Google pixel 8 pre-orders in India: ആർഭാടമാക്കാൻ Google Pixel 8 സീരീസ്, പ്രീ- ബുക്കിങ് ഇന്ന്
ഇന്ത്യയിലും ഗൂഗിൾ പിക്സൽ 8, പിക്സൽ 8 പ്രോ എന്നിവ പ്രീ- ഓർഡറിന് ലഭ്യമാണ്
ടൈറ്റൻ M2 ചിപ്‌സെറ്റിനൊപ്പം പുതിയ ടെൻസർ G3 SoC ആണ് പിക്സൽ 8ലുള്ളത്
ലോഞ്ച് ഇവന്റ് അവസാനിച്ചതിന് ശേഷം ഫോണുകൾ മുൻകൂർ ബുക്ക് ചെയ്യാം
Google pixel ഫോണുകൾ ഇന്ന് സ്മാർട്ഫോൺ വിപണിയിലെ ശ്രദ്ധേയ സാന്നിധ്യമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഇനിയിതാ പുതിയതായി എത്തുന്നത് ഗൂഗിൾ പിക്സൽ 8, ഗൂഗിൾ പിക്സൽ 8 പ്രോ ഫോണുകളാണ്. ഇന്ന് രാത്രി 7.30യ്ക്ക് ഗൂഗിൾ അവതരിപ്പിക്കുന്ന ഈ 2 ഫോണുകളുടെയും പ്രീ- ബുക്കിങ്ങും ഇന്ന് തന്നെയാണ്. ആൻഡ്രോയിഡ് 14 ഉൾപ്പെടുത്തി വരുന്ന സ്മാർട്ഫോണാണിത്.
Google pixel ഇന്ന് എത്തും…
മേഡ് ബൈ ഗൂഗിൾ എന്ന ചടങ്ങിൽ വച്ചാണ് ഗൂഗിൾ പിക്സൽ ഫോണുകളുടെ ലോഞ്ച് നടക്കുന്നത്. എന്നാൽ ഗൂഗിൾ പിക്സൽ വാങ്ങണമെന്ന് ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് ഫോൺ എപ്പോൾ വാങ്ങാമെന്നത് വിശദമായി ചുവടെ നൽകുന്നു.
We can hardly w8! 🎉
— Made by Google (@madebygoogle) October 3, 2023
Join us live for #MadeByGoogle tomorrow at 10am ET.
Sign up for updates and learn more at the Google Store: https://t.co/RDQOgBKxlM pic.twitter.com/YOYN8jA2Pp
പ്രീ- ബുക്കിങ് വിശദ വിവരങ്ങൾ
ഇന്ത്യയിലും ഗൂഗിൾ പിക്സൽ 8, പിക്സൽ 8 പ്രോ എന്നിവ ഇപ്പോൾ പ്രീ- ഓർഡറിന് ലഭ്യമാണ്. ഫ്ലിപ്കാർട്ടിലൂടെ ഗൂഗിൾ ഫോണുകൾ പ്രീ- ബുക്കിങ് നടത്താം. ഫോൺ ലോഞ്ച് ചെയ്യുന്ന ചടങ്ങ് അവസാനിച്ചാൽ ഉടൻ തന്നെ Google pixel pre-order ആരംഭിക്കും. ലോഞ്ച് ഇവന്റ് അവസാനിച്ചതിന് ശേഷം ഫോണുകൾ മുൻകൂർ ബുക്ക് ചെയ്യാനുള്ള ഓപ്ഷനും ലഭിക്കും.
ഫോണുകളുടെ സ്പെസിഫിക്കേഷനുകൾ
ടൈറ്റൻ M2 ചിപ്‌സെറ്റിനൊപ്പം പുതിയ ടെൻസർ G3 SoC ആണ് പിക്സൽ 8ൽ കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നത്. 2 സ്റ്റോറേജുകളിലാണ് ഈ ഫോണുകൾ എത്തുന്നത്. ഗൂഗിൾ പിക്സൽ 8 ഫോണുകൾ 8GB RAM, 256GB സ്റ്റോറേജിൽ വരുന്നു. ഗൂഗിൾ പിക്സൽ 8 പ്രോയാകട്ടെ, 12GB RAM, 512 GB സ്റ്റോറേജിലുമാണ് വിപണിയിൽ എത്തുക.
