്രദ്ധ നേടാൻ സാധ്യതയുണ്ട്. ഫോണിന്റെ ഡിസ്പ്ലേ 6.17-ഇഞ്ച് വലിപ്പം വരുന്ന 120Hz AMOLED ഡിസ്‌പ്ലേയായിരിക്കും.

50 MPയുടെ പ്രൈമറി സെൻസറും, 12 MPയുടെ അൾട്രാ വൈഡ് സെൻസറും, ടൈം-ഓഫ്-ഫ്ലൈറ്റ് (ToF) സെൻസറും ഗൂഗിൾ തങ്ങളുടെ പുതിയ മോഡലിൽ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഫോണിന് മുന്നിലുള്ള ക്യാമറ 11 മെഗാപിക്സലിന്റേതാണ്. 30fps-ൽ 8K വീഡിയോകൾ റെക്കോർഡ് ചെയ്യാനുള്ള സൌകര്യം ഫോണിലുണ്ടാകും. ഫാസ്റ്റ് വയർഡ്, വയർലെസ് ചാർജിങ് ഫീച്ചറുകൾ ഫോണിലുണ്ട്. Google Pixel 8 ഫോണിന്റെ ബാറ്ററി 4,485mAhന്റേതായിരിക്കും. 

ഫോണുകളിലെ രാജാവാകാൻ Google Pixel 8, Pixel 8 Pro വരുന്നു; എന്നാണ് ലോഞ്ച്?

Google Pixel 8 പ്രോയിലേക്ക് വന്നാൽ, ഫോണിന്റെ ഡിസ്പ്ലേ 6.7 ഇഞ്ച് QHD+ 120Hz OLED ആയിരിക്കും. ക്യാമറയിൽ പിക്സൽ 8ൽ നിന്ന് കാര്യമായ വ്യത്യാസമില്ല. 50 മെഗാപിക്സലിന്റെ മെയിൻ ക്യാമറ, 64 എംപിയുടെ അൾട്രാ വൈഡ് ക്യാമറയും 49 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറയും പ്രോയിൽ വരുന്നു. സെൽഫിയ്ക്കായി  ഗൂഗിൾ പിക്സൽ 8 പ്രോയിൽ 11 MPയുടെ മുൻക്യാമറയായിരിക്കും ഉണ്ടാകുക.

ഇനി ഫോണിന്റെ ഡിസൈനിലേക്ക് വരികയാണെങ്കിൽ മുൻപ് വന്നിട്ടുള്ള ഗൂഗിളിന്റെ ഫോണായ പിക്സൽ 7 പ്രോയ്ക്ക് സമാനമായി ഗ്ലാസും ലോഹവും ചേർത്തുള്ള ഡിസൈൻ പ്രതീക്ഷിക്കാം. 4,950mAhന്റെ ബാറ്ററിയായിരിക്കും Google pixel 8 proയിൽ ഉൾപ്പെടുത്തുന്നത്.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo