വിപണിയിലേക്ക് ഗൂഗിളിന്റെ മറ്റൊരു സ്മാർട്ട് ഫോണുകൾ കൂടി പുറത്തിറങ്ങുന്നു .Google Pixel 6a ഫോണുകളാണ് ഗൂഗിളിൽ നിന്നും ഇനി വിപണിയിൽ പ്രതീക്ഷിക്കുന്നത് .എന്നാൽ ഈ ഫോണുകളുടെ കുറച്ചു റെൻഡറുകൾ ഇപ്പോൾ ലീക്ക് ആയിരിക്കുന്നു .ഈ റെൻഡറുകൾ സൂചിപ്പിക്കുന്നത് ഡ്യൂവൽ പിൻ ക്യാമറകളിലാണ് പുറത്തിറങ്ങുന്നത് എന്നാണ് .
അതുപോലെ തന്നെ Pixel 6 ഫോണുകൾക്ക് സമാനമായ ഡിസൈൻ തന്നെയാണ് ഈ Google Pixel 6a ഫോണുകൾക്കും നൽകിയിരിക്കുന്നത് എന്നാണ് റെൻഡറുകളിൽ നിന്നും വ്യക്തമാകുന്നത് .പ്രതീക്ഷിക്കുന്ന സവിശേഷതകളിൽ ആദ്യം എടുത്തു പറയേണ്ടത് ഇതിന്റെ ഡിസ്പ്ലേ തന്നെയാണ് .6.2-inch OLED ലാണ് ഇത് പുറത്തിറങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ .
എന്നാൽ പ്രോസ്സസറുകളുടെ കാര്യത്തിൽ ഇപ്പോൾ ഒരു വ്യക്തത ലഭിച്ചട്ടില്ല .എന്നാൽ ചില സൂചനകൾ സൂചിപ്പിക്കുന്നത് ഈ ഫോണുകൾ ചിലപ്പോൾ Snapdragon 778G പ്രോസ്സസറുകളിലായിരിക്കും വിപണിയിൽ എത്തുക എന്നാണ് .സ്റ്റോറേജുകളുടെ ഓപ്‌ഷനുകൾ നോക്കുകയാണെങ്കിൽ ഈ ഫോണുകൾ 6 ജിബിയുടെ റാം കൂടാതെ 8ജിബിയുടെ റാംമ്മിൽ വരെ പ്രതീക്ഷിക്കാം .
കൂടാതെ 128ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വാങ്ങിക്കുവാനും സാധിക്കുന്നതാണ് .മറ്റൊരു പ്രധാന സവിശേഷത ഇതിന്റെ ഓപ്പറേറ്റിങ് സിസ്റ്റം തന്നെയാണ് .ഈ ഫോണുകൾ Android 12 ന്റെ ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് വിപണിയിൽ എത്തുക .എന്നാൽ ഈ ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല .