Pixel Phone Offer: 12GB വേരിയന്റ് Google Pixel 8 Pro മോഡലിനും വമ്പൻ Discount!
ഓഗസ്റ്റ് 14-നാണ് പിക്സൽ 9 സീരീസ് ലോഞ്ച് ചെയ്യുന്നത്
ലോഞ്ചിന് മുന്നോടിയായി Google Pixel 8 Pro-യ്ക്ക് ഓഫർ പ്രഖ്യാപിച്ചു
12GB റാമും 128 GB സ്റ്റോറേജുമുള്ള ഫോണിനാണ് ഓഫർ
Google Pixel 8 Pro വാങ്ങാനുള്ള ആകർഷകമായ ഓഫർ പറഞ്ഞുതരട്ടെ! ഗൂഗിൾ പിക്സൽ 9 സീരീസ് ലോഞ്ചിന് ഇനി കുറച്ച് ദിവസങ്ങൾ മാത്രം. ഈ അവസരത്തിൽ Google Pixel 8 പ്രോയ്ക്ക് ഓഫർ പ്രഖ്യാപിച്ചു.
ഓഗസ്റ്റ് 14-നാണ് പിക്സൽ 9 സീരീസ് ലോഞ്ച് ചെയ്യുന്നത്. ലോഞ്ചിന് മുന്നോടിയായി ഫോണിന്റെ മുൻഗാമിയ്ക്ക് ഡിസ്കൌണ്ട് നൽകുന്നു. പിക്സൽ 8 ഫോണുകൾക്കും ഗൂഗിൾ വില വെട്ടിക്കുറച്ചിരുന്നു. എങ്ങനെയാണ് ഗൂഗിൾ പിക്സൽ 8 പ്രോ ഓഫർ എന്നത് പരിശോധിക്കാം.
Google Pixel 8 Pro ഓഫർ
8000 രൂപയുടെ തൽക്ഷണ കിഴിവാണ് പിക്സൽ 8 പ്രോയ്ക്ക് പ്രഖ്യാപിച്ചത്. ഇതിന് പുറമെ നിങ്ങൾക്ക് ബാങ്ക് ഓഫറുകളും സ്വന്തമാക്കാം. 12GB റാമും 128 GB സ്റ്റോറേജുമുള്ള ഫോണുകൾക്കാണ് ഓഫർ. പിക്സൽ 8-നേക്കാൾ മികവുറ്റ പെർഫോമൻസ് പ്രോ മോഡലുകൾക്കുണ്ട്. ഗൂഗിൾ പിക്സൽ 8 പ്രോയുടെ ഫീച്ചർ പരിചയപ്പെടാം.
Google Pixel 8 Pro ഫീച്ചറുകൾ
പിക്സൽ ഫോണുകളിലെ ഏറ്റവും മികച്ച മോഡലായാണ് ഇത് അംഗീകരിച്ചിട്ടുള്ളത്. 6.7 ഇഞ്ച് വലിപ്പമുള്ള സ്ക്രീനാണ് പിക്സൽ 8 പ്രോയ്ക്കുള്ളത്. ഇതിൽ ഫുൾ HD+ AMOLED ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. 2024-ൽ വാങ്ങാവുന്ന മികച്ച AI ഫോണും പിക്സൽ 8 പ്രോയാണ്. 2,400 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ്സുള്ളതിനാൽ ഔട്ടഡോർ ഉപയോഗത്തിന് ഗുണകരമാണ്.
ട്രിപ്പിൾ റിയർ ക്യാമറയുള്ള സ്മാർട്ഫോണാണിത്. 50 മെഗാപിക്സലിന്റെ പ്രൈമറി ക്യാമറ ഫോണിലുണ്ട്. 48MP ആണ് മറ്റ് രണ്ട് പിൻ ക്യാമറകൾ. 10.5 മെഗാപിക്സലിന്റെ ഫ്രണ്ട് ക്യാമറയും പിക്സൽ 8 ഫോണിലുണ്ട്.
ഇതിൽ ഗൂഗിൾ 5050 mAh ബാറ്ററിയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഫോണിലെ സോഫ്റ്റ് വെയർ ആൻഡ്രോയിഡ് 14 ആണ്. ബെസ്റ്റ് പെർഫോമൻസിനായി ഗൂഗിൾ ടെൻസർ T3 പ്രോസസർ നൽകിയിരിക്കുന്നു.
Read More: Huge Discount: Google Pixel 8 മോഹമാക്കണ്ട, അങ്ങ് വാങ്ങിക്കോ! ഗംഭീരമായ ഓഫർ
ആകർഷകമായ പിക്സൽ ഓഫർ
പിക്സൽ 8 പ്രോയ്ക്ക് ഫ്ലിപ്കാർട്ടിലാണ് കിഴിവ് അനുവദിച്ചിട്ടുള്ളത്. 98,999 രൂപയ്ക്കാണ് ഫോൺ ഫ്ലിപ്കാർട്ടിൽ ലിസ്റ്റ് ചെയ്തിട്ടുള്ളത്. 12 GB റാമും 128 GB സ്റ്റോറേജുമുള്ള പ്രോ ഫോണിനാണ് ഓഫർ. ഇതിന്റെ ശരിക്കുള്ള വില 1,06,999 രൂപയാണ്. യഥാർഥ വിലയിൽ നിന്ന് ഏകദേശം 8000 രൂപ വിലക്കുറവുണ്ട്. വാങ്ങാനുള്ള ഫ്ലിപ്കാർട്ട് ലിങ്ക്, Pixel 8 Pro.
ഇനി ബാങ്ക് ഓഫറിലൂടെ നിങ്ങൾക്ക് 10,000 രൂപ കൂടി ലാഭിക്കാം. ഇങ്ങനെ മൊത്തം 18,000 രൂപയുടെ വിലക്കിഴിവ് പിക്സൽ ഫോണിന് ലഭിക്കുന്നു. ICICI ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഇടപാടുകൾക്കാണ് ഓഫർ. ഈ ബാങ്ക് ഓഫർ കൂടി ചേരുമ്പോൾ 88,999 രൂപയ്ക്ക് വാങ്ങാം. കൂടാതെ, ഫ്ലിപ്കാർട്ട് ഗൂഗിൾ പിക്സൽ 8 പ്രോയ്ക്ക് എക്സ്ചേഞ്ച് ഓഫറും നൽകുന്നു.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile