Google Pixel 8 Pro New Variant: പുത്തൻ വേരിയന്റുമായി Google പിക്സൽ 8 സീരീസ് ഇന്ത്യയിലെത്തി

Updated on 05-Nov-2023
HIGHLIGHTS

പുതിയ സ്മാർട്ട് ഫോണുകളായ പിക്സൽ 8 സീരീസ് ഇന്ത്യയിൽ അവതരിപ്പിച്ചു

256GB വേരിയന്റിന് ഇന്ത്യയിൽ 1,13,999 രൂപ മുതലായിരിക്കും വില

ട്രിപ്പിൾ റിയർ ക്യാമറയാണ് പിക്സൽ 8 പ്രോയ്ക്കായി ​ഗൂ​ഗിൾ ഒരുക്കിയിരിക്കുന്നത്

Google തങ്ങളുടെ പുതിയ സ്മാർട്ട് ഫോണുകളായ പിക്സൽ 8 സീരീസ് ഇന്ത്യയിൽ അവതരിപ്പിച്ചു. ഏറ്റവും മികച്ച ക്യാമറ ഫീച്ചറുകളുള്ള ഫോണുകളിൾ ഒന്നാണ് ഇത്. ​ഗൂ​ഗിൾ പിക്സൽ 8, 8 പ്രോ എന്ന രണ്ട് ഫോണുകളാണ് ഈ സീരീസിൽ കമ്പനി പുറത്തിറക്കിയിരിക്കുന്നത്.

Google Pixel 8 Pro 256GB ഇന്റേണൽ സ്റ്റോറേജ് വേരിയന്റ്

ഫോണിന്റെ 128GB ഇന്റേണൽ സ്റ്റോറേജ് പതിപ്പ് ആയിരുന്നു ​ഗൂ​ഗിൾ ഇന്ത്യയിൽ അവതരിപ്പിച്ചത്. ​ഇതിൽ പിക്സൽ 8ന് 75,999 രൂപ മുതലും പിക്സൽ 8 പ്രോയ്ക്ക് 1,06,999 രൂപ മുതലുമായിരുന്നു വില. ഇപ്പോൾ ഫോണിന്റെ 256GB ഇന്റേണൽ സ്റ്റോറേജ് പതിപ്പും ​ഗൂ​ഗിൾ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ്. പ്രമുഖ ഇ കൊമേഴ്സ് വെബ്സൈറ്റായ ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

പുത്തൻ വേരിയന്റുമായി Google പിക്സൽ 8 സീരീസ് ഇന്ത്യയിലെത്തി

Google Pixel 8 Pro വില

ഗൂഗിൾ പിക്സൽ 8 പ്രോയുടെ 256GB വേരിയന്റിന് ഇന്ത്യയിൽ 1,13,999 രൂപ മുതലായിരിക്കും വില. എസ്ബിഐയുടെ ക്രെഡിറ്റ് കാർഡ് ഉപയോ​ഗിച്ചാണ് ഈ ഫോൺ നിങ്ങൾ സ്വന്തമാക്കുന്നത് എങ്കിൽ 9000 രൂപ വരെ ലാഭിക്കാം. എക്സ്ചേഞ്ച് ഓപ്ഷന്റെ ഭാ​ഗമായി 4000 രൂപ വരെ കിഴിവും ഇവർ വാ​ഗ്ദാനം ചെയ്യുന്നുണ്ട്. അതേ സമയം ഒരു കളർ ഓപ്ഷനിൽ മാത്രമായിരിക്കും ഈ ഫോൺ ഇന്ത്യയിൽ വിൽപനയ്ക്ക് എത്തുക.

