digit zero1 awards

കുറഞ്ഞ വിലയിൽ മികച്ച ക്യാമറയുള്ള Google Pixel 7a വിപണിയിലെത്തി

കുറഞ്ഞ വിലയിൽ മികച്ച ക്യാമറയുള്ള Google Pixel 7a വിപണിയിലെത്തി
HIGHLIGHTS

ഫോണിന്റെ ഒരു വേരിയന്റ് മാത്രമാണ് ഗൂഗിൾ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്

ഓഫർ എല്ലാ കഴിഞ്ഞു 39,999 രൂപയ്ക്ക് ഫ്ലിപ്പ്കാർട്ട് വഴിയാണ് ഫോണിന്റെ വിൽപ്പന നടക്കുന്നത്

6.1 ഇഞ്ച് ഒഎൽഇഡി ഡിസ്‌പ്ലേയാണ് പിക്സൽ 7എ സ്മാർട്ട്ഫോണിനുള്ളത്

ഗൂഗിൾ പിക്സൽ 7എ (Google Pixel 7a) സ്മാർട്ട്ഫോൺ പിക്സൽ 6എയുടെ പിൻഗാമിയായിട്ടാണ് എത്തുന്നത്. ഈ സ്മാർട്ട്ഫോൺ ആകർഷകമായ സവിശേഷതകളുമായിട്ടാണ് വരുന്നത്. കുറഞ്ഞ വിലയിൽ മികച്ച ക്യാമറ സെറ്റപ്പും ഡിസ്പ്ലെയും വേഗതയുള്ള പ്രോസസറും പായ്ക്ക് ചെയ്യുന്ന സ്മാർട്ട്ഫോണാണ് ഇത്. നിലവിൽ ഫോണിന്റെ ഒരു വേരിയന്റ് മാത്രമാണ് ഗൂഗിൾ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്.

ഗൂഗിൾ പിക്സൽ 7എ (Google Pixel 7a)  സ്മാർട്ട്ഫോണിന് 43,999 രൂപയാണ് വില. 128 ജിബി വേരിയന്റ് മാത്രമാണ് കമ്പനി നിലവിൽ അവതരിപ്പിച്ചിരിക്കുന്നത്. ഈ ഫോണിന്റെ വിൽപ്പന ആരംഭിച്ചു. എച്ച്ഡിഎഫ്സി ബാങ്ക് കാർഡ് ഉപയോഗിച്ച് ഈ മിഡ് റേഞ്ച് 5ജി സ്മാർട്ട്ഫോൺ വാങ്ങുന്ന ആളുകൾക്ക് 4,000 രൂപ കിഴിവ് ലഭിക്കും. ഈ ഓഫർ ചേരുന്നതോടെ ഫോണിന്റെ വില 39,999 രൂപയായി കുറയുന്നു. ഫ്ലിപ്പ്കാർട്ട് വഴിയാണ് ഫോണിന്റെ വിൽപ്പന നടക്കുന്നത്.

ഗൂഗിൾ പിക്സൽ 7എയുടെ ഡിസ്പ്ലേ 

6.1 ഇഞ്ച് ഒഎൽഇഡി ഡിസ്‌പ്ലേയാണ് പിക്സൽ 7എ (Google Pixel 7a)  സ്മാർട്ട്ഫോണിനുള്ളത്. ഡിസ്പ്ലെ പാനൽ ഫുൾ HD+ റെസല്യൂഷൻ സപ്പോർട്ടുമായിട്ടാണ് വരുന്നത്. 90Hz റിഫ്രഷ് റേറ്റും ഈ ഡിസ്പ്ലെയ്ക്കുണ്ട്. 6എയിൽ 60Hz റിഫ്രഷ് റേറ്റ് ഡിസ്പ്ലെയാണുള്ളത്. പഞ്ച്-ഹോൾ ഡിസൈനുള്ള ഡിസ്പ്ലെയാണ് പിക്സൽ 7(Google Pixel 7a) എയിൽ ഉള്ളത്. ഫോണിന്റെ പിൻഭാഗം പിക്സൽ 6എയ്ക്ക് സമാനമാണ്. ഹോറിസോണ്ടലായിട്ടാണ് ക്യാമറ മൊഡ്യൂൾ നൽകിയിട്ടുള്ളത്.

