സാംസങ്ങിന്റെ ഫോൾഡബിൾ ഫോണുകൾക്ക് പിന്നാലെ ഇപ്പോൾ ഒപ്പോയും കൂടാതെ ഗൂഗിളും ഫോൾഡബിൾ ഫോണുകൾ പുറത്തിറക്കുന്നതായി റിപ്പോർട്ടുകൾ .ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം അടുത്തവർഷം ഗൂഗിളിൽ നിന്നും ഫോൾഡബിൾ ഫോണുകൾ പ്രതീക്ഷിക്കാം .ഗൂഗിളിന്റെ തന്നെ പുതിയ ആൻഡ്രോയിഡിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് എത്തുന്നത് .അതുപോലെ തന്നെ ഒപ്പോയുടെ ഫോൾഡബിൾ ഫോണുകളും ഉടൻ വിപണിയിൽ പ്രതീക്ഷിക്കാം .ഇപ്പോൾ സാംസങ്ങിന്റെ Z ഫോൾഡ് 3 ഫോണുകൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നു .
സാംസങ്ങിന്റെ ഏറ്റവും പുതിയ ഫോൾഡ് ഫോണുകൾ ഇപ്പോൾ ഓപ്പൺ സെയിലിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Samsung Galaxy Z Fold3 5G എന്ന ഫോൾഡിങ് സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ഓപ്പൺ സെയിലിനു എത്തിയിരിക്കുന്നത് .ഈ Samsung Galaxy Z Fold3 5G ഫോണുകളുടെ വില വരുന്നത് 1,49,999 ലക്ഷം രൂപയാണ് .ഫ്ലിപ്പ്കാർട്ടിലൂടെ വാങ്ങിക്കുന്നവർക്ക് ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ് .
ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.2 ഇഞ്ചിന്റെ AMOLED ഡിസ്‌പ്ലേയുടെ കൂടാതെ 7.6 ഇഞ്ചിന്റെ ഫോൾഡബിൾ AMOLED ഡിസ്‌പ്ലേയും നൽകിയിരിക്കുന്നു .അതുപോലെ തന്നെ 2262×832 പിക്സൽ റെസലൂഷനും 2208×1768 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .മറ്റൊരു സവിശേഷത എന്നത് ഇതിന്റെ ഇൻ ഡിസ്പ്ലേ ക്യാമറകൾ തന്നെയാണ് .4 മെഗാപിക്സലിന്റെ ഇൻ ഡിസ്പ്ലേ ക്യാമറകളാണ് ലഭിക്കുന്നത് .
പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Snapdragon 888 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ 12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ എന്നിവയിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകൾക്ക് ട്രിപ്പിൾ പിൻ ക്യാമറകളാണ് ലഭിക്കുന്നത് .
12 മെഗാപിക്സൽ + 10 മെഗാപിക്സൽ + 4 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളാണുള്ളത് .ഇതിന്റ വില നോക്കുകയാണെങ്കിൽ 12+256GB വേരിയന്റുകൾക്ക് 149999 ലക്ഷം രൂപയും കൂടാതെ 12+512GB വേരിയന്റുകൾക്ക് 157999 ആണ് വില വരുന്നത് .