iPhone 13 ഇതാ ഏറ്റവും മികച്ച ഓഫറിൽ വാങ്ങാം. നിങ്ങൾക്കൊരു iPhone വേണം. എന്നാൽ ഏറ്റവും പുതിയ വേർഷൻ തന്നെ വേണമെന്ന് നിർബന്ധമില്ല. അങ്ങനെയെങ്കിൽ ഇതാ ഐഫോൺ 13 വിലക്കിഴിവിൽ വാങ്ങാം.
ഇന്നും ആപ്പിൾ ആരാധകരുടെ ഇടയിൽ ഐഫോൺ 13ന്റെ മാറ്റ് കുറഞ്ഞിട്ടില്ല. അവരുടെ പ്രിയപ്പെട്ട ചോയിസായി ഐഫോൺ 13 തുടരുന്നു. ഐഫോൺ 14 നെ അപേക്ഷിച്ച് നോക്കിയാൽ 13 സീരിസുകളുടെ വില ഭേദമാണ്.
ഇപ്പോഴിതാ 128GB സ്റ്റോറേജുള്ള ഐഫോൺ 13 28,097 രൂപ കിഴിവിൽ വാങ്ങാം. ഓഫറിന് മുമ്പ് ഐഫോൺ 13ന്റെ ഫീച്ചറുകൾ നോക്കാം. ഒപ്പം ഐഫോൺ 14നേക്കാൾ ഇത് എങ്ങനെ വ്യത്യസ്തമാകുന്നുവെന്നും താരതമ്യം ചെയ്യാം.
6.1 ഇഞ്ച് സൂപ്പർ റെറ്റിന XDR OLED ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. ഇതിന് 1,200 nits വരെ പരമാവധി ബ്രൈറ്റ്നെസ് ഉണ്ടാകും. ആപ്പിളിന്റെ A15 ബയോണിക് ചിപ്പാണ് ഐഫോൺ 13ൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിന് മികച്ച സ്റ്റോറേജും ബാറ്ററിയുമുണ്ട്.
ആപ്പിളിന്റെ ഏറ്റവും പുതിയ OS ആയ iOS 17.2-ലേക്ക് ഫോൺ അപ്‌ഡേറ്റ് ചെയ്യാനുള്ള ഓപ്ഷനും ഇതിനുണ്ട്. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 5G, 4G LTE, ബ്ലൂടൂത്ത് 5 എന്നിവ ഉൾപ്പെടുന്നു. കൂടാതെ IP68 റേറ്റിങ്ങുള്ളതിനാൽ ഐഫോൺ 13 പൊടിയെയും വെള്ളത്തെയും പ്രതിരോധിക്കും.
12 മെഗാപിക്സൽ വൈഡ് ആംഗിൾ ലെൻസാണ് ആപ്പിൾ ഇതിൽ നൽകിയിരിക്കുന്നത്. ഇതിന് 12 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസുണ്ട്. ഇത് രണ്ടും ചേർന്ന ഡ്യുവൽ റിയർ ക്യാമറയാണ് ഐഫോൺ 13ലുള്ളത്. കൂടാതെ 12-മെഗാപിക്‌സൽ ട്രൂഡെപ്ത് ഫ്രണ്ട് ഫേസിങ് ക്യാമറയും ഇതിൽ ലഭിക്കും.
ഐഫോൺ 13ലും ഐഫോൺ 14ലും ഒരേ പോലുള്ള ക്യാമറ പെർഫോമൻസ് ലഭിക്കും. രണ്ടിലേയും പ്രോസസറും ഒന്ന് തന്നെയാണ്. ഹെക്സ കോർ 2×3.23 GHz ആണ് ഇവയിലെ പ്രോസസർ.
അതിനാൽ വിലയും ഫീച്ചറുകളും ഒത്തുനോക്കുമ്പോൾ ഐഫോൺ 13 നിരാശപ്പെടുത്തില്ല. വിലയ്ക്ക് ന്യായമായ ഫീച്ചറുകൾ ഐഫോൺ 14നേക്കാൾ മുൻസീരീസിലുണ്ട്. അതിനാൽ തന്നെ ഐഫോൺ 13 പഴയ മോഡലാണെന്ന ധാരണ വേണ്ട.
128GB സ്റ്റോറേജ് ഐഫോൺ 13ന് ഫ്ലിപ്കാർട്ടാണ് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ സ്റ്റാർലൈറ്റ് കളർ ഐഫോണിനാണ് വിലക്കിഴിവ്. പിങ്ക് കളറിനും ഈ ഓഫർ ലഭിക്കും. 52,999 രൂപയ്ക്കാണ് ഫ്ലിപ്കാർട്ടിൽ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്.
READ MORE: 1099 രൂപയ്ക്ക് പുതിയ Boult TWS വിപണിയിൽ, ഇതൊരു Limited Time Offer
എന്നാൽ എക്സ്ചേഞ്ച് ഓഫറിൽ ഫോൺ കൂടുതൽ ലാഭത്തിൽ വാങ്ങാം. അതായത് 28,097 രൂപ കിഴിവാണ് എക്സ്ചേഞ്ച് ഓഫർ. നിങ്ങളുടെ പഴയ ഐഫോൺ 12 അല്ലെങ്കിൽ ഐഫോൺ 11 കൊടുത്ത് ഇത് വാങ്ങാം.