ഗൂഗിൾ പിക്സൽ 8 സവിശേഷതകൾ

ഗൂഗിളിന്റെ സ്വന്തം ടെൻസർ ജി 3 ചിപ്പാണ് ഈ ഫോണിൽ ഇടം പിടിച്ചിരിക്കുന്നത്. പിക്സൽ 8ന് 6.2 ഇഞ്ച് 120 ഹെർട്സ് OLED ഡിസ്പ്ലേ ആണ് കമ്പനി നൽകിയിരിക്കുന്നത്. 2,000nits പീക്ക് തെളിച്ചവും ഇവ വാ​ഗ്ദാനം ചെയ്യുന്നു. 50-മെഗാപിക്സൽ GN2 പ്രൈമറി സെൻസർ, 12-മെഗാപിക്സൽ IMX386 അൾട്രാ-വൈഡ് സെൻസർ, ടൈം-ഓഫ്-ഫ്ലൈറ്റ് (ToF) സെൻസർ എന്നിവ ഉൾപ്പെട്ടതാണ് ക്യാമറ.

മറ്റ് ഫോണുകൾക്ക് അവകാശപ്പെടാനില്ലാത്ത ചില ഫീച്ചറുകൾ ​ഗൂ​ഗിൾ പിക്സൽ 8 സീരീസ് ഫോണുകൾക്ക് അവകാശപ്പെടാനാകുന്നതാണ്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായുള്ള ഫ്രണ്ട് ക്യാമറയാകട്ടെ 10.5 മെ​ഗാപിക്സലാണ്. 27W ഫാസ്റ്റ് വയർഡ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 4,575mAh ബാറ്ററിയും പിക്സൽ 8ൽ ഇടം പിടിച്ചിട്ടുണ്ട്. ഇവയെല്ലാമാണ് പിക്സൽ 8 സ്റ്റാന്റേർഡ് മോഡലിന്റെ പ്രധാന സവിശേഷതകൾ.

കൂടുതൽ വായിക്കൂ: iPhone 17 Production: ഇന്ത്യയിൽ നിർമിക്കുന്ന iPhone ഏതെന്നോ! നിർമാണം എപ്പോൾ?

ഗൂഗ്ൾ പിക്സൽ 8 പ്രോയുടെ പ്രധാന സവിശേഷതകൾ

6.7 ഇഞ്ച് QHD+ 120Hz LTPO OLED ഡിസ്‌പ്ലേയാണ് പിക്സൽ 8 പ്രോയിൽ ഉള്ളത്. ഇത് 2,400nits പീക്ക് ​ബ്രൈറ്റ്നസ് ആണ് ഇവ അവകാശപ്പെടുന്നത്. പിക്സൽ 8ന് നൽകിയിരിക്കുന്ന ടെൻസർ ജി3 പ്രോസസർ തന്നെയാണ് 8 പ്രോയിലും ഉള്ളത്. ടെമ്പറേച്ചർ മോണിറ്ററിംഗ് സെൻസർ, അൾട്രാസോണിക് ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്കാനർ എന്നിവയുടെ സാന്നിധ്യം ഫോണിന്റെ മാറ്റ് കൂട്ടുന്നുണ്ട്.

ഫോണിന്റെ ക്യാമറ വിശേഷങ്ങൾ പരിശോധിക്കുമ്പോൾ ഒഐഎസ് പിന്തുണയുള്ള 50 മെഗാപിക്സൽ പ്രൈമറി ക്യാമറ, 64 മെഗാപിക്സൽ അൾട്രാ വൈഡ് സെൻസർ, 49 മെഗാപിക്സൽ ടെലിഫോട്ടോ സെൻസർ എന്നിവയടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറയാണ് പിക്സൽ 8 പ്രോയ്ക്കായി ​ഗൂ​ഗിൾ ഒരുക്കിയിരിക്കുന്നത്. പിക്സൽ 8ന് സമാനമായ 10.5 മെ​ഗാപിക്സൽ സെൽഫ് ക്യാമറയാണ് പിക്സൽ 8 പ്രോയിലും ഇടം പിടിച്ചിരിക്കുന്നത്.

Connect On :