Also Read: iPhone 11 Discount: iPhone 11ന് ധമാക്ക ഓഫർ! സ്റ്റോക്ക് തീരുന്നതിന് മുന്നേ വാങ്ങൂ…
Google pixel 8 ഫീച്ചറുകൾ
6.2 ഇഞ്ച് FHD+ OLED ഡിസ്പ്ലേയാണ് Google pixel 8ൽ വരുന്നത്. 60Hz മുതൽ 120Hz വരെയാണ് റീഫ്രെഷ് റേറ്റ്. 50MPയും 12MPയും ചേർന്ന ഡ്യുവൽ ക്യാമറ സെറ്റപ്പിൽ വരുന്ന ഗൂഗിൾ ഫോണിൽ 10.5MPയുടെ ഫ്രെണ്ട് ക്യാമറയും ഉൾപ്പെടുന്നു. ഗൂഗിൾ ടെൻസർ G3യാണ് ഫോണിന്റെ പ്രോസസർ. 8GB RAM+ 128GB സ്റ്റോറേജിലും, 8GB RAM+ 256GB സ്റ്റോറേജിലും ഫോൺ ലഭ്യമായിരിക്കും. 4,575mAh ആണ് ബാറ്ററി. 18W വയർലെസ് ചാർജിങ്ങിനെയും 27Wന്റെ സൂപ്പർഫാസ്റ്റ് ചാർജിങ്ങിനെയും ഗൂഗിൾ പിക്സൽ പിന്തുണയ്ക്കുന്നുണ്ട്.
Google pixel 8 pro ഫീച്ചറുകൾ
6.7 ഇഞ്ച് LTPO OLED ഡിസ്‌പ്ലേയാണ് ഗൂഗിൾ പിക്സലിലെ ഈ മുന്തിയ ഫോണിന് വരുന്നത്. 1 Hz മുതൽ 120Hz റീഫ്രെഷ് റേറ്റും 2K+ റെസല്യൂഷനും ഫോണിലുണ്ട്. ക്യാമറയിൽ പതിവുപോലെ വിട്ടുവീഴ്ചയില്ല. 50MPയുടെ മെയിൻ ക്യാമറയ്ക്കൊപ്പം 48MPയുടെ അൾട്രാ വൈഡ് സെൻസറും, 48MPയുടെ ടെലിഫോട്ടോ സൂം ലെൻസും ഗൂഗിൾ പിക്സൽ 8 പ്രോയിൽ ഉൾപ്പെടുന്നു.
പിക്സൽ 8ലുള്ളത് പോലെ ഗൂഗിൾ ടെൻസർ G3യാണ് ഈ ഫോണിലും ഉൾപ്പെടുന്നത്. പിയോണി റോസ്, ഹേസ്, ഒബ്സിഡിയൻ, മിന്റ് എന്നീ ആകർഷക നിറങ്ങളിൽ ഫോൺ വാങ്ങാം.
ഫോണിന്റെ സ്റ്റോറേജ് 12GB റാമും 512GBയുമാണ്. 23W ഫാസ്റ്റ് ചാർജിങ്ങിനെയും 23W വയർലെസ് ചാർജിങ്ങിനെയും പിന്തുണയ്ക്കുന്ന ഗൂഗിൾ പിക്സൽ 8 പ്രോയിൽ 5,050mAhന്റെ ബാറ്ററിയാണ് ക്രമീകരിച്ചിരിക്കുന്നത്. പോർസലൈൻ, ബേ, ഒബ്സിഡിയൻ, മിന്റ് നിറങ്ങളിലായിരിക്കും ഫോൺ വിപണിയിൽ എത്തുന്നത്.
വില കടുക്കുമോ?
48,590 രൂപയായിരിക്കും ഗൂഗിൾ പിക്സൽ 8ന് ഈടാക്കുക എന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. ഇന്നത്തെ ലോഞ്ച് ഇവന്റിലൂടെ വിലയെ സംബന്ധിച്ചുള്ള ക്യത്യമായ വിവരങ്ങൾ പുറത്തുവരും.
ഇതിന്റെ പ്രോ മോഡലുകൾക്ക് ഏകദേശം 64,490 രൂപ വരെയാകുമെന്നാണ് ലഭിക്കുന്ന വിവരം.
This is the one 2 watch.
— Made by Google (@madebygoogle) October 2, 2023
Meet #PixelWatch 2 live at #MadeByGoogle in ✌️ days and sign up for updates at the Google Store: https://t.co/HXgTytwqYn pic.twitter.com/E4KWJmevDU
ഫോണിനൊപ്പം ഇന്ത്യയിലേക്ക് പിക്സൽ വാച്ചും…
ഗൂഗിൾ പിക്സൽ ഫോണുകൾക്ക് ഒപ്പം Pixel Watch 2 എന്ന സ്മാർട് വാച്ചും ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തും. വാച്ചിന്റെ ലോഞ്ചും ഇന്നത്തെ മേഡ് ബൈ ഗൂഗിൾ ഇവന്റിൽ നടക്കും. നാളെ, ഒക്ടോബർ 5 മുതൽ Pixel Watch 2 ഫ്ലിപ്കാർട്ടിൽ ലഭ്യമാകുന്നതാണ്.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile