Epic Photography! കണ്ണഞ്ചിപ്പിക്കുന്ന Fresh Google Pixel 8, 8 പ്രോ! ഇന്ത്യക്കാർക്ക് വാങ്ങാനാകുമോ?

Updated on 25-Jan-2024
HIGHLIGHTS

പുതിയ നിറങ്ങളിൽ Google Pixel 8, 8 Pro ലോഞ്ച് ചെയ്തു

പുതിയതായി Google കൊണ്ടുവന്നിരിക്കുന്നത് മിന്റ് ഗ്രീൻ കളറിലുള്ള ഫോണാണ്

ഇന്ത്യക്കാർക്ക് Mint Green ഫോൺ ലഭ്യമാണോ?

ഏറ്റവും മികച്ച ഫോട്ടോഗ്രാഫിയ്ക്കുള്ള സ്മാർട്ഫോണായി Google Pixel പേരെടുത്തു കഴിഞ്ഞു. ഇപ്പോഴിതാ പുതിയ നിറങ്ങളിൽ Google Pixel 8, 8 Pro വേർഷനുകൾ ലോഞ്ച് ചെയ്തു. കറുപ്പ്, ബ്രൌൺ, റോസ് ഗോൾഡ് എന്നീ നിറങ്ങളിലുള്ള പിക്സൽ 8 ഫോണുകളായിരുന്നു വിപണിയിൽ ഉണ്ടായിരുന്നത്. എന്നാൽ പുതിയതായി Google കൊണ്ടുവന്നിരിക്കുന്നത് മിന്റ് ഗ്രീൻ കളറിലുള്ള ഫോണാണ്.

മിന്റ് ഗ്രീൻ Google Pixel 8

ഇതുവരെ ഇന്ത്യൻ വിപണിയിൽ എത്തിയിട്ടുള്ളത് ഗൂഗിൾ പിക്സൽ 7 സീരീസുകളാണ്. എന്നാൽ കഴിഞ്ഞ ഒക്ടോബറിൽ ഗൂഗിൾ തങ്ങളുടെ 8 സീരീസ് ഫോണുകൾ മറ്റ് വിപണികളിൽ എത്തിച്ചു. ഒബ്‌സിഡിയൻ, ഹേസൽ, റോസ് നിറങ്ങളിലാണ് പിക്‌സൽ 8 ഫോണുകൾ പുറത്തിറങ്ങിയത്.

ഒബ്‌സിഡിയൻ, ബേ, പോർസലൈൻ നിറങ്ങളിലാണ് പിക്‌സൽ 8 പ്രോ അവതരിപ്പിച്ചത്. എന്നാൽ ഇപ്പോൾ പുതിയ പിക്സൽ 8 ആകർഷകമായ Mint Green നിറത്തിൽ എത്തിയിരിക്കുന്നു. ഇന്ത്യക്കാർക്കും പിക്സൽ 8 ഫോണുകൾ വാങ്ങാൻ സാധിക്കും. ഇതെങ്ങനെയെന്ന് അറിയാൻ തുടർന്ന് വായിക്കുക.

മിന്റ് ഗ്രീൻ Google Pixel 8

മുമ്പ് വന്നിട്ടുള്ള പിക്സൽ 7 ലെമൺഗ്രാസ് നിറമായിരുന്നു. ഇതിൽ നിന്നും വ്യത്യസ്തമാണ് ഇപ്പോഴത്തെ മിന്റ് ഗ്രീൻ എന്നതിൽ സംശയമില്ല.

Google Pixel 8 പുതിയ ഭാവത്തിൽ!

ഗൂഗിൾ പിക്സലിന്റെ കുറഞ്ഞ വേരിയന്റ് താൽപ്പര്യമുള്ളവർക്ക് ഈ പുതിയ ഫോൺ മികച്ച ഓപ്ഷനാണ്. നാച്ചുറലായി തോന്നുന്ന നിറമാണ് മിന്റ് ഗ്രീൻ. കാഴ്ചയിലെ ഭംഗിയും മിന്റ് ഗ്രീൻ നിറവും ഉപയോക്താക്കളുടെ മനംകവരുമെന്ന് ഗൂഗിൾ ഡിസൈൻ ടീം വിശ്വസിക്കുന്നു.

മിന്റ് ഗ്രീൻ നിറത്തിലുള്ള ഗൂഗിൾ പിക്സൽ 8 ഫോണുകൾക്ക് 128GB സ്റ്റോറേജാണ് വരുന്നത്. സാധാരണ പിക്സൽ 8 ഫോണുകളുടെ അതേ വില തന്നെയാണ് ഇതിനുമുള്ളത്. എന്നാൽ ഉയർന്ന സ്റ്റോറേജ് വേരിയന്റുകളാണ് ആവശ്യമെങ്കിൽ പിക്സൽ 8ന്റെ ഒറിജിനൽ കളർ മോഡലുകൾ വാങ്ങണം.

മെലെക്സിസ് MLX90632 എന്ന സ്കിൻ ടെമ്പറേച്ചർ സെൻസർ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് തന്നെയാണ് പുതിയ വേർഷന്റെ ഏറ്റവും വലിയ സവിശേഷത. ഇത് പിക്സൽ 8 പ്രോ ഫോണുകളിലാണുള്ളത്.

മറ്റ് സെൻസറുകളിൽ നിന്ന് വ്യത്യസ്തമായി, ഇത് കൃത്യമായി നിങ്ങൾക്ക് താപനില റീഡിങ് നൽകും. എന്നാൽ ഫോട്ടോഗ്രാഫിയിലോ മറ്റ് ഫീച്ചറുകളിലോ പുതിയ പിക്സൽ 8 അപ്ഗ്രഡുകൾ കൊണ്ടുവന്നിട്ടില്ല.

Pixel 8 Mint Green ഫീച്ചറുകൾ

ഗൂഗിളിന്റെ ഏറ്റവും പുതിയ ടെൻസർ ജി3 ചിപ്‌സെറ്റാണ് പിക്സൽ 8 ഫോണിലുള്ളത്. 4,575mAh ബാറ്ററി ഉൾപ്പെടുന്ന മൊബൈലാണിത്. 27W ഫാസ്റ്റ് വയർഡ് ചാർജിങ്ങിനെ ഇത് പിന്തുണയ്ക്കുന്നു. 18W വയർലെസ് ചാർജിങ്ങിനെയും പിക്സൽ 8 സപ്പോർട്ട് ചെയ്യുന്നു.
എപിക് ഫോട്ടോഗ്രാഫിയ്ക്ക് പേര് കേട്ടവയാണ് പിക്സൽ ഫോണുകൾ.

നൂതനമായ Octa-PD ടെക്നോളജി ഉപയോഗിക്കുന്ന 50-മെഗാപിക്സൽ മെയിൻ ക്യാമറ ഇതിന് വരുന്നു. 8x സൂപ്പർ-റെസ് ഡിജിറ്റൽ സൂം ഫോണിനുണ്ട്. 12 മെഗാപിക്സൽ സെൻസറും ഇതിൽ നൽകിയിരിക്കുന്നു. ഇത് ക്ലാരിറ്റിയോടെ ക്ലോസപ്പ് ഷോട്ടുകൾക്ക് മികച്ചതാണ്. ഫോണിന്റെ സെൽഫി ക്യാമറ 10.5 മെഗാപിക്സൽ ഷൂട്ടറാണ്.

Pixel 8 Pro ഫീച്ചറുകൾ

മിന്റ് ഗ്രീൻ നിറത്തിലുള്ള പ്രോ മോഡലുകളും ഇപ്പോൾ വന്നിട്ടുണ്ട്. 6.7 ഇഞ്ച് QHD+ OLED ഡിസ്‌പ്ലേയാണ് പിക്സൽ 8 പ്രോയ്ക്കുള്ളത്. Google Tensor G3 ചിപ്സെറ്റിൽ ഇത് പ്രവർത്തിക്കുന്നു. 30W വയർഡ് ചാർജിങ്ങും, 23W വയർലെസ് ചാർജിങ്ങും പിന്തുണയ്ക്കുന്ന ഫോണാണിത്. 5,050mAh ബാറ്ററിയെ ഇത് സപ്പോർട്ട് ചെയ്യുന്നു.

50-മെഗാപിക്സൽ മെയിൻ ക്യാമറ ഇതിലുണ്ട്. 48-മെഗാപിക്സൽ അൾട്രാവൈഡ് സെൻസറും, 48-മെഗാപിക്സൽ ക്യാമറയും പിക്സൽ 8 പ്രോയിലുണ്ട്. 10.5 മെഗാപിക്സൽ സെൽഫി ക്യാമറയും ഇതിൽ വരുന്നു.

ഇന്ത്യയിൽ വിൽപ്പന?

പുതിയ മിന്റ് കളർ പിക്സൽ ഫോണുകൾ ഗൂഗിൾ സ്റ്റോറിൽ മാത്രമാണുളളത്. ഗൂഗിൾ ഇന്ത്യ ഓൺലൈൻ സ്റ്റോറിൽ ഫോൺ ലിസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ, ഇന്ത്യക്കാർക്ക് പതിവുപോലെ ഫ്ലിപ്കാർട്ട് വഴി മാത്രമാണ് വാങ്ങാവുന്നത്. ഇന്ത്യക്കാർക്ക് മിന്റ് ഗ്രീൻ ഫോൺ വാങ്ങണമെങ്കിൽ ഫ്ലിപ്കാർട്ടിൽ ലിസ്റ്റ് ചെയ്യുന്നത് വരെ കാത്തിരിക്കണം.

READ MORE: Good News! വിദേശ മലയാളികൾക്ക് UPI Payment, Google Pay-യുമായി കരാർ|TECH NEWS

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.

Connect On :