43,000 രൂപ വരെ വില വരുന്ന Google Pixel 7aയിലുള്ളത് എന്തെല്ലാം?
18W വയേര്‍ഡ് ചാര്‍ജിങ് സൗകര്യമായിരിക്കും ഫോണിലുണ്ടാവുക
ഫുള്‍ എച്ച്ഡി പ്ലസ് റസലൂഷനുള്ള 6.1 ഇഞ്ച് ഒഎല്‍ഇഡി ഡിസ്പ്ലേയാണുണ്ടാവുക
64 എംപി സോണി ഐഎംഎക്‌സ് 787 പ്രധാന സെന്‍സര്‍ ആണ് ഫോണിലുള്ളത്
പിക്സൽ സീരീസിലെ പുത്തൻ സ്മാർട്ട്ഫോൺ Pixel 7a മെയ് 11 -ന് ഇന്ത്യയിൽ അവതരിപ്പിക്കും. ആഗോള വിപണികളിൽ മെയ് 10 -ന് നടക്കുന്ന I/O ഡെവലപ്പർ കോൺഫറൻസിൽ ഗൂഗിൾ പിക്സൽ 7എ അവതരിപ്പിക്കും. എല്ലാ വർഷവും നടക്കുന്ന വാർഷിക ഡെവലപ്പർ കോൺഫറൻസിലാണ് തങ്ങളുടെ ഏറ്റവും പുതിയ പിക്സൽ എ സീരീസ് ഫോൺ ഗൂഗിൾ അവതരിപ്പിക്കുന്നത്. പ്രീമിയം സ്മാർട്ട്ഫോൺ വിപണിയിൽ പിക്സൽ ഡിവൈസുകൾക്ക് വലിയ സ്വീകാര്യതയും യൂസർ ബേസുമുണ്ടെന്നതാണ് യാഥാർഥ്യം.
ഗൂഗിൾ പിക്സൽ 7എയുടെ ഡിസ്പ്ലേ
ഫുള്‍ എച്ച്ഡി പ്ലസ് റസലൂഷനുള്ള 6.1 ഇഞ്ച് ഒഎല്‍ഇഡി സ്‌ക്രീന്‍ പിക്‌സല്‍ 7എ (Google Pixel 7a) ഫോണില്‍ നിലനിര്‍ത്തുമെന്നാണ് വിവരം. എന്നാല്‍ 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുണ്ടാവും. പിക്‌സല്‍ 6എ യില്‍ 60 ഹെര്‍ട്‌സ് സ്‌ക്രീന്‍ ആയിരുന്നു ഉണ്ടായിരുന്നത്.
ഗൂഗിൾ പിക്സൽ 7എയുടെ പ്രോസസ്സർ
ഗൂഗിളിന്റെ ടെന്‍സര്‍ ജി2 പ്രൊസസര്‍ ചിപ്പ് ആയിരിക്കും പിക്‌സല്‍ 7എ (Google Pixel 7a) ഫോണില്‍. എല്‍പിഡിഡിആര്‍5 റാമും, യുഎഫ്എസ് 3.1 സ്റ്റോറേജുമായിരിക്കും. 4410 എംഎഎച്ച് ബാറ്ററി ആയിരിക്കും പിക്‌സല്‍ 7എ ഫോണില്‍ എന്നാണ് ചോര്‍ന്നു കിട്ടിയ വിവരങ്ങള്‍ വ്യക്തമാക്കുന്നത്. പിക്‌സല്‍ 6എയില്‍ 4306 എംഎഎച്ച് ബാറ്ററിയായിരുന്നു. 18 വാട്ട് വയേര്‍ഡ് ചാര്‍ജിങ് സൗകര്യമായിരിക്കും ഫോണിലുണ്ടാവുകയെന്നാണ് സൂചന. മറ്റ് ആന്‍ഡ്രോയിഡ് ഫോണുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വളരെ കുറവാണ്. ഫോണിനൊപ്പം ചാര്‍ജര്‍ ലഭിക്കില്ല.
ഗൂഗിൾ പിക്സൽ 7എയുടെ ക്യാമറ
ട്രിപ്പിള്‍ ക്യാമറ സംവിധാനമായിരിക്കും ഫോണില്‍. 64 എംപി സോണി ഐഎംഎക്‌സ് 787 പ്രധാന സെന്‍സര്‍ ആയിരിക്കും ഇതിലെന്നും റിപ്പോര്‍ട്ടുകള്‍ സൂചന നല്‍കുന്നു. ഇതോടൊപ്പം 12 എംപി അള്‍ട്രാ വൈഡ് സോണി ഐഎംഎക്‌സ് 712 സെന്‍സറും ഉണ്ടായേക്കും. പിക്‌സല്‍ 6എ യില്‍ 12.2 എംപി പ്രൈമറി സെന്‍സര്‍ ആയിരുന്നു. സ്റ്റീരിയോ സ്പീക്കറുകളായിരിക്കും ഫോണില്‍ മെച്ചപ്പെട്ട ഐപി റേറ്റിങും പ്രതീക്ഷിക്കുന്നു. പിക്‌സല്‍ 6എയ്ക്ക് ഐപി 67 റേറ്റിങ് ആണുള്ളത്.
ഗൂഗിൾ പിക്സൽ 7എയുടെ ഓപ്പറേറ്റിംഗ് സിസ്റ്റം
5ജി സൗകര്യത്തോടെ എത്തുന്ന ഫോണില്‍ ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് ഒഎസ് ഉപയോഗിക്കാനാവുമെന്നത് പ്രധാന സവിശേഷതകയാണ്. ആന്‍ഡ്രോയിഡ് 13 ഓഎസുമായി എത്തുന്ന ഫോണില്‍ വരാനിരിക്കുന്ന ആന്‍ഡ്രോയിഡ് അപ്‌ഡേറ്റുകള്‍ ആദ്യമെത്തുകയും ചെയ്യും.
ഗൂഗിൾ പിക്സൽ 7എയുടെ വിലയും ലഭ്യതയും
രാജ്യത്ത് പിക്സൽ 7എ (Google Pixel 7a)സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ട് വഴിയാണ് വിറ്റഴിക്കുക. ലോഞ്ചിന് ഇനി ദിവസങ്ങൾ മാത്രമാണുള്ളത്. അതിനാൽ തന്നെ വില സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ ഉടൻ പുറത്ത് വന്നേക്കാമെങ്കിലും നിലവിൽ പ്രതീക്ഷിക്കാവുന്ന നിരക്ക് എത്രയാണെന്ന് നോക്കാം. 50,000 രൂപയിൽ താഴെ വില വരുന്ന സെഗ്മെന്റിൽ തന്നെയാകും പിക്സൽ 7എ സ്മാർട്ട്ഫോൺ വിപണിയിൽ എത്തുക. പിക്സൽ 6എ സ്മാർട്ട്ഫോൺ 43,999 രൂപയ്ക്കാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തതെന്ന് ഓർക്കണം.