ഗൂഗിൾ പിക്സൽ 7എയുടെ ക്യാമറകൾ

പിക്സൽ 7എയുടെ പിൻ ക്യാമറ സെറ്റപ്പിൽ 64 മെഗാപിക്സൽ പ്രൈമറി ക്യാമറയുണ്ട്. ഇതിനൊപ്പം 13 മെഗാപിക്സൽ അൾട്രാ വൈഡ് സെൻസറും കമ്പനി നൽകിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 13 മെഗാപിക്സൽ ക്യാമറയാണ് നൽകിയിട്ടുള്ളത്. മാജിക് ഇറേസർ, അൺബ്ലർ, ലോംഗ് എക്‌സ്‌പോഷർ മോഡ് എന്നിവയടക്കമുള്ള ക്യാമറ സവിശേഷതകളുമായാണ് പിക്‌സൽ 7എ (Google Pixel 7a)  സ്മാർട്ട്ഫോണിലുള്ളത്. 

ഗൂഗിൾ പിക്സൽ 7എയുടെ പ്രോസസ്സർ 

ഗൂഗിളിന്റെ സ്വന്തം ടെൻസർ ജി2 ചിപ്‌സെറ്റാണ് പുതിയ പിക്‌സൽ 7എ(Google Pixel 7a)  സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഫ്ലാഗ്ഷിപ്പ് ഫോണായ പിക്‌സൽ 7ലും ഇതേ ചിപ്പ്സെറ്റാണുള്ളത്.  പിക്സൽ 7എയിൽ IP67 വാട്ടർ റെസിസ്റ്റന്റ് റേറ്റിങ്ങും ഉണ്ട്. 

ഗൂഗിൾ പിക്സൽ 7എയുടെ ബാറ്ററി 

8 ജിബി റാമും 128 ജിബി യുഎഫ്എസ് 3.1 സ്റ്റോറേജുമായി വരുന്ന പിക്സൽ 7എ സ്മാർട്ട്ഫോണിൽ 4,410mAh ബാറ്ററിയുണ്ട്. 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടാണ് ഫോണിലുള്ളത്. വയർലെസ് ചാർജിങ്, സ്റ്റീരിയോ സ്പീക്കറുകൾ എന്നിവയും ഫോണിൽ നൽകിയിട്ടുണ്ട്.

ഓപ്പറേറ്റിംഗ് സിസ്റ്റം 

ആൻഡ്രോയിഡ് 13 ഒഎസിലാണ് പിക്സൽ 7എ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ഈ പുതിയ 5ജി ഫോണിന് 3 വർഷത്തെ പ്രധാന ആൻഡ്രോയിഡ് ഒഎസ് അപ്‌ഗ്രേഡുകളും അഞ്ച് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും നൽകുമെന്ന് ഗൂഗിൾ അറിയിച്ചു. ഈ വർഷം ഓഗസ്റ്റിൽ ഗൂഗിൾ പുറത്തിറക്കാനിരിക്കുന്ന പുതിയ ആൻഡ്രോയിഡ് 14 ഒഎസ് ലഭിക്കുന്ന ആദ്യത്തെ ഫോണായിരിക്കും ഇത്. ഈ ഫോണിനൊപ്പം ഗൂഗിളിന്റെ ആദ്യത്തെ മടക്കാവുന്ന ഫോണായ പിക്സൽ ഫോൾഡും കമ്പനി ആഗോള വിപണിയിൽ അവതരിപ്പിച്ചു.

Nisana Nazeer
Digit.in
Logo
Digit.in
Logo