ഗൂഗിളിന്റെ മറ്റൊരു സ്മാർട്ട് ഫോൺ കൂടി ഇപ്പോൾ വിപണിയും കാത്തിരിക്കുന്നു .പേര് കേട്ടാൽ തന്നെ ഒന്നു ആകർഷിച്ചുപോകും .മർലിൻ എന്നാണ് ഈ സ്മാർട് ഫോണിന് ഗൂഗിൾ പേരിട്ടിരിക്കുന്നത് .ഇതിന്റെ കൂടുതൽ വിശേഷങ്ങൾ മനസിലാക്കാം .4 ജിബി റാമിൽ ആണ് ഈ സ്മാർട്ട് ഫോൺ പുറത്തിറങ്ങുന്നത് .quad-core 1.59GHz Qualcomm പ്രൊസസ്സറിൽ ആണ് ഇത് പ്രവർത്തിക്കുന്നത് .Android Nougat v7.0 ഓ എസ് ആണ് ഇതിനുള്ളത് .ഇനി ഇതിന്റെ ഡിസ്പ്ലേ വലുപ്പം 5.5 Qhd ഇഞ്ച് ആണ് .
ഇതിന്റെ ക്യാമറ സവിശേഷതകളെ കുറിച്ചു പറഞ്ഞാൽ 12 മെഗാ പിക്സൽ പിൻ ക്യാമറയും ,8 മെഗാ പിക്സൽ മുൻ ക്യാമറയും ആണുള്ളത് .32 ജിബിയുടെ മികച്ച മെമ്മറി സ്റ്റോറേജ് ,128 ജിബി വരെ മെമ്മറി കാർഡ് വഴി വർധിപ്പിക്കാവുന്ന മെമ്മറി പോർട്ടും ഇതിനുണ്ട് .ഇതിന്റെ നിർമാണം HTC വഴി ആണ് നടക്കുന്നത് എന്നു കേൾക്കുന്നുണ്ട് .ഏതായാലും കുറച്ചു ഒന്നു കാത്തിരിക്കാം ഈ ഗൂഗിളിന്റെ സുന്ദരിക്കായി .