First Sale: വെള്ള നിറത്തിലെ OnePlus 12 5G ഇന്ന് സെയിൽ ആരംഭിക്കുന്നു, ആകർഷക ഓഫറുകളോടെ…

First Sale: വെള്ള നിറത്തിലെ OnePlus 12 5G ഇന്ന് സെയിൽ ആരംഭിക്കുന്നു, ആകർഷക ഓഫറുകളോടെ…
HIGHLIGHTS

OnePlus 12 Glacial White ഈ വാരം എത്തിയ പുതിയ പ്രീമിയം ഫോണാണ്

ജൂൺ 6-ന് ഉച്ചയ്ക്ക് 12 മണിയ്ക്കാണ് OnePlus 12 5G സെയിൽ

ഫ്ലോവി എമറാൾഡ്, സിൽക്കി ബ്ലാക്ക് ഷേഡുകളിലാണ് ഇതുവരെ ലഭ്യമായിരുന്നത്

OnePlus 12 Glacial White ആദ്യ സെയിൽ ഇന്ന്. ഫ്ലോവി എമറാൾഡ്, സിൽക്കി ബ്ലാക്ക് ഷേഡുകളിലാണ് ഇതുവരെ ലഭ്യമായിരുന്നത്. ഈ വാരം വൺപ്ലസ് വൈറ്റ് എഡിഷനും പുറത്തിറക്കി. ഇനി ഫോൺ വിൽപ്പനയ്ക്കായി എത്തുകയാണ്.

OnePlus 12 Glacial White

ജൂൺ 6-ന് ഉച്ചയ്ക്ക് 12 മണിയ്ക്കാണ് OnePlus 12 5G സെയിൽ. ആകർഷമായ ഓഫറുകളും കൂപ്പൺ ഡിസ്കൌണ്ടും വൺപ്ലസിന് ലഭിക്കുന്നുണ്ട്. വൺപ്ലസ് കമ്മ്യൂണിറ്റി സെയിലിന്റെ ഭാഗമായും ഓഫറുകൾ ലഭിക്കുന്നതാണ്.

OnePlus 12 സ്പെസിഫിക്കേഷൻ

6.82 ഇഞ്ച് 2K Pro-XDR BOE X1 OLED ഡിസ്‌പ്ലേയുള്ള ഫോണാണിത്. ഇതിന്റെ സ്ക്രീനിന് 120Hz റീഫ്രഷ് റേറ്റാണുള്ളത്. 240Hz ടച്ച് സാംപ്ലിംഗ് റേറ്റ് ഫോൺ സ്ക്രീനിനുണ്ട്. ഇത് LTPO 3.0 ടെക്നോളജി ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്മാർട്ഫോണാണ്. 4,500 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നെസ്സാണ് ഫോണിലുള്ളത്. ഡോൾബി വിഷൻ, HDR 10+, ഡോൾബി അറ്റ്‌മോസ് ഫീച്ചറുകളുണ്ട്.

OnePlus 12 Glacial White
OnePlus 12 Glacial White Edition

Snapdragon 8 Gen 3 SoC പ്രോസസറാണ് ഈ സ്മാർട്ഫോണിലുള്ളത്. 24GB വരെ LPDDR5X റാമും 1TB വരെ UFS 4.0 സ്റ്റോറേജും ഇതിനുണ്ട്. ഓക്സിജൻ ഒഎസ് 14 ഉപയോഗിച്ച് ആൻഡ്രോയിഡ് 14-ൽ പ്രവർത്തിക്കുന്നു. നാല് വർഷത്തെ OS അപ്‌ഗ്രേഡ് കമ്പനി ഉറപ്പുനൽകുന്നു. അഞ്ച് വർഷത്തെ സോഫ്റ്റ്‌വെയർ പാച്ചുകളും ഫോണിനുണ്ട്.

ഈ വൺപ്ലസ് 5G ഫോണിൽ ട്രിപ്പിൾ ക്യാമറയാണ് സജ്ജീകരിച്ചിരിക്കുന്നത്. OIS ഫീച്ചറുള്ള സ്മാർട്ഫോണാണിത്. 50 MP Sony LYTIA LYT-808 പ്രൈമറി സെൻസറും ഫോണിനുണ്ട്. വൺപ്ലസിന്റെ മെയിൻ ക്യാമറ 64 മെഗാപിക്സലാണ്. ഇത് ഓമ്‌നിവിഷൻ O64B ടെലിഫോട്ടോ-പെരിസ്‌കോപ്പ് സെൻസറുമായി ബന്ധിപ്പിച്ചിരിക്കുന്നു. 48 MP സോണി IMX581 അൾട്രാവൈഡ് ഷൂട്ടറും ഈ ഫോണിലുണ്ട്. 32 മെഗാപിക്സലാണ് ഇതിന്റെ ഫ്രെണ്ട് ക്യാമറ.

പവർഫുൾ ബാറ്ററിയും ഫാസ്റ്റ് ചാർജിങ്ങുമുള്ള സ്മാർട്ഫോണാണിത്. ഇത് 100W വയർഡ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്നു. 50W വയർലെസ് ഫാസ്റ്റ് ചാർജിങ്ങിനെയും ഈ പ്രീമിയം ഫോൺ പിന്തുണയ്ക്കുന്നു. 5,400 mAh ബാറ്ററിയാണ് വൺപ്ലസ് 12 ഫോണിലുള്ളത്.

വിൽപ്പനയും ഓഫറുകളും

12GB റാമും 256GB റോമുമുള്ള മോഡലാണ് വെള്ള നിറത്തിൽ വരുന്നത്. ഇതിന്റെ വില 64,999 രൂപയാണ്. ആമസോൺ ഇന്ത്യ വഴി വൺപ്ലസ് 12 ആദ്യ സെയിൽ നടക്കുന്നു. വൺപ്ലസിന്റെ ഓൺലൈൻ സൈറ്റായ OnePlus.in വഴിയും പർച്ചേസ് ചെയ്യാം. കൂടാതെ വൺപ്ലസ് Experience സ്റ്റോറുകളിലും ഇവ ലഭ്യമായിരിക്കും.

Read More: Malayalam movie Latest OTT Update: എന്തുകൊണ്ട് Aadujeevitham OTT റിലീസ് ഇതുവരെയും ആയില്ല!

3,000 രൂപയുടെ തൽക്ഷണ ബാങ്ക് കിഴിവ് വൺപ്ലസ് ഫോണിന് ലഭിക്കുന്നു. ജൂൺ 6 മുതൽ ജൂൺ 20 വരെ 2,000 രൂപയുടെ പ്രത്യേക പ്രൈസ് കൂപ്പണുമുണ്ട്.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo