Made In India: സുന്ദർ പിച്ചൈ മാത്രമല്ല, ഇനി Google Pixel 8 ഫോണുകളും ഇന്ത്യക്കാരനാകും

Made In India: സുന്ദർ പിച്ചൈ മാത്രമല്ല, ഇനി Google Pixel 8 ഫോണുകളും ഇന്ത്യക്കാരനാകും
HIGHLIGHTS

Made By Google ചടങ്ങിൽ ഗൂഗിൾ പിക്സൽ 9 സീരീസുകൾ ഇന്ന് പുറത്തിറങ്ങും

ഇതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പാണ് Made In India പിക്സൽ ഫോണുകളുടെ പ്രഖ്യാപനം

Google Pixel 8 നിർമ്മിക്കുന്നതിനുള്ള പ്രധാന കേന്ദ്രമായി ഇന്ത്യയെ മാറ്റും

Google Pixel 8 ഫോണുകൾ നിർമിക്കുന്നത് Made In India വഴി. ഇന്ത്യയുടെ തദ്ദേശീയ നിർമാണ മേഖലയ്ക്ക് ഗൂഗിൾ ഫോണുകളുടെ നിർമാണം ഉത്തേജകമാകും. Made By Google ചടങ്ങിൽ ഗൂഗിൾ പിക്സൽ 9 സീരീസുകൾ ഇന്ന് പുറത്തിറങ്ങും. ഇതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പാണ് മേഡ് ഇൻ ഇന്ത്യ പിക്സൽ ഫോണുകളുടെ പ്രഖ്യാപനം.

Google Pixel 8 ഇന്ത്യയിൽ നിർമിക്കും

മെയ്ഡ്-ഇൻ-ഇന്ത്യ പിക്സൽ 8 സ്മാർട്ട്ഫോണുകൾ പുറത്തിറക്കുമെന്ന് ഗൂഗിൾ പ്രഖ്യാപിച്ചു. ട്വിറ്ററിലൂടെയാണ് ഇക്കാര്യം കമ്പനി വ്യക്തമാക്കിയത്. ഇന്ത്യയിൽ രണ്ട് നിർമാണ കമ്പനികളായിരിക്കും ഗൂഗിൾ പിക്സലിന് ഉണ്ടാകുക. പിക്സൽ ഫോണുകൾ നിർമ്മിക്കുന്നതിനുള്ള പ്രധാന കേന്ദ്രമായി ഇന്ത്യയെ മാറ്റുമെന്നും റിപ്പോർട്ടുകളുണ്ട്. ശേഷം അമേിക്കയിലേക്കും യൂറോപ്പിലേക്കും കയറ്റുമതി ചെയ്യും.

google pixel 8 phones production starts under made in india initiative

ഇന്ത്യയിൽ നിർമിച്ച് Google Pixel കയറ്റുമതി ചെയ്യും

ഇന്ത്യയിൽ പിക്‌സൽ ഫോണുകളുടെ ആവശ്യം കുറവാണെന്നാണ് നിലവിലെ റിപ്പോർട്ട്. പിഎൽഐ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തി പ്രാദേശികമായി ഫോണുകൾ നിർമിക്കും. ഇങ്ങനെ നിർമിക്കുന്നവ കയറ്റുമതി ചെയ്യാനാണ് ഗൂഗിൾ പദ്ധതിയിടുന്നത്.

2023 വർഷത്തിൽ ഇന്ത്യയിലെ പിക്സൽ വിപണി വിഹിതം 0.25 ശതമാനമായിരുന്നു. പിക്സൽ പ്രീമിയം വിപണി 1 ശതമാനവുമാണെന്ന് റിപ്പോർട്ട് പറയുന്നു. ഒരു വർഷത്തിനുള്ളിൽ ഇന്ത്യയിലെ പിക്സൽ ഉപകരണങ്ങളുടെ വിൽപ്പന 3 മടങ്ങായി മാറും. രണ്ടാം പാദത്തിലെ വിപണി വിഹിതം 0.4 ശതമാനമായിരുന്നു. എന്നാൽ രണ്ടാം പകുതിയോടെ കൂടുതൽ ലാഭത്തിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കാം.

Read More: 10000 രൂപയിൽ താഴെയുള്ള ഫോണുകൾക്ക് Qualcomm Snapdragon പുറത്തിറക്കിയ New ചിപ്സെറ്റ്, ആദ്യം ഏത് ഫോണിൽ!

ഗൂഗിൾ പിക്സൽ 9 സീരീസ് ഉടൻ…

ഗൂഗിൾ പിക്സൽ 9 സീരീസ് ഓഗസ്റ്റ് 13-ന് പുറത്തിറങ്ങും. ഇന്ത്യൻ സമയം രാത്രി 10.30-നാണ് ലോഞ്ച്. മേഡ് ബൈ ഗൂഗിൾ ഇവന്റിൽ ഗൂഗിൾ പിക്സൽ 9 ഫോണുകൾ മാത്രമല്ല. പിക്സൽ 9, 9 Pro, 9 Pro XL എന്നിവയും ലോഞ്ചിനുണ്ട്. 8 ഇഞ്ച് ഇന്നർ ഡിസ്പ്ലേയുള്ള ഗൂഗിളിന്റെ ഫോൾഡ് ഫോണും ഇന്ന് എത്തും. ഗൂഗിൾ പിക്സൽ 9 Pro Fold ആണ് കമ്പനി അവതരിപ്പിക്കുന്ന മടക്ക് ഫോൺ.

ഫോണുകൾക്ക് പുറമെ സ്മാർട് വാച്ചുകളും ഇയർപോഡുകളും ലോഞ്ച് ചെയ്യുന്നു. ഗൂഗിൾ പിക്സൽ വാച്ച് 3 ഇവന്റിൽ അവതരിപ്പിച്ചേക്കും. പിക്സൽ ബഡ്സ് പ്രോയും ഏകദേശം 20,000 രൂപ റേഞ്ചിൽ പുറത്തിറക്കിയേക്കും.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo