Audio Magic Eraser: ഓഡിയോ മാജിക് ഇറേസർ എന്ന ഫീച്ചറുമായി Google Pixel 8 ഈ വർഷം അവസാനമെത്തും
ഗൂഗിൾ പിക്സൽ 8 ഈ വർഷം അവസാനത്തോടെ പുറത്തിറക്കുമെന്നാണ് സൂചന
ഓഡിയോ മാജിക് ഇറേസർ' എന്ന ഫീച്ചറോടെയായിരിക്കും ഗൂഗിൾ പിക്സൽ 8 പുറത്തിറങ്ങുക
വീഡിയോ ക്ലിപ്പുകളിൽ നിന്ന് അനാവശ്യ ശബ്ദങ്ങൾ നീക്കം ചെയ്യാൻ സാധിക്കും
ഗൂഗിൾ പിക്സൽ 8 ഈ വർഷം അവസാനത്തോടെ പുറത്തിറക്കുമെന്നാണ് സൂചന. ഫോണിൽ ഒരു സവിശേഷ ഫീച്ചർ കമ്പനി കൂട്ടിച്ചേർത്തിട്ടുണ്ടെന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. ഓഡിയോ മാജിക് ഇറേസർ' എന്ന ഫീച്ചറോടെയായിരിക്കും ഗൂഗിൾ പിക്സൽ 8 പുറത്തിറങ്ങുക. വീഡിയോ ക്ലിപ്പുകളിൽ
നിന്ന് അനാവശ്യ ശബ്ദങ്ങൾ നീക്കം ചെയ്യാൻ ഈ ഫീച്ചർ ഉപയോഗിക്കാവുന്നതാണ്. നേരത്തെ പിക്‌സൽ 6 ഗൂഗിൾ മാജിക് ഇറേസർ ഫീച്ചർ അവതരിപ്പിച്ചിരുന്നു. മെഷീൻ ലേണിംഗ് ഉപയോഗിച്ച് ചിത്രങ്ങളിൽ നിന്ന് ആവശ്യമില്ലാത്ത കാര്യങ്ങൾ നീക്കം ചെയ്യാൻ സഹായിക്കുന്ന ഫീച്ചറായിരുന്നു
ഗൂഗിൾ മാജിക് ഇറേസർ.
ഗൂഗിൾ പിക്സൽ 8 ഓഡിയോ മാജിക് ഇറേസർ
മാജിക് ഇറേസറിന്റെ മൂന്നാം തലമുറ ടെൻസർ പ്രോസസ്സറാണ് ഓഡിയോ മാജിക് ഇറേസർ എന്നാണ് സൂചന. ഓഡിയോ മാജിക് ഇറേസർ എന്ന പുതിയ ഫീച്ചർ എടുത്തുകാണിക്കുന്ന വീഡിയോയാണ് ട്വിറ്ററിൽ പ്രചരിക്കുന്നത്. സ്കേറ്റിംഗ് ചെയ്യുന്ന യുവതിയുടെ വീഡിയോയാണ് അവതരിപ്പിക്കുന്നത്. ആദ്യത്തെ വീഡിയോയിൽ പരിസരത്തെ ശബ്ദങ്ങൾ എല്ലാം കേൾക്കാൻ സാധിക്കും. എന്നാൽ പിന്നീട് ഫോണിന്റെ സെറ്റിംഗ്സ് കാണിച്ചതിന് ശേഷം വരുന്ന വീഡിയോയിൽ ഈ ശബ്ദങ്ങൾ എല്ലാം ഒഴിവാക്കി സ്കേറ്റ്ബോർഡിന്റെ ശബ്ദം മാത്രമാണ് കേൾക്കാൻ സാധിക്കുന്നത്.
ഫോണിൽ വീഡിയോ എടുക്കുമ്പോൾ ശബ്ദങ്ങൾ മ്യൂട്ട് ചെയ്യാം
ഫോണിൽ വീഡിയോ എടുക്കുമ്പോൾ പരിസരത്ത് നടക്കുന്ന ശബ്ദങ്ങൾ എല്ലാം മ്യൂട്ട് ചെയ്യാൻ ഗൂഗിളിന്റെ പുതിയ ഫീച്ചറിന് സാധിക്കും. വീഡിയോയുടെ അവസാനം ട്രിപ്പിൾ ക്യാമറ സജ്ജീകരണം കാണാൻ സാധിക്കുന്നുണ്ട്. നീല നിറവുമുള്ള പിക്സൽ 8 പ്രോയും ഈ വീഡിയോയിൽ കാണാം പിക്സൽ 7 എയുടെ നീല നിറത്തിന് സമാനമാണ് ഈ നിറവും. എന്നാൽ ഈ പ്രമോ ഗൂഗിൾ പുറത്തുവിട്ടിരിക്കുന്നത് അല്ല. ഗൂഗിളിന്റെ ഭാഗത്ത് നിന്ന് ഓഡിയോ മാജിക് ഇറേസർ ഫീച്ചറിനെക്കുറിച്ച് ഔദ്യോഗിക അറിയിപ്പ് ഒന്നും ലഭിച്ചിട്ടില്ല. നീല നിറത്തിലുള്ള ഫോണിന്റെ ചിത്രം മാത്രമാണ് ലീക്ക് ആയിട്ടുള്ളത്. എന്നിരുന്നാലും പല കളർ ഓപ്ഷനിലുള്ള ഫോണുകൾ നമ്മുക്ക് പ്രതീക്ഷിക്കാവുന്നതാണ്. പിക്സൽ 8 സീരീസിന് പിക്സൽ 7 പ്രോ സീരീസിന് സമാനമായ ഡിസൈൻ ഉണ്ടാകുമെന്നും പ്രതീക്ഷിക്കാം.
ഗൂഗിൾ പിക്സൽ 8 സവിശേഷതകൾ
ക്യാമറകളിൽ വൈഡ് ആംഗിൾ, അൾട്രാ വൈഡ് ആംഗിൾ, പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസ് എന്നിവ ഉണ്ടായേക്കാമെന്നും സൂചനകൾ ഉണ്ട്. ആൻഡ്രോയിഡ് 14ൽ ആയിരിക്കും പിക്സൽ 8 സീരീസ് ഫോണുകൾ പ്രവർത്തിക്കുക. 120Hz റിഫ്രഷ് റേറ്റ് ഡിസ്‌പ്ലേയും ഫോണിൽ ഉണ്ടായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. പിക്സൽ 7 സീരീസിലും പിക്സൽ ഫോൾഡിലും ഉപയോഗിച്ച സെൻസർ ജി 2 SoCയുടെ നവീകരിച്ച പതിപ്പായിരിക്കും പിക്സൽ 8 സീരീസ് ഫോണുകൾക്ക് നൽകുക. 4,950mAh ബാറ്ററിയാണ് ഫോണിനുള്ളത്.
പിക്സൽ 8 പ്രോയ്ക്ക് ആകട്ടെ 24W വയർഡ് ചാർജിംഗും 12W വയർലെസ് ചാർജിംഗ് പിന്തുണയും ഉള്ള 4,485mAh ബാറ്ററി ഉണ്ടായേക്കാം എന്നും ചില റിപ്പോർട്ടുകൾ പറയുന്നു. 128GB, 256GB സ്റ്റോറേജ് ഓപ്ഷനുകളിൽ ആയിരിക്കും ഫോൺ പുറത്തിറങ്ങുക. ഫോണിന്റെ വിലയെപ്പറ്റിയുള്ള സൂചനകൾ നൽകിയിട്ടില്